LIFENEWS

ബിജെപി നേതാവ് സി കെ പദ്മനാഭൻ പാർട്ടി വിടുന്നു ?എ പി അബ്ദുള്ളക്കുട്ടിയുടെ നിയമനത്തിൽ പ്രതിഷേധിച്ചെന്നു സൂചന ,കോർ കമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടു നിന്നത് മനപൂർവം



ബി
ജെപി പുനസംഘടനയിൽ കടുത്ത അതൃപ്തിയുമായി മുൻനിര നേതാക്കൾ .സംസ്ഥാന ഘടകം പുനഃസംഘടിപ്പിച്ചപ്പോൾ കെ സുരേന്ദ്രൻ വെട്ടിയെങ്കിൽ ഇത്തവണ വെട്ടി നിരത്തിയത് കേന്ദ്രമാണ് .പുനഃസംഘടനയിൽ മനം നൊന്ത് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ സികെ പദ്മനാഭൻ പാർട്ടി വിടുന്നുവെന്നാണ് റിപ്പോർട്ട് .

കഴിഞ്ഞ ദിവസം നടന്ന കോർ കമ്മിറ്റി യോഗത്തിൽ സി കെ പദ്മനാഭൻ പങ്കെടുത്തിരുന്നില്ല .ഇത് മനപ്പൂർവം ആണെന്നാണ് സൂചന .ദേശീയ പുനഃസംഘടനയിൽ പരിഗണിക്കാമെന്ന വാഗ്ദാനം സികെപിയ്ക്ക് ഉണ്ടായിരുന്നു എന്നാണ് വിവരം .എന്നാൽ പുനഃസംഘടനയിൽ തഴയപ്പെട്ടു .മാത്രമല്ല കണ്ണൂരുകാരനായ എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രെസിഡന്റുമാക്കി .നിലവിൽ പാർട്ടി യോഗങ്ങളിൽ സി കെ പദ്മനാഭൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് അപി അബ്ദുള്ളക്കുട്ടിയുടെ താഴെ മാത്രമേ സ്ഥാനം ലഭിക്കൂ .

സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്കും പിന്നീട് ബിജെപിയിലേക്കുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ യാത്ര .ആ സമയത്തൊക്കെ പാർട്ടിയ്ക്ക് വേണ്ടി പട പൊരുതിയ തന്നെ കറിവേപ്പിലയാക്കി എന്ന തിരിച്ചറിവിലാണ് സികെപി .മാധ്യമ പ്രവർത്തകരുടെ ഫോണുകളോടൊന്നും സികെപി പ്രതികരിക്കുന്നില്ല .അതുകൊണ്ടു തന്നെ ഈ വിവരം സ്ഥിരീകരിക്കുന്നുമില്ല .എന്നാൽ പാർട്ടിയിലെ അടുത്ത ബന്ധമുള്ളവരോട് സികെപി സങ്കടം പങ്കു വെച്ച് എന്നാണ് റിപ്പോർട് .കോൺഗ്രസിൽ നിന്ന് വന്ന ടോം വടക്കനെ വക്താവാക്കിയതും സികെപിയെ ചൊടിപ്പിച്ചിട്ടുണ്ട് .

ദേശീയ നിർവാഹക സമിതിയുടെ പുനഃസംഘടന ആണ് ഏവരും ഉറ്റു നോക്കുന്നത് .നിയമനങ്ങളുടെ പേരിൽ സംസ്ഥാന ആർഎസ്എസും ഇടഞ്ഞിരിക്കുകയാണ് .കുമ്മനം രാജശേഖരനെ തഴഞ്ഞതാണ് ആർഎസ്എസിന്റെ എതിർപ്പിന് കാരണം .കുമ്മനം ,പി കെ കൃഷ്ണദാസ്,ശോഭ സുരേന്ദ്രൻ എന്നിവരെ ദേശീയതലത്തിലേക്ക് പരിഗണിക്കണം എന്ന ആവശ്യം ശക്തമാണ് .

സംസ്ഥാന പ്രസിഡണ്ട് വരെ ആകുമെന്ന പ്രതീക്ഷിച്ച ശോഭ സുരേന്ദ്രനെ കോർ കമ്മിറ്റിയിൽ നിന്ന് വരെ ഒഴുവാക്കിയതോടെ അവർ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച മട്ടാണ് .അവഗണനയിൽ പ്രതിഷേധിച്ച് ശോഭ സുരേന്ദ്രന്റെയും ജെ ആർ പദ്മകുമാറിന്റെയും നേതൃത്വത്തിൽ തൃശ്ശൂരിൽ ഗ്രൂപ് യോഗം ചേർന്നിരുന്നു .അസംതൃപ്തരെ കൂട്ടിയോജിപ്പിച്ച് പുതിയ ഗ്രൂപ് ആകാൻ ആണ് ഇവരുടെ തീരുമാനം .

സമരമുഖങ്ങളിൽ മഹിളാ മോർച്ചയുടെ സാന്നിധ്യം കൂടുതൽ ആവശ്യമുള്ള നാളുകൾ ആണ് ഇത് .ഈ സമയത്ത് ശോഭയെ ഉപയോഗിക്കാത്തത് എന്ത് എന്ന് ചിന്തിക്കുന്നവർ ബിജെപിയിൽ തന്നെയുണ്ട് .മഹിളാ മോർച്ച ദേശീയ ഭാരവാഹിത്വത്തിലേക്ക് ശോഭയെ പരിഗണിക്കും എന്നാണ് സൂചന .എന്നാൽ അത് ശോഭ സ്വീകരിക്കുമോ എന്ന് വ്യക്തമല്ല .

Back to top button
error: