NEWS

കൂട്ടിൽ കുടുങ്ങിയ കരടി അക്രമാസക്തൻ ,ഒടുവിൽ പാലോട് വനമേഖലയിലേക്ക്

കൊല്ലത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കരടി കൂട്ടിൽ കുടുങ്ങി .കുറച്ചു ദിവസമായി നാവായിക്കുളം ,പാരിപ്പള്ളി മേഖലകളിൽ കരടി ഇറങ്ങി എന്ന് അഭ്യൂഹം ഉണ്ടായിരുന്നു .ഇതേ തുടർന്ന് ഇവിടെ റബ്ബർ തോട്ടത്തിൽ വനംവകുപ്പ് കെണിയൊരുക്കി .ഇന്ന് പുലർച്ചെ നാലു മണിക്ക് കെണിയിൽ കരടി കുടുങ്ങി .തൊട്ടടുത്ത വനപ്രദേശം മടത്തറ ,പാലോട് മേഖലയാണ് .ധാരാളം പേർ  കരടിയെ കാണാൻ എത്തുന്നുണ്ട് .പോലീസും വനവകുപ്പു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി .കൂട്ടിൽ കുടുങ്ങിയ കരടി അക്രമാസക്തനായി കൂടുപൊളിയ്ക്കാൻ ശ്രമം നടത്തി .ഒടുവിൽ വനംവകുപ്പും പോലീസും നാട്ടുകാരും ചേർന്ന് കൂടോടെ കരടിയെ വാഹനത്തിൽ കയറ്റി.പാലോട് വനം മേഖലയിലേക്കാണ് കരടിയെ കൊണ്ട് പോയത് . 

Back to top button
error: