Month: September 2020
-
NEWS
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ചോദ്യോത്തര വേളയില്ല ,ഇടഞ്ഞ് കോൺഗ്രസ്സ്
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ചോദ്യോത്തര വേള ഒഴിവാക്കിയത് ചൂടേറിയ രാഷ്ട്രീയ സംവാദങ്ങൾക്ക് കാരണമാവുന്നു .കഴിഞ്ഞ ദിവസമാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിയിച്ചത് . കോവിഡ് കാലം പരിഗണിച്ചാണെന്നാണ് വിശദീകരണം .എന്നാൽ സീറോ അവർ അടക്കമുള്ള മറ്റു കാര്യങ്ങൾ പതിവ് പോലെ നടക്കും . കടുത്ത വിമർശനം ആണ് കോൺഗ്രസ് ഇക്കാര്യത്തിൽ ഉന്നയിച്ചിട്ടുള്ളത് .പാർലമെന്റിനെ ഭരണകക്ഷി നോട്ടീസ് ബോർഡ് ആക്കിയിരിക്കുക ആണെന്ന് ശശി തരൂർ എംപി ട്വീറ്റ് ചെയ്തു. 1/2 I said four months ago that strongmen leaders would use the excuse of the pandemic to stifle democracy&dissent. The notification for the delayed Parliament session blandly announces there will be no Question Hour. How can this be justified in the name of keeping us safe? — Shashi Tharoor (@ShashiTharoor) September 2,…
Read More » -
രാജ്യത്ത് മുപ്പത്തേഴര ലക്ഷം കടന്ന് കോവിഡ് രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,69,524 ആയി. മരണപ്പെട്ടത് 1045 പേരാണ്. നിലവില്‍ രാജ്യത്ത് 8,01,282 കോവിഡ് സജീവ കേസുകളാണുള്ളത്. ഇതില്‍ 29,019,09 പേര്‍ രോഗമുക്തി നേടിയെന്നും 66,333 പേര്‍ക്കാണ് ഇതുവരെ കോവിഡ്മൂലം രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. എട്ടുലക്ഷത്തില്‍ അധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതിനോടകം രോഗം സ്ഥിരീരിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശും തമിഴ്നാടുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുളള സംസ്ഥാനങ്ങള്‍.
Read More » -
NEWS
കിഫ്ബിക്കെതിരേ ഉമ്മന്‍ ചാണ്ടി, പദ്ധതികള്‍ പ്രഖ്യാപിച്ചത് പണമില്ലാതെ
കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തികഞെരുക്കവും ഏറ്റവുമധികം നേരിടുന്ന അവസരത്തിലും ഉദാരമായി നാലുകോടി രൂപ ചെലവിട്ട് പത്രങ്ങളില്‍ നലകിയ 4 പേജ് പരസ്യത്തിലൂടെ കിഫ്ബിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കിഫ്ബിയുടെ ഓണപരസ്യത്തില്‍ 57,000 കോടി രൂപയുടെ 730 പദ്ധതികള്‍ക്ക് അനുമതി നല്കിയെന്നു പറയുന്നു. എന്നാല്‍ എല്ലാ സ്രോതസുകളില്‍ നിന്നുമായി 2016 മുതല്‍ ഇപ്പോള്‍ വരെ കിഫ്ബിയില്‍ ലഭിച്ചത് 15,315.25 കോടി രൂപ മാത്രമാണ്. വിവിധ പദ്ധതികള്‍ക്ക് ഇതുവരെ വിനിയോഗിച്ചത് 5957.96 കോടി രൂപയും. ഇപ്പോള്‍ നടന്നുവരുന്ന പ്രവര്‍ത്തികള്‍ക്ക് എത്രകോടി വേണ്ടി വരുമെന്നു പരസ്യത്തില്‍ വ്യക്തമല്ല. 57,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ട് കയ്യിലുള്ളത് 15,315 കോടി രൂപ! ബാക്കി തുക എവിടെ നിന്നു ലഭിക്കും? ഇതേനിരക്കില്‍ ധനസമാഹരണം നടത്തിയാല്‍പോലും ഈ പദ്ധതികള്‍ക്ക് ആവശ്യമായ പണം സമാഹരിക്കാന്‍ പത്തുപന്ത്രണ്ടു വര്‍ഷം വേണ്ടിവരും. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട 730 പദ്ധതികള്‍ക്ക് എന്തു സംഭവിക്കും? പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ ധാരാളം സ്മാരകശിലകളുള്ള നാടാണു നമ്മുടേത്. ആവശ്യമായ…
Read More » -
LIFE
സമാ ഗാരിസ പാട്ടുമായി ഇന്നസെന്റും കൂട്ടരും: സുനാമി സിനിമയുടെ പ്രൊമോ സോങ് എത്തി
ഹിറ്റ് മേക്കര്‍ ലാലും മകന്‍ ജൂനിയര്‍ ലാലും ചേര്‍ന്ന് ആദ്യമായി ഒരുമിച്ച് സംവിധാനം ചെയ്യുന്ന സുനാമി എന്ന ചിത്രത്തിലെ ആദ്യ പ്രൊമോ സോങ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഇന്നസെന്റാണ് സുനാമിയെന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്നസെന്റിനെ കൂടാതെ അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, മുകേഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാവുന്നു. ഗോവയ്ക്ക് തീര്‍ത്ഥാടനത്തിന് പോവുന്ന സംഘം പാടുന്ന പാട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. താരങ്ങള്‍ തന്നെയാണ് ഗാനം പാടി അഭിനയിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പൂര്‍ണമായും ഒരു ബസിനുള്ളിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജീന്‍ പോള്‍ ലാല്‍ അച്ചനുമായി ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് സുനാമി.
Read More » -
LIFE
ഏറ്റവും പ്രീയപ്പെട്ട നടിയാര്.? മനസ്സ് തുറന്ന് കുഞ്ചാക്കോ ബോബന്‍
മലയാള സിനിമയില്‍ മെഗാസ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍ പട്ടങ്ങള്‍ക്കായി പുതിയ തലമുറയിലെ നടന്മാരുടെ പേരുകള്‍ ചേര്‍ത്ത് പറയുമ്പോഴും അന്നും ഇന്നും പകരം വെക്കാനില്ലാത്ത സ്ഥാനം കുഞ്ചാക്കോ ബോബന്റേതാണ്. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി റൊമാന്റിക് ഹീറോ എന്ന പട്ടത്തിന് മറ്റൊരു പകരക്കാരന്‍ മലയാളത്തില്‍ വന്നിട്ടില്ല. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. അക്കാലത്ത് യുവാക്കളുടെ ആവേശമായി മാറിയ താരത്തിന് ചാര്‍ത്തി കിട്ടിയ പട്ടമാണ് റൊമാന്റിക് ഹീറോ എന്നത്. കാലമിത്ര കഴിഞ്ഞിട്ടും ആ സ്ഥാനത്തിന് മറ്റൊരു പകരക്കാരന്‍ വന്നിട്ടില്ല. അനിയത്തി പ്രാവ് എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍ കൂടി ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചതോടെ താരത്തിന്റെ മൂല്യം കുത്തനെ വര്‍ധിച്ചു. മോഹന്‍ലാലിനും മമ്മുട്ടിക്കും ശേഷം ഇത്രയധികം ആരാധകരെ അക്കാലത്ത് സമ്പാദിച്ച മറ്റൊരു നടനും ഉണ്ടാവില്ല. ആരാധകര്‍ തനിക്കെഴുതിയ കത്തിന് മറുപടി എഴുതി അയക്കുന്ന ചാക്കോച്ചന്റെ പഴയ ചിത്രം ഇടക്കാലത്ത് സോഷ്യല്‍…
Read More » -
മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം നല്‍കിയ സംഭവം: അമ്മയും മരണപ്പെട്ടു
കണ്ണൂര്‍: മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു. പയ്യാവൂരിലെ ചുണ്ടകാട്ടില്‍ സ്വപ്നയാണ് ഇന്ന് പുലര്‍ച്ചെയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 27 നാണ് യുവതി രണ്ട് പെണ്‍മക്കള്‍ക്ക് എലിവിഷം ഐസ്‌ക്രീമില്‍ ചേര്‍ത്ത് നല്‍കി ആത്മഹത്യക്ക് ശ്രമിച്ചത്. ഇളയ മകള്‍ മൂന്ന് വയസുകാരി ആന്‍സില്ല ആഗ്‌നസ് ഞായറാഴ്ച മരിച്ചിരുന്നു. 11 വയസ്സുള്ള മൂത്ത കുട്ടിയുടെ നില ഗുരുതരമാണ്. ഇവരുടെ ഭര്‍ത്താവ് ഇസ്രായേലിലാണ്. യുവതി പയ്യാവൂരില്‍ റെഡിമെയ്ഡ് കട നടത്തി വരികയായിരുന്നു. ഓഗസ്റ്റ് 27ന് രാത്രിയാണ് പയ്യാവൂര്‍ സ്വദേശി സ്വപ്ന പെണ്‍മക്കളായ ആന്‍സീനയ്ക്കും അന്‍സീലയ്ക്കും ഐസ്‌ക്രീമില്‍ വിഷം നല്‍കി ആത്മഹത്യക്കു ശ്രമിച്ചത്. പിറ്റേന്ന് ഇളയമകളായ അന്‍സീലയെ അബോധാവസ്ഥയില്‍ കണ്ടതോടെ സ്വപ്ന തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ച് ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും. കുഞ്ഞിന്റെ വൃക്കയുടെ പ്രവര്‍ത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ ലോണെടുത്താണ് വീടും സ്ഥലവും വാങ്ങിയിരുന്നത്. മാത്രമല്ല…
Read More » -
NEWS
ചതയം കരിദിനമായി ആചരിക്കുന്നത് പ്രതിഷേധാർഹം
ശ്രീനാരായണഗുരുദേവ ജയന്തി ദിനമായ ഇന്ന് സി.പി.എം കരിദിനമാചരിക്കുന്നതിൽ ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ പറഞ്ഞു. ജനലക്ഷങ്ങൾ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാൻ സാധിക്കു.രണ്ട് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ഞങ്ങൾക്കും ദു:ഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തിൽ പാർട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരിൽ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളിൽത്തന്നെ പ്രതിഷേധിക്കാൻ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാൻ തീരുമാനിച്ചതും ഗുരുനിന്ദയാണെന്നും വെള്ളാപ്പളളി നടേശൻ പറഞ്ഞു.
Read More » -
NEWS
പിണറായി സർക്കാരിന്റെ പോലീസിൽ ഹിന്ദു ഐക്യവേദി നേതാവിന് ഇത്ര പിടിപാടോ ?കന്യാസ്ത്രീയെ പോലീസ് സ്റ്റേഷനിൽ മാപ്പു പറയിക്കുന്ന വീഡിയോ ആരാണ് ഷൂട്ട് ചെയ്തത് ?
“റെസ്പെക്റ്റഡ് സാർ ,ഞാൻ ഓണാഘോഷത്തിന്റെ ഭാഗമായി സ്റ്റുഡന്റ്സിന് സെൻറ് ചെയ്ത വിഡിയോയിൽ വാമന മൂർത്തിയെ സംബന്ധിച്ച് പരാമർശിച്ചത് എന്റെ അറിവില്ലായ്മ കൊണ്ട് മാത്രമാണെന്ന് ഞാൻ സമ്മതിക്കുന്നു .ഇതിന്റെ ഫലമായി ഹിന്ദു സമൂഹത്തിൽ ഉണ്ടായ മനോവേദന ഞാൻ മനസിലാക്കിക്കൊണ്ട് ഞാൻ മാപ്പു ചോദിക്കുന്നു .” https://www.facebook.com/rvbabu.babu.9/posts/3243498379101150 ഇത് നെടുങ്കുന്നം സെയിന്റ് തെരേസാസ് ഹൈസ്‌കൂളിലെ ഹെഡ് മിസ്ട്രസ് സിസ്റ്റർ ദിവ്യയുടെ വീഡിയോ ആണ് .ഓണത്തെ കുറിച്ച് ടീച്ചർ ചെയ്ത ഒരു വീഡിയോയുടെ ബാക്കിപത്രമാണ് .മഹാബലിയെ വാമനൻ ചവിട്ടി താഴ്ത്തി എന്ന പരാമർശമാണ് സിസ്റ്റർക്ക് വിനയായത് .പിന്നീടങ്ങോട്ട് നടന്നത് ഹിന്ദു ഐക്യവേദിയുടെ പ്രകടനം ആയിരുന്നു .സിസ്റ്റർക്കെതിരെ പോലീസിൽ പരാതി നൽകി എന്ന് മാത്രമല്ല,അവരെ കൊണ്ട് പോലീസ് സ്റ്റേഷനിൽ മാപ്പെഴുതി നൽകിച്ചു .അത് മാത്രമല്ല അവരെക്കൊണ്ട് അത് പോലീസ് സ്റ്റേഷനിൽ പരസ്യമായി വായിപ്പിച്ചു .അത് ഷൂട്ട് ചെയ്യുകയും ആർ വി ബാബു അത് സ്വന്തം ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു . എങ്ങിനെയാണ് ഒരു ഹിന്ദു…
Read More » -
NEWS
ടോമിൻ ജെ തച്ചങ്കരി IPSന് ഡി ജി പി ആയി സ്ഥാനക്കയറ്റം
1986 ബാച്ച്കാരനായ Road Safety Commissionher ശേഖർ റെഡ്ഢി ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലേക്ക് 1987 ബാച്ച്കാരനായ ടോമിൻ ജെ തച്ചങ്കരി IPS നെ ഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ് ഇറക്കി .നിയമനം പിന്നീട് നൽകും .പോലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കാനാണ് സാധ്യത . നിലവിൽ ക്രൈം ബ്രാഞ്ച് മേധാവിയാണ്. അടുത്ത വർഷം ജൂണിൽ സംസ്ഥാന പോലീസ് മേധാവി പദവിയിൽ നിന്നും ശ്രീ. ലോക്നാഥ് ബെഹ്‌റ IPS വിരമിക്കുമ്പോൾ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയർ IPS ഉദ്യോഗസ്ഥനായിരിക്കും ടോമിൻ ജെ തച്ചങ്കരി IPS. തച്ചങ്കരി KSRTC ലും ക്രൈം ബ്രാഞ്ചിലും നടത്തിയ പ്രവർത്തനങ്ങൾ രാഷ്ട്രീയകക്ഷി ഭേദമന്യേ അതീവ ജനശ്രദ്ധ നേടിയിരുന്നു. കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളുടെ പോലീസ് മേധാവി ആയിരുന്നു. കണ്ണൂർ റേഞ്ച് IG, പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ADGP, ട്രാൻസ്‌പോർട്ട് കമ്മീഷണർ, ഫയർ ഫോഴ്സ് മേധാവിയായും…
Read More »
