സമാ ഗാരിസ പാട്ടുമായി ഇന്നസെന്റും കൂട്ടരും: സുനാമി സിനിമയുടെ പ്രൊമോ സോങ് എത്തി

ഹിറ്റ് മേക്കര്‍ ലാലും മകന്‍ ജൂനിയര്‍ ലാലും ചേര്‍ന്ന് ആദ്യമായി ഒരുമിച്ച് സംവിധാനം ചെയ്യുന്ന സുനാമി എന്ന ചിത്രത്തിലെ ആദ്യ പ്രൊമോ സോങ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഇന്നസെന്റാണ് സുനാമിയെന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്നസെന്റിനെ കൂടാതെ അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, മുകേഷ്‌ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാവുന്നു.

ഗോവയ്ക്ക്‌ തീര്‍ത്ഥാടനത്തിന് പോവുന്ന സംഘം പാടുന്ന പാട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. താരങ്ങള്‍ തന്നെയാണ് ഗാനം പാടി അഭിനയിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പൂര്‍ണമായും ഒരു ബസിനുള്ളിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജീന്‍ പോള്‍ ലാല്‍ അച്ചനുമായി ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് സുനാമി.

Leave a Reply

Your email address will not be published. Required fields are marked *