TRENDING

രോഗലക്ഷണം ഇല്ലാത്തവരിലും വൈറസ് സാന്നിധ്യം

കോവിഡിനെ തുരത്താന്‍ ലോകരാജ്യങ്ങള്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. കോവിഡ് ബാധിച്ചവരിലുണ്ടാകുന്ന ആന്റിബോഡികള്‍ 2 മാസത്തിലധികം നീണ്ടു നില്‍ക്കില്ല എന്ന പഠനങ്ങള്‍ക്ക് പിന്നാലെ ഇപ്പോഴിതാ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുടെ ശരീരത്തില്‍ വൈറസ് സാന്നിധ്യം വര്‍ധിക്കുന്നുവെന്ന പഠന റിപ്പോര്‍ട്ടുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ രംഗത്ത്.

തെലങ്കാനയില്‍ 200 രോഗികളില്‍ നടത്തിയ പഠനത്തിലാണ് കോവിഡ് ലക്ഷണമില്ലാത്തവരും വൈറല്‍ ലോഡുകളുമായി വലിയ തോതില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.

Signature-ad

ഹൈദരബാദിലെ സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍പ്രിന്റിങ് ആന്‍ഡ് ഡയഗനോസ്റ്റിക്‌സില്‍ നിന്നുള്ള ഗവേഷകര്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലുള്ള പ്രാഥമിക, ദ്വിതീയ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വെളിപ്പെടുത്തല്‍.

പ്രതിരോധ ശേഷിയുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തവരില്‍ നിന്ന് സാമാന്യം പ്രതിരോധശേഷി കുറഞ്ഞ രോഗികളിലേക്ക് വൈറസ് പടരാനുള്ള സാധ്യത പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും ഇവര്‍ പറയുന്നു.

ഏപ്രില്‍ രണ്ടാം വാരം മുതല്‍ തെലങ്കാനയില്‍ കോവിഡ് കേസുകളില്‍ വന്‍ കുതിച്ചുകയറ്റമാണ് രേഖപ്പെടുത്തിയതെന്നാണ് ഗവേഷകര്‍ പറയുന്നത്. സംസ്ഥാനത്ത് ഇതുവരെ 1.27 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Back to top button
error: