NEWS

ടോമിൻ ജെ തച്ചങ്കരി IPSന് ഡി ജി പി ആയി സ്ഥാനക്കയറ്റം

1986 ബാച്ച്കാരനായ Road Safety Commissionher ശേഖർ റെഡ്ഢി ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലേക്ക് 1987 ബാച്ച്കാരനായ ടോമിൻ ജെ തച്ചങ്കരി IPS നെ ഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ് ഇറക്കി .നിയമനം പിന്നീട് നൽകും .പോലീസിനു പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി ലഭിക്കാനാണ് സാധ്യത .

നിലവിൽ ക്രൈം ബ്രാഞ്ച് മേധാവിയാണ്. അടുത്ത വർഷം ജൂണിൽ സംസ്ഥാന പോലീസ് മേധാവി പദവിയിൽ നിന്നും ശ്രീ. ലോക്നാഥ് ബെഹ്‌റ IPS വിരമിക്കുമ്പോൾ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയർ IPS ഉദ്യോഗസ്ഥനായിരിക്കും ടോമിൻ ജെ തച്ചങ്കരി IPS. തച്ചങ്കരി KSRTC ലും ക്രൈം ബ്രാഞ്ചിലും നടത്തിയ പ്രവർത്തനങ്ങൾ രാഷ്ട്രീയകക്ഷി ഭേദമന്യേ അതീവ ജനശ്രദ്ധ നേടിയിരുന്നു.

Signature-ad

കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്‌, കണ്ണൂർ ജില്ലകളുടെ പോലീസ് മേധാവി ആയിരുന്നു. കണ്ണൂർ റേഞ്ച് IG, പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ADGP, ട്രാൻസ്‌പോർട്ട് കമ്മീഷണർ, ഫയർ ഫോഴ്സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

3 വർഷത്തെ സേവനകാലാവധി ടോമിൻ ജെ തച്ചങ്കരി IPS ന് ഇനിയും അവശേഷിക്കുന്നുണ്ട്. പരേതയായ അനിത തച്ചങ്കരി ആണ് ഭാര്യ. ഇലക്രോണിക്സ് രംഗത്തുള്ള മേഘയും കാവ്യയും ആണ് മക്കൾ.

Back to top button
error: