Month: September 2020
-
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 4 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം രാജഗിരി സ്വദേശി എന്‍.വി. ഫ്രാന്‍സിസ് (76), ആഗസ്റ്റ് 23ന് മരണമടഞ്ഞ കാസര്‍ഗോഡ് അരായി സ്വദേശി ജീവക്യന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ…
Read More » -
NEWS
മത്തായിയുടെ മരണത്തില്‍ കേസേറ്റെടുത്ത് സിബിഐ; മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും
തിരുവനന്തപുരം: വനംവകുപ്പ് കസ്റ്റഡിയില്‍ വെച്ച് ചിറ്റാറിലെ ഫാമുടമ പി.പി മത്തായി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ നല്‍കി.തുടര്‍ അന്വേഷണത്തിനായി മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൂന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാരിന് സിബിഐ കത്ത് നല്‍കി. ജൂലൈ 28നാണ് മണിയാര്‍ തേക്ക് പ്ലാന്റേഷനിലെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ മത്തായിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇത്. പിന്നീട് മരണ വിവരമാണ് ബന്ധുക്കള്‍ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 2 വനപാലകരെ സസ്പെന്‍ഡ് ചെയ്തിരുന്നു. മത്തായിയുടേത് കസ്റ്റഡി മരണമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ചൂണ്ടികാട്ടി ഭാര്യ ഷീബ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്‌കാരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിബിഐ അന്വേഷണത്തിലൂടെ നീതി…
Read More » -
NEWS
സിനിമ മേഖലയിലെ ലഹരി ബന്ധങ്ങള്‍; വിവരങ്ങള്‍ കൈമാറി സംവിധായകന്‍
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നില്‍ ലഹരിബന്ധമുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സിനിമ മേഖലയിലെ ലഹരിബന്ധങ്ങളുടെ ചുരുളഴിയുകയാണ്. ഇപ്പോഴിതാ ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള കന്നഡ സിനിമാ ലോകത്തെ പതിനഞ്ചോളം നടന്മാരുടെ വിവരങ്ങള്‍ പൊലീസിനു കൈമാറിരിക്കുകയാണ് സിനിമാ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ ഇന്ദ്രജിത് ലങ്കേഷ്. തിങ്കളാഴ്ച സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം അഞ്ചു മണിക്കൂറോളം ഇന്ദ്രജിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സിനിമാ പ്രവര്‍ത്തകരും ലഹരിമരുന്നു ഡീലര്‍മാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. തെളിവുകള്‍ സഹിതമാണ് ഇന്ദ്രജിത്ത് 15 നടന്മാരുടെ വിവരങ്ങള്‍ നല്‍കിയത്. പൊലീസ് ഇതിനെക്കുറിച്ച് അന്വേഷിച്ച് മുഴുവന്‍ കാര്യങ്ങള്‍ പുറത്ത് വിടുമെന്ന് വിശ്വസിക്കുന്നതായി ഇന്ദ്രജിത്ത് പറഞ്ഞു. ചില നടിമാര്‍ ഹണിട്രാപ്പും വേശ്യവൃത്തിയും നടത്തുന്നതായും അദ്ദേഹം മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലഹരി ഇടപാട് കേസില്‍ ടെലിവിഷന്‍ സീരിയല്‍ നടി ഡി.അനിഖയും കൂട്ടാളികളും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. നിരവധി വിഐപികളും…
Read More » -
ഇരട്ട കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കണ്ട: രമേശ് ചെന്നിത്തല
തിരുവനന്തപുരം:വെഞ്ഞാറന്മൂട് കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കായംകുളം കൊലപാതകം കോണ്‍ഗ്രസിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു മണിക്കൂറുകള്‍ക്കകം പാളിപ്പോയ അനുഭവം ഇവിടെയും സംഭവിക്കും. രാഷ്ട്രീയ കൊലപാതകമാണെന്ന തരത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്പി നടത്തിയ അഭിപ്രായപ്രകടനം അനവസരത്തിലാണ്. രാഷ്ട്രീയ കൊലപാതകം ആണെന്ന് പറയാനാവില്ല എന്നാണ് കേസന്വേഷിക്കുന്ന ഡിവൈഎസ്പിയും അന്വേഷണത്തിന് മേല്‍ നോട്ടം വഹിക്കുന്ന ഡി ഐ ജിയും വ്യക്തമാക്കിയത്. കൊലയ്ക്ക് വേണ്ടി ക്രിമിനലുകളെ പോറ്റിവളര്‍ത്തുകയും ജയിലില്‍ ആകുമ്പോള്‍ അവര്‍ക്ക് വേണ്ടി പിരിവ് നടത്തുകയും കൊലയെ ന്യായീകരിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. പ്രതികളെ കോടികള്‍ മുടക്കി സംരക്ഷിക്കുന്ന നിലപാടും കോണ്‍ഗ്രസിനില്ല. സത്യസന്ധവും നീതിപൂര്‍വ്വവുമായ അന്വേഷണം നടക്കണം. കുറ്റവാളികള്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സ്വര്‍ണകള്ളക്കടത്തും ലൈഫ് മിഷനിലെ അഴിമതിയും പിന്‍വാതില്‍ നിയമനവും ഉള്‍പ്പെടെ നാണക്കേടില്‍ മുഖം നഷ്ടപ്പെട്ട സിപിഎം രക്തസാക്ഷികളെ തേടി നടക്കുകയാണ്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിനായി…
Read More » -
NEWS
മൻമോഹൻ സിംഗായിരുന്നു ശരിയെന്ന് ജനം പറയുന്ന കാലം,മോഡി സർക്കാരിന്റെ കീഴിൽ സാമ്പത്തികാവസ്ഥ കൂപ്പുകുത്തി,ജി ഡി പിയിൽ 23 .9 % ഇടിവ്
മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ധനമന്ത്രിയുമായ മൻമോഹൻ സിങ് ഒരു പ്രവാചകൻ അല്ല .എന്നാൽ ഒരു അവധൂതൻ കണക്കെ അദ്ദേഹം ഒരു പ്രവചനം നടത്തി .അത് മോഡി സർക്കാരിന്റെ സാമ്പത്തിക നയത്തെ കുറിച്ചും രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയുടെ ഭാവിയെ കുറിച്ചുമായിരുന്നു . നോട്ടുനിരോധനത്തെ കുറിച്ച് മൻമോഹൻ സിങ് പറഞ്ഞത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന സംഘടിത കൊള്ള എന്നായിരുന്നു .ഇന്ത്യയുടെ ജിഡിപി കുത്തനെ ഇടിയാൻ അത് കാരണമാകുമെന്ന് കൂടി പറഞ്ഞപ്പോൾ പരിഹസിക്കുകയാണ് എതിർപക്ഷം ചെയ്തത് .എന്നാലിപ്പോഴിതാ മൻമോഹൻസിങ്ങിന്റെ പ്രവചനം സത്യമായിരുന്നു . ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ റെക്കോർഡ് ഇടിവാണ് ഉണ്ടായിരിക്കുന്നത് .23 .9% ഇടിവ് എന്ന് പറയുന്നത് അസാധാരണമാണ് .നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ ആണ് ഇടിവ് .സർക്കാരിന്റെ തന്നെ കണക്കാണിത് .അതായത് മോഡി സർക്കാരിന്റെ ഉത്തേജക പാക്കേജ് ഒന്നും ഫലം കണ്ടില്ലെന്നു ചുരുക്കം . കോവിഡ് പ്രതിസന്ധി നിലനിൽക്കുകയാണ് .അപ്പോൾ രണ്ടാം പാദത്തിലും ഇടിവാണ് പ്രവചിക്കുന്നത് .സാമ്പത്തിക മാന്ദ്യം വരുന്നുണ്ടെന്നു…
Read More » -
LIFE
ഓര്‍മ്മയിലെന്നും സച്ചി: ട്രിബ്യൂട്ടുമായി അയ്യപ്പനും കോശിയും ടീം
ഒരാളുടെ വിയോഗത്തില്‍ ഒന്നാകെ മലയാളിയുടെ കണ്ണ് നിറയുന്നത് വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ്. ഈയടുത്ത് ഒരാളുടെ മരണവാര്‍ത്ത കേരളം ഒന്നാകെ കണ്ണീരോടെ കേട്ടിട്ടുണ്ടെങ്കില്‍ അത് സച്ചിയുടെയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത മറ്റൊരു എഴുത്തുകാരന്‍ ഉണ്ടോ എന്നുള്ള കാര്യം സംശയമാണ്. എഴുതിയ തിരക്കഥകള്‍ കൊണ്ട്, സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങള്‍ കൊണ്ട് അദ്ദേഹം മലയാളിയുടെ മനസില്‍ സ്വന്തമായി ഒരു ഇരിപ്പിടം നേടിയിരുന്നു. ഇപ്പോള്‍ സച്ചിയെന്ന മനുഷ്യന് ആദരവര്‍പ്പിച്ച് ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കിയിരിക്കുന്നത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയിലെ സച്ചിയുടെ രംഗങ്ങള്‍ ചേര്‍ത്താണ് വീഡിയോ വന്നിരിക്കുന്നത്. സച്ചി മലയാളത്തിന് സമ്മാനിച്ച നഞ്ചിയമ്മയുടെ കണ്ണീരില്‍ പൊതിഞ്ഞ പാട്ടാണ് വീഡിയോയുടെ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയാണ് സച്ചി സേതുവിനൊപ്പം മലയാള സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങളെല്ലാം…
Read More » -
NEWS
അച്ചടക്ക ലംഘനം ഇനി വച്ച് പൊറുപ്പിക്കില്ല ,പാർട്ടി വിരുദ്ധ പ്രസ്താവനകൾക്ക് സോണിയ ഗാന്ധിയുടെ വിലക്ക്
പാർട്ടി അച്ചടക്ക ലംഘനത്തെ കടുത്ത നടപടി കൊണ്ട് നേരിടാൻ കോൺഗ്രസ്സ് ഹൈക്കമാൻഡ് .23 നേതാക്കൾ അയച്ച കത്ത് പ്രവർത്തക സമിതിയിൽ ചർച്ചക്ക് വരികയും എല്ലാവരും ഒറ്റക്കെട്ടായി നീങ്ങണമെന്ന ആഹ്വാനം അധ്യക്ഷ സോണിയാ ഗാന്ധിയിൽ നിന്ന് ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിൽ ആണ് പരസ്യ പ്രസ്താവനകൾക്ക് വിലക്ക് വരുന്നത് . 23 പാർട്ടി നേതാക്കൾ നേതൃ പ്രതിസന്ധിയെ കുറിച്ച് സോണിയ ഗാന്ധിക്ക് കത്തെഴുതിയതിനു പിന്നാലെ സംഘത്തിലെ ചിലർ പരസ്യ പ്രതികരണങ്ങൾ തുടർന്നിരുന്നു .ഈ പാശ്ചാത്തലത്തിൽ ആണ് ഹൈക്കമാൻഡ് കർശന നടപടികളിലേക്ക് പോകുന്നത് . പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടിയ പോലെ എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ട് പോകണമെന്ന് പാർട്ടി വക്താവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞൂ .ഏതെങ്കിലും വ്യക്തിയെ കുറിച്ചല്ല പറയുന്നതെന്നും പാർട്ടി വക്താവ് പറഞ്ഞു . “ഇതൊരു സ്വതന്ത്ര രാജ്യമാണ് .ആർക്കും സംസാരിക്കാനുള്ള അവകാശമുണ്ട് .പക്ഷെ ഒരു കാര്യം വ്യക്തമാക്കാം .പ്രവർത്തക സമിതി യോഗം വിവിധ വിഷയങ്ങൾ ചർച്ച ചെയ്തത് ഏഴു മണിക്കൂറോളം…
Read More » -
NEWS
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ കേസില്‍ പിടിയിലായ 4 പ്രതികളെ റിമാന്‍ഡ് ചെയ്തു. അജിത്, ഷജിത്, സതി, നജീബ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. നെടുമങ്ങാട് മജിസ്ട്രേറ്റിന് മുന്നില്‍ ഓണലൈനായാണ് പ്രതികളെ ഹാജരാക്കിയത്. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള പ്രതികളെ സഹായിച്ചവരാണ് ഇവര്‍. മറ്റുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതികള്‍ കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് എഫ് ഐ ആര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ രാത്രി വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. വെമ്പായം പഞ്ചായത്തില്‍ ഇന്ന് യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് പോലീസ് പറയുന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആയ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുക എന്ന ലക്ഷ്യത്തോടെ തന്നെ ആയിരുന്നു ആക്രമണം. നേരത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സജീവന്‍,അന്‍സാര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. കസ്റ്റഡിയില്‍ ഉള്ള സജീവ്, സനല്‍,…
Read More » -
TRENDING
ജിയോ ഫൈബർ 399 രൂപ മുതൽ ആരംഭിക്കുന്ന ബ്രോഡ്ബാൻഡ് പ്ലാൻ പ്രഖ്യാപിച്ചു,നെറ്റ്ഫ്ലിക്സും ബണ്ടിൽ ചെയ്തു
കൊച്ചി, സെപ്റ്റംബർ 1, 2020 – ഗാർഹിക ഉപയോക്താക്കൾക്കായി ആകർഷകമായ ബ്രോഡ്ബാൻഡ് പ്ലാനുകളുമായി റിലയൻസിന്‍റെ ജിയോ ഫൈബർ. അൺലമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയുന്ന പുതിയ പ്ലാനുകൾ പ്രതിമാസം 399 രൂപയിൽ ആരംഭിക്കുന്നു, കൂടാതെ 30 ദിവസത്തെ സൗജന്യ ട്രയലിലും പുതിയ ഉപയോക്താക്കൾക്കും ജിയോ ഫൈബർ ലഭ്യമാണ്. 30 എംബിപിഎസ് വേഗതയ്ക്ക് 399 രൂപ, 100 എംബിപിഎസ് വേഗതയ്ക്ക് 699 രൂപ, 150 എംബിപിഎസ് വേഗതയ്ക്ക് 999 രൂപ, 300 എംബിപിഎസ് വേഗതയ്ക്ക് 1,499 രൂപ എന്നിങ്ങനെയാണ് ഇപ്പോൾ പ്ലാനുകൾ. പരിധിയില്ലാത്ത ഡാറ്റാ പ്ലാനുകൾക്കൊപ്പം പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ലഭ്യമാണെന്നും റിലയൻസ് ജിയോ അറിയിച്ചു. ഇതോടൊപ്പം 4K സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി ലഭിക്കും. അപ്ലോഡ് സ്പീഡിനോളം ഡൗൺലോഡ് സ്പീഡും ലഭിക്കുമെന്നും, 12 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും എന്ന് ജിയോ അറിയിച്ചു. ഏറെ ആകർഷകമായ ഓഫറുകളാണ് ജിയോഫൈബർ മുന്നോട്ടുവച്ചിരിക്കുന്നത്. 1499 രൂപയാണ് സെക്യൂരിറ്റി ഡേപ്പോസിറ്റ്. 399 രൂപയുടെ പ്രതിമാസ പ്ലാനാണ് ബേസിക്ക്. സെക്കൻഡിൽ 30 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും ഇതിൽ ലഭിക്കും. 699 രൂപയുടെ പ്ലാനിൽ, സെക്കൻഡിൽ 100 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും. പ്രതിമാസം 999, 1499 പ്ലാനുകളിലാണ് ഒടിടി സേവനങ്ങൾ ലഭിക്കുക. 999 രൂപയ്ക്ക് സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും ഒപ്പം 11 ഒടിടി സേവനങ്ങളും ലഭിക്കും. 1499 രൂപക്ക് സെക്കൻഡിൽ 300 മെഗാബൈറ്റ്സ് വേഗതയിൽ 12 ഒടിടി സേവനം ലഭിക്കും. പുതിയ എല്ലാ ഉപഭോക്താക്കൾക്കും ആദ്യ ഒരുമാസം സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും 10 ഒടിടി സേവനങ്ങളും സേവനങ്ങളും സൗജന്യമായി ലഭിക്കും. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ, ഡിസ്നി+ഹോട്ട്സ്റ്റാർ, വൂട്ട്, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂ, ജിയോസാവൻ, യൂട്യൂബ്, ഇറോസ് നൗ എന്നിവയാണ് ജിയോഫൈബർ നൽകുന്ന ഒടിടി സേവനങ്ങൾ. എല്ലാ സേവനങ്ങൾക്കുമായി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയാവും.
Read More » -
TRENDING
കോവിഡ് പ്രതിസന്ധിക്കിടയിലും ഓണക്കാലത്ത് മിൽമ ഉൽപന്നങ്ങൾക്ക് റെക്കോർഡ് വിൽപന
ഈ ഓണക്കാലത്തെ മില്‍മയുടെ പാൽ വിൽപന റെക്കോർഡിലെത്തി. കേരള കോ – ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ( മിൽമ ) യുടെ മൂന്നു മേഖലയിലും കൂടി പൂരാടം, ഉത്രാടം, തിരുവോണം ദിവസങ്ങളിൽ കേരളത്തിലാകെ 61 ലക്ഷം ലീറ്റർ പാലും 7 ലക്ഷം ലീറ്റര്‍ തൈരും വിൽപന നടത്തി. ഇതു മിൽമയുടെ ചരിത്രത്തിലെ റെക്കോർഡ് വിൽപനയാണെന്നു മിൽമ ചെയർമാൻ പി.എ.ബാലൻ അറിയിച്ചു. ഓണക്കാലത്ത് പാൽ ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി കേരളത്തിലെ ക്ഷീര കർഷകരിൽ നിന്ന് ശേഖരിച്ചത് കൂടാതെ കർണ്ണാടക മിൽക്ക് ഫെഡറേഷനിൽ നിന്നും 13 ലക്ഷം ലിറ്ററും തമിഴ് നാട് മിൽക്ക് ഫെഡറേഷനിൽ നിന്നും 8 ലക്ഷം ലിറ്ററും ആന്ത്രയിൽ നിന്നും 1 ലക്ഷം ലിറ്ററും പാൽ വാങ്ങിയാണ് ഓണക്കാലത്ത് മിൽമ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയതെന്ന് ചെയർമാൻ പി.എ.ബാലൻ അറിയിച്ചു
Read More »