LIFE

ഏറ്റവും പ്രീയപ്പെട്ട നടിയാര്.? മനസ്സ് തുറന്ന് കുഞ്ചാക്കോ ബോബന്‍

ലയാള സിനിമയില്‍ മെഗാസ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍ പട്ടങ്ങള്‍ക്കായി പുതിയ തലമുറയിലെ നടന്മാരുടെ പേരുകള്‍ ചേര്‍ത്ത് പറയുമ്പോഴും അന്നും ഇന്നും പകരം വെക്കാനില്ലാത്ത സ്ഥാനം കുഞ്ചാക്കോ ബോബന്റേതാണ്. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി റൊമാന്റിക് ഹീറോ എന്ന പട്ടത്തിന് മറ്റൊരു പകരക്കാരന്‍ മലയാളത്തില്‍ വന്നിട്ടില്ല. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. അക്കാലത്ത് യുവാക്കളുടെ ആവേശമായി മാറിയ താരത്തിന് ചാര്‍ത്തി കിട്ടിയ പട്ടമാണ് റൊമാന്റിക് ഹീറോ എന്നത്. കാലമിത്ര കഴിഞ്ഞിട്ടും ആ സ്ഥാനത്തിന് മറ്റൊരു പകരക്കാരന്‍ വന്നിട്ടില്ല.

അനിയത്തി പ്രാവ് എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍ കൂടി ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചതോടെ താരത്തിന്റെ മൂല്യം കുത്തനെ വര്‍ധിച്ചു. മോഹന്‍ലാലിനും മമ്മുട്ടിക്കും ശേഷം ഇത്രയധികം ആരാധകരെ അക്കാലത്ത് സമ്പാദിച്ച മറ്റൊരു നടനും ഉണ്ടാവില്ല. ആരാധകര്‍ തനിക്കെഴുതിയ കത്തിന് മറുപടി എഴുതി അയക്കുന്ന ചാക്കോച്ചന്റെ പഴയ ചിത്രം ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒരു ചാനല്‍ പ്രോഗ്രമിസാണ് ഉണ്ണി മുകുന്ദന്‍ കുഞ്ചാക്കോ ബോബനോട് രസകരമായ ചോദ്യം ചോദിച്ചത്. ഭാര്യ പ്രിയ അല്ലാതെ ചാക്കോച്ചന്റെ ഏറ്റവും പ്രീയപ്പെട്ട നടിയാര്.? ശ്രീവിദ്യാമ്മയും കെ.പി.എസ്.സി ലളിത ചേച്ചിയുമാണ് തനിക്കേറ്റവും പ്രീയപ്പെട്ട നടിമാരെന്ന് ചാക്കോച്ചന്‍ മറുപടി പറഞ്ഞു.

റൊമാന്റിക് ഹീറോ പരിവേഷത്തില്‍ നിന്നും മാറി സഞ്ചരിക്കുകയാണ് ചാക്കോച്ചനിപ്പോള്‍. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന ചാക്കോച്ചന്റെ രണ്ടാം വരവ് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷക സമൂഹം ഉറ്റ് നോക്കുന്നത്. നായകനായും, സഹനടനായും, പ്രതിനായകനുമായുള്ള ഈ വരവില്‍ ലഭിക്കുന്ന വേഷമെല്ലാം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് താരം. കുഞ്ചാക്കോ ബോബന്റെതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ അഞ്ചാം പാതിര എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. പുതിയ ചിത്രങ്ങളും പ്രതീക്ഷയോടെയാണ് താരം നോക്കി കാണുന്നത്.

Back to top button
error: