NEWS

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ചോദ്യോത്തര വേളയില്ല ,ഇടഞ്ഞ് കോൺഗ്രസ്സ്

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ചോദ്യോത്തര വേള ഒഴിവാക്കിയത് ചൂടേറിയ രാഷ്ട്രീയ സംവാദങ്ങൾക്ക് കാരണമാവുന്നു .കഴിഞ്ഞ ദിവസമാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിയിച്ചത് .

കോവിഡ് കാലം പരിഗണിച്ചാണെന്നാണ് വിശദീകരണം .എന്നാൽ സീറോ അവർ അടക്കമുള്ള മറ്റു കാര്യങ്ങൾ പതിവ് പോലെ നടക്കും .

Signature-ad

കടുത്ത വിമർശനം ആണ് കോൺഗ്രസ് ഇക്കാര്യത്തിൽ ഉന്നയിച്ചിട്ടുള്ളത് .പാർലമെന്റിനെ ഭരണകക്ഷി നോട്ടീസ് ബോർഡ് ആക്കിയിരിക്കുക ആണെന്ന് ശശി തരൂർ എംപി ട്വീറ്റ് ചെയ്തു.

“കോവിഡിനെ കരുത്തർ മറയാക്കുമെന്നു നാല് മാസം മുമ്പ് ഞാൻ പറഞ്ഞു . ചോദ്യോത്തര വേളയില്ല എന്നാണ് ഇപ്പോൾ പറയുന്നത് .നമ്മളെ സുരക്ഷിതരാക്കി എന്ന് പറഞ്ഞ് എങ്ങിനെ ഇതിനെ ന്യായീകരിക്കും ?”ശശി തരൂർ ട്വിറ്ററിൽ ചോദിച്ചു .

മഹാവ്യാധിയെ ജനാധിപത്യത്തിന്റെ കശാപ്പിന് ഉപയോഗിക്കുകയാണെന്നു തൃണമൂൽ കോൺഗ്രസ് എം പി ഡെറിക് ഒബ്രിയൻ പറഞ്ഞു .

ചോദ്യം ചോദിക്കാനുള്ള അംഗങ്ങളുടെ അവസരം ഇല്ലാതാക്കരുതെന്നു കഴിഞ്ഞ ആഴ്ച ലോക്സഭയിൽ കോൺഗ്രസിനെ നയിക്കുന്ന അധിർ രഞ്ജൻ ചൗധരി സ്പീക്കർക്ക് കത്തെഴുതിയിരുന്നു .കോവിഡ് കാലത്ത് അംഗങ്ങൾ ചോദ്യം ചോദിക്കുന്നതും ഉത്തരങ്ങൾ പറയേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി .

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം സെപ്റ്റംബർ 14 നു ആരംഭിക്കും .ഒക്ടോബർ ഒന്നിനാണ് സഭ അവാസാനിക്കുക .സഭയിൽ ഹാജരാകുന്നവർ 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധന ഫലം ഹാജരാക്കണം .

ആഴ്ച്ചാവസാനം ഇടവേളയില്ലാതെയാകും ഒക്ടോബർ ഒന്ന് വരെയുള്ള സഭയുടെ പ്രവർത്തനം .ലോക്മസഭ 9 മുതൽ ഒന്ന് വരെയും രാജ്യസഭാ 3 മുതൽ 7 വരെയും ആകും പ്രവർത്തിക്കുക .

Back to top button
error: