Month: September 2020

  • NEWS

    കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി എന്ന് പറയുന്നതുപോലെയാണ് പിണറായി സര്‍ക്കാരിന്റെ ഓരോ പദ്ധതികള്‍…..

    ഓഖിയും നിപ്പയും പ്രളയവും കോവിഡുമൊക്കെ കുറ്റമറ്റ നിലയില്‍ നേരിട്ടതിന്റെ പ്രോഗ്രസ്സ് സര്‍ട്ടിഫിക്കറ്റും നേടി നില്‍ക്കുകയായിരുന്നു ഇടതു പക്ഷ സര്‍ക്കാര്‍. തുടര്‍ഭരണം എന്ന സ്വപ്‌നം പൂവണിയും എന്ന് ഏതാണ്ട് തീരുമാനവുമായി. വൈര്യ നിര്യാതന മനോഭാവക്കാരായ മാധ്യമ ശിങ്കങ്ങളും പ്രതിപക്ഷ കേസരികളുമൊക്കെ ഏത്തമിട്ടു. പ്രതിപക്ഷത്തിന്റെ അസ്ത്രങ്ങള്‍ ഓരോന്നും ലക്ഷ്യത്തില്‍ പതിക്കാതെ ബൂമഗാംഗുകളായി തിരിച്ചു വന്നു അപ്പോഴിത പഠിക്കല്‍ കൊണ്ടു വന്നു കലം ഉടച്ചു എന്നു പറയുന്നതു പോലെ വയ്ക്കുന്ന ഓരോ ചുവടുകളും പാളി പോകാന്‍ തുടങ്ങി. വിജയത്തിന്റെ ഉന്മാദം ബാധിച്ചതാണോ എന്നറിയില്ല എവിടെയോ വച്ച് ഭരണ നേതൃവത്തിന് കാലിടറി. സ്പ്രിംഗ്‌ളറും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരന്റെ കൂടി ഒത്താശയോടെ നടന്ന സ്വര്‍ണക്കള്ളക്കടത്തടക്കം ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയും തുടങ്ങി ഈ ഗവണ്‍മെന്റിനെ ഒന്നോടെ വിഴുങ്ങുവാന്‍ കെല്‍പ്പുള്ള അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നു വന്നത്. അഴിമതിയുടെ സുനാമി തിരയില്‍ ഭരണനേതൃത്വത്തിന് ഒന്നടങ്കം കാലിടറിപ്പോയി. ശക്തിയുക്തം ഒന്നിനെപ്പോലും പ്രതിരോധിക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞില്ല. ഇതിനിടയിലാണ് പിടിപ്പുകേടു കൊണ്ടും…

    Read More »
  • TRENDING

    ഇന്ന് അധ്യാപക ദിനം. ഒരു കുടുംബത്തിൽ ഒരു ഡസനിലധികം അധ്യാപക പെരുമയുടെ ബെൽ മുഴക്കം

    കരുനാഗപ്പള്ളി, തഴവ തോപ്പിൽ കുടുംബത്തിനാണ് ഈ അപൂർവ്വ നേട്ടത്തിന്റെ സദ്കീർത്തി. പരേതരായ സഹോദരങ്ങൾ കോയാകുഞ്ഞ്, മുഹമ്മദ് കുഞ്ഞ് എന്നിവരുടെ മകൾ ബനാസിർ എ.വി. എൽ.പി സ്ക്കൂളിലും, ബനാസിറിന്റെ ജ്യേഷ്ഠത്തിയുടെ ഭർത്താവ് അബ്ദുൽ റഹിം ബി.പി.ഒ ആയി വിരമിച്ചയാളാണ്. മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ നദീറാ ബീവി, മകൻ ഷാനവാസ്, ഷാനവാസിന്റെ ഭാര്യ വഹീദ (പ്രിൻസിപ്പാൾ തൊടിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ), ഷാനവാസിന്റെ സഹോദരി ഭർത്താവ് മുഹമ്മദ് ഫാസിൽ, കോയാ കുഞ്ഞിന്റെ മറ്റ് സഹോദരങ്ങളായ അബ്ദുൽ റഹുമാൻ കുഞ്ഞിന്റെ മകൻ സലിം ഷാ, ഷഹറ, ഖദീജ എന്നിവരും, ഹമീദ് കുഞ്ഞ് ഭാര്യ ലൈലാബീവി, എന്നിവർ ഹെഡ്മാസ്റ്ററായി വിരമിച്ചവരാണ്. തോപ്പിൽ ലത്തീഫ് സാറിന്റെ മരുമകൾ ബുഷ്റ പുത്തൻ തെരുവ് അൽ സെയ്ദ സ്ക്കൂളിലും, മകൾ ഷംന ആലംങ്കോടുള്ള സ്ക്കൂളിലെയും അധ്യാപകരാണ് .ചുരുക്കത്തിൽ മക്കളും മരുമക്കളും, അളിയൻമാരും ഒക്കെ ചേർന്ന് ഒരു വാദ്ധ്യാർ പുരാണ കുടുംബകഥ എന്ന് പറയാം. പലരും പ്രിൻസിപ്പാൾമാരും, ഒന്നാം സാറൻമാരും, അതിന്…

    Read More »
  • NEWS

    സി പി ഐയെ സിപിഐഎം അനുനയിപ്പിച്ചു, ജോസ് കെ മാണി എൽ ഡി എഫിലേക്ക്, നാളെ നിർണായക സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം കോട്ടയത്ത്

    കേരള കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗത്തിന്റെ എൽ ഡി എഫ് പ്രവേശനത്തിന് കളമൊരുങ്ങി. നാളെ കോട്ടയത്ത് നടക്കുന്ന സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിൽ വിശദമായ കാര്യങ്ങൾ ജോസ് കെ മാണി വിഭാഗം ചർച്ച ചെയ്യും. പാർട്ടിയും ചിഹ്നവും സ്വന്തമായതും എൽഡിഎഫ് പ്രവേശനത്തിന് സ്വന്തം വിഭാഗത്തിൽ നിന്ന് എതിർപ്പില്ലാത്തതും തീരുമാനങ്ങൾ അതിവേഗം എടുക്കാൻ ജോസ് കെ മാണിയെ സഹായിക്കും. യു ഡി എഫിനെ പ്രതിരോധത്തിൽ ആക്കാനും മധ്യകേരളത്തിൽ ഇടതുമുന്നണിക്ക് വേരോട്ടം കൂട്ടാനും ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശം കൊണ്ട് സാധ്യമാകും എന്നാണ് സിപിഐഎമ്മിന്റെ കണക്ക് കൂട്ടൽ. മധ്യകേരളത്തിലെ 14 സീറ്റുകളിൽ ജോസ് കെ മാണി വിഭാഗത്തിന് നിർണായക സ്വാധീനം ഉണ്ട്. പാർട്ടിയും ചിഹ്നവും ജോസ് കെ മാണിക്ക് കിട്ടിയത് തിരിച്ചടിയായെന്ന് യു ഡി എഫ് കരുതുന്നു. ഇതോടെ കേരള കോൺഗ്രസിന്റെ രാഷ്ട്രീയ പിൻബലം ജോസ് കെ മാണിക്ക് ഒപ്പമായെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഐ…

    Read More »
  • NEWS

    സാമ്പത്തിക തളർച്ച തന്നെയാണ് കോൺഗ്രസിന്റെ മുഖ്യ ആയുധം, പാർലമെന്റ് ഇളകി മറിയും

    പാർലമെന്റിന്റെ വർഷകാല സമ്മേളനം കലുഷിതമാകും. സമ്പദ് വ്യവസ്ഥയുടെ തകർച്ചയും വർധിക്കുന്ന തൊഴിലില്ലായ്മയും പാർലമെന്റിൽ കോൺഗ്രസ്‌ വിഷയമാക്കും. രാജ്യസഭയിലെയും ലോക്സഭയിലെയും 5 എംപിമാർ വീതമുള്ള കമ്മിറ്റികളുടെ യോഗത്തിൽ നിർണായക തീരുമാനങ്ങൾ ആണ് കോൺഗ്രസ്‌ എടുത്തത്. ഗുലാം നബി ആസാദിന്റെ അധ്യക്ഷതയിൽ ആണ് യോഗം നടന്നത്. കേന്ദ്ര സർക്കാരിന്റെ 11 ബില്ലുകളിന്മേലുള്ള നിലപാടിനെ കുറിച്ച് റിപ്പോർട്ട് തായ്യാറാക്കി പാർട്ടി പ്രസിഡന്റ്റിനു നൽകിയിട്ടുണ്ടെന്നു കമ്മിറ്റി അംഗം ജയറാം രമേശ് അറിയിച്ചു. സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഒരിക്കൽ കൂടി യോഗം ചേരും. ജി ഡി പി വളർച്ച നെഗറ്റീവ് 23 ലേക്ക് പോയിട്ടും തൊഴിലില്ലായ്മ രൂക്ഷമായിട്ടും പ്രാധാനമന്ത്രി പ്രതികരിക്കാത്താതിനെ കോൺഗ്രസ്‌ ചോദ്യം ചെയ്യും. കോവിഡിനെ നേരിടുന്നതിൽ വന്ന പാളിച്ചകളും കോൺഗ്രസ്‌ ഉയർത്തും. പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തര വേള റദ്ദാക്കിയതിനെയും കോൺഗ്രസ്‌ ചോദ്യം ചെയ്യും. പി എം കെയേഴ്‌സ് ഫണ്ടിലേക്ക് പണം നൽകുന്നവർക്ക് നികുതി ഇളവ് നൽകാനുള്ള നീക്കത്തെയും കോൺഗ്രസ്‌ എതിർക്കും. ചൈന കയ്യേറ്റത്തിലെ കേന്ദ്ര നിലപാട്, ജി…

    Read More »
  • TRENDING

    അയർലൻഡിലെ മീൻപിടുത്തം, കടലിൽ നിന്നെത്തിയ അതിഥി-വീഡിയോ

    പാമ്പുകളില്ലാത്ത അയർലണ്ടിൽ മീൻ പിടിക്കാൻ പോയവരെ തേടി കടലിൽ നിന്നൊരു അതിഥിയെത്തി-വീഡിയോ കാണുക

    Read More »
  • NEWS

    പി.ജെ ജോസഫ് നുണ പ്രചരിപ്പിക്കുന്നു: റോഷി അഗസ്റ്റിന്‍

    കെ.എം മാണിയുടെ വേര്‍പാടിന് ശേഷം കേരള കോണ്‍ഗ്രസ്സിലുണ്ടായ പിളര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയും, കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും അവകാശപ്പെട്ടുകൊണ്ടാണ് രണ്ടു വിഭാഗവും തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന നിയമനടപടികളുടെ ഒടുവില്‍ രണ്ടില ചിഹ്നവും, കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേരും പൂര്‍ണ്ണമായും ജോസ് കെ.മാണിക്ക് അവകാശപ്പെട്ടതാണെന്ന വിധിയാണ് ഓഗസ്റ്റ് 31 കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ഈ വിധിയോടുകൂടി ജോസ് കെ.മാണിയുടെ നേതൃത്വം അംഗീകരിക്കാത്ത എല്ലാവരും കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ഭാഗമല്ലാതാവുകയും കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേര് ഉപയോഗിക്കാനുള്ള അവകാശം അവര്‍ക്ക് നഷ്ടമാവുകയും ചെയ്തു എന്നത് സാമാന്യ നിയമപിജ്ഞാനമുള്ള എല്ലാവര്‍ക്കും മനസ്സിലാവും. പി.ജെ ജോസഫിനും, അദ്ദേഹത്തിന് ഒപ്പം നില്‍ക്കുന്നവരും ഒരു അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി അല്ലാതായിരിക്കുന്നു.വസ്തുത ഇതാണെന്നിരിക്കെ പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കനാണ് പി.ജെ ജോസഫ് ശ്രമിക്കുന്നതെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു

    Read More »
  • NEWS

    ബെംഗളൂരു ലഹരി മരുന്ന് കേസിൽ നടി രാഗിണി ദ്വിവേദി അറസ്റ്റിൽ

    ബെംഗളൂരു ലഹരി മരുന്ന് കേസിൽ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ശേഷം നടി രാഗിണി ദ്വിവേദി അറസ്റ്റിൽ. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ഇന്ന് പുലർച്ചെ ക്രൈം ബ്രാഞ്ച് സംഘം രാഗിണിയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ നടിയെ കസ്റ്റഡിയിൽ എടുത്തു. രാഗിണിയുടെ സുഹൃത്ത് രവി ശങ്കറിനെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.ഇയാൾ പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്തത് രാഗിണിക്ക് അറിയാമായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. കന്നഡ സിനിമാ മേഖലയുമായി രവി ശങ്കറിനെ ബന്ധപ്പെടുത്തിയത് രാഗിണി ആയിരുന്നു. രാഗിണിക്ക് മയക്കുമരുന്ന് സംഘവുമായി നേരിട്ട് ബന്ധമുണ്ട്. യെലഹങ്കയിലെ വീട്ടിൽ മയക്കുമരുന്ന് പാർടി സംഘടിപ്പിച്ചതായി രാഗിണി മൊഴി നൽകിയെന്നും റിപ്പോർട്ട് ഉണ്ട്. ഇവരുടെ കയ്യിൽ നിന്ന് നാല് ഫോണുകൾ കണ്ടെത്തി. ഇതിൽ രണ്ടെണ്ണത്തിൽ നിന്ന് വാട്സ്ആപ്പ് ചാറ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇത് കണ്ടെടുക്കാനുള്ള ശ്രമത്തിൽ ആണ് ക്രൈം ബ്രാഞ്ച്.

    Read More »
  • NEWS

    യൂത്ത് കോൺഗ്രസ്‌ നേതാവ് ലീനയുടെ വീട്‌ ആക്രമിച്ചത് മകൻ തന്നെ

    യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട്‌ ആക്രമിച്ചത് മകൻ നിഖിൽ. സംഭവത്തിൽ നിഖിൽ കൃഷ്ണയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫോൺ രേഖകൾ അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണത്തിൽ ആണ് നിഖിൽ പോലീസ് പിടിയിൽ ആകുന്നത്. ചോദ്യം ചെയ്യലിൽ നിഖിൽ കുറ്റം സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. വെഞ്ഞാറമൂടിലെ ഇരട്ട കൊലപാതകത്തിന് സിപിഐഎം പകരം വീട്ടുന്നുവെന്ന് വരുത്താൻ നിഖിൽ സ്വന്തം വീട്‌ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കി എന്നാണ് വിവരം. ലീനക്കും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ ആദ്യം മുതലേ ദുരൂഹത ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് തൊട്ടു പിന്നാലെ ആയിരുന്നു ആക്രമണം.

    Read More »
  • ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19

    ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി റാഫേല്‍ (78), മലപ്പുറം ഒളവറ്റൂര്‍ സ്വദേശിനി ആമിന (95), മലപ്പുറം കടമ്പാട് സ്വദേശി മുഹമ്മദ് (73), കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (60), കണ്ണൂര്‍ വളപട്ടണം സ്വദേശി വാസുദേവന്‍ (83), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ ആലക്കോട് സ്വദേശി സന്തോഷ്‌കുമാര്‍ (45), തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), കൊല്ലം കല്ലംതാഴം സ്വദേശി ബുഷ്‌റ ബീവി (61), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി…

    Read More »
  • LIFE

    മിഥുനത്തിലെ നെടുമുടി സ്വാമിയെപ്പോലെ ഒടുവിൽ തേങ്ങ ഉടച്ചിട്ടുണ്ട് കേട്ടോ, പടത്തിന് പേരിട്ടു

    ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ കടവുള്‍ സകായം നടന സഭ ‘.സത്യനേശന്‍ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഇന്ന് പ്രശസ്ത ചലച്ചിത്ര താരങ്ങള്‍ തങ്ങളുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബിബിന്‍ ചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. മിഥുനത്തിലെ നെടുമുടി സ്വാമിയെപ്പോലെ ഒടുവില്‍ തേങ്ങ ഉടച്ചിട്ടുണ്ട് കേട്ടോ. പടത്തിന് പേരിട്ടു എന്ന് ഹാസ്യരൂപേണ പറഞ്ഞ് വെയ്ക്കുകയാണ് ബിബിന്‍ ചന്ദ്രന്‍. ചിത്രത്തിന്റെ പേരും ധ്യാനിന്റെ കഥാപാത്രത്തിന്റെ പേരും പ്രേക്ഷകരില്‍ ഏറേ കൗതുകവും ആകാംക്ഷയും ഉണര്‍ത്തിയിരിക്കുകയാണ്. മഹാനടനായ മോഹന്‍ലാല്‍ ഞാന്‍ എഴുതുന്ന ഒരു സിനിമയുടെ ടൈറ്റില്‍ ഷെയര്‍ ചെയ്തതിന്റെ ഞെട്ടലും സന്തോഷവും ഇതുവരെ വിട്ടുമാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. പ്രിയപ്പെട്ട നടന്മാരായ നിവിന്‍ പോളിയ്ക്കും കുഞ്ചാക്കോ ബോബനും ആസിഫ് അലിയ്ക്കും ഉണ്ണി മുകുന്ദനും വിനീത് ശ്രീനിവാസനും ആന്റണിക്കും ചിത്രത്തിലെ നായകനായ…

    Read More »
Back to top button
error: