Month: September 2020
-
TRENDING
അധ്യാപകനായ അച്ഛന്റെ അവാർഡ് സർട്ടിഫിക്കറ്റ് നഷ്‌ടമായ കഥ പറഞ്ഞ് സംഗീതജ്ഞൻ വി ടി മുരളി
ഗായകനും സംഗീത സംവിധായകനുമായ വി.ടി മുരളി അധ്യാപകരായ അച്ഛനമ്മമാരെ അനുസ്മരിക്കുന്നു: ഒരു അവാർഡ് ഓർമ. എൻ്റെ മാതാപിതാക്കൾ അദ്ധ്യാപകരായിരുന്നു. അച്ഛൻ 70 കളിൽ അദ്ധ്യാപക അവാർഡ് ലഭിച്ചിരുന്നു. അന്ന് അവാർഡ് തുക 100 രൂപയാണ്.അതും കാശ് കൊടുക്കില്ല.. അത്രയും തുകയുടെ പോസ്റ്റോഫീസ് സേവിംഗ്സ് സർട്ടിഫിക്കറ്റാണ് കൊടുക്കുക. അഞ്ചു വർഷം ഈ കടലാസ് സൂക്ഷിച്ചു വെച്ചാൽ 200 രൂപയായി തിരിച്ചു വാങ്ങാം. അച്ഛൻ്റെ കൈയിൽ നിന്ന് ആ സർട്ടിഫിക്കറ്റ് എങ്ങിനെയോ നഷ്ടപ്പെട്ട് പോയി. ആ തുക അങ്ങിനെ പോയി. അദ്ധ്യാപനത്തിലൂടെ സമൂഹത്തിൽ വലിയ സേവനം അർപ്പിച്ചിട്ടുള്ളവർക്കുള്ള പാരിതോഷികം ഇതാണ്. ഈ അവാർഡിൻ്റെ പേരിൽ ഒരു പത്രത്തിലും അച്ഛൻ്റെ പടം അടിച്ചു വന്നതായി ഓർമയില്ല. അദ്ധ്യാപകൻ എന്തായിരിക്കണം എന്ന് നിരവധി കവിതകളിലൂടെ അദ്ധ്യാപകരോട് തന്നെ പറഞ്ഞിട്ടുള്ള ആളാണ് അച്ഛൻ. അദ്ധ്യാപകൻ്റെ പാട്ട് , ഗുരുർബ്രഹ്മ തുടങ്ങിയ കവിതകളുടെയെല്ലാം വിഷയം അദ്ധ്യാപകൻ തന്നെ. കാരൂരിൻ്റയും മറ്റും അദ്ധ്യാപക കഥകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളത് പോലെ അന്നത്തെ അദ്ധ്യാപക…
Read More » -
NEWS
പ്രിയങ്കാ ഗാന്ധി യോഗിയുടെ ശത്രു ഡോ കഫീൽ ഖാന്റെ രക്ഷക ആയത് ഇങ്ങനെ
ഗോരഖ്പൂരിലെ ആശുപത്രിയിൽ കുഞ്ഞുങ്ങൾ ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശത്രു പട്ടികയിൽ പെട്ട ഡോ കഫീൽ ഖാന്റെ രക്ഷകയായത് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി .ജയിലിൽ നിന്നിറങ്ങിയ ഉടൻ രായ്ക്കുരാമാനം പ്രിയങ്കയുടെ നേതൃത്വത്തിൽ ഡോ കഫീൽ ഖാനെയും കുടുംബത്തെയും രാജസ്ഥാനിലെ ജയ്‌പൂരിലെത്തിച്ചു . കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജയ്‌പൂരിൽ ഖാനും കുടുംബവും എത്തിയത് വ്യാഴാഴ്ചയാണ് .താൻ രാജസ്ഥാനിൽ സുരക്ഷിതൻ ആണെന്നും പ്രിയങ്കയോട് നന്ദിയുണ്ടെന്നും ഖാൻ വ്യക്തമാക്കി . അലിഗഡ് സർവകലാശാലയിൽ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ ജനുവരി 29 നാണ് ഖാൻ അറസ്റ്റിൽ ആയത് .പിന്നീട് ഖാനെ മഥുര ജയിലിലേക്ക് മാറ്റി .നീണ്ട 9 മാസത്തെ ജയിൽ ജീവിതത്തിനു ശേഷം കോടതി ഇടപെട്ടാണ് ഖാനെ ജയിലിൽ നിന്ന് ഇറക്കുന്നത് .ഖാനെതിരായ കുറ്റപത്രവും കോടതി റദ്ദാക്കി . ജനങ്ങൾക്ക് വേണ്ടി നിസ്വാർത്ഥമായി സേവനം നടത്തിയ ഖാന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട്…
Read More » -
NEWS
കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിലേക്ക് തന്നെ, കൃത്യമായ സൂചന നൽകി എൻ ജയരാജ് എംഎൽഎ /അഭിമുഖം
കേരള കോൺഗ്രസ് മാണി വിഭാഗം എൽ ഡി എഫിന്റെ ഭാഗം ആകുമെന്ന് ഉറപ്പായി. ഇതിന്റെ കൃത്യമായ സൂചന NewsThen-ന് നൽകിയ അഭിമുഖത്തിൽ കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ ജയരാജ് നൽകി. ഞങ്ങളുടെ എക്സിക്യൂട്ടീവ് എഡിറ്റർ എം രാജീവിന് നൽകിയ അഭിമുഖത്തിലേക്ക്
Read More » -
NEWS
കുട്ടനാട്ടിലും ചവറയിലും സ്ഥാനാർത്ഥികളെ തേടി മുന്നണികൾ ,കുട്ടനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ തോമസ്,യുഡിഎഫിൽ ആശയക്കുഴപ്പം ,ചവറയിൽ യു ഡി എഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ,എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡോ സുജിത്തോ മനോഹരനോ വന്നേക്കും ,വോട്ട് നിലനിർത്താൻ ബിജെപി
അപ്രതീക്ഷിതമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർഥി നിർണയത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടന്നു .തങ്ങളുടെ സിറ്റിംഗ് സീറ്റുകളിലാണ് മത്സരമെന്നത് എൽ ഡി എഫിനെയും കയ്യിലുണ്ടായിരുന്ന സീറ്റുകളാണിവ എന്നത് യു ഡി എഫിനെയും സമ്മർദ്ദത്തിൽ ആക്കുന്നു .ബിജെപിയാകട്ടെ കഴിഞ്ഞ തവണയിലെ വോട്ടുനേട്ടം ആവർത്തിക്കാൻ പറ്റുമോ എന്ന ആശങ്കയിലും . കുട്ടനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ എൻസിപി നേരത്തെ തന്നെ പ്രഖ്യാപിച്ചു .തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിന്റെ പേര് പ്രഖ്യാപിച്ചത് മന്ത്രി ശശീന്ദ്രൻ നേരിട്ടാണ് .പണി യുഡിഎഫിലാണ് .സീറ്റ് കേരളാ കോൺഗ്രസിന്റേതാണ് .ജോസ് കെ മാണി എവിടേക്കാണ് എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വന്നിട്ടില്ല .എന്നാലും തങ്ങളുടെ അവകാശവാദം പി ജെ ജോസഫ് ഉന്നയിച്ചു കഴിഞ്ഞു .ബിഡിജെഎസ് മത്സരിച്ച സീറ്റിൽ എൻ ഡി എ കഴിഞ്ഞ തവണ മികച്ച മത്സരം കാഴ്ച വച്ചിരുന്നു . എന്നാൽ സുഭാഷ് വാസു വെള്ളാപ്പള്ളി കുടുംബത്തിന്റെ ശത്രുപക്ഷത്താണ് ഇപ്പോൾ .ബിഡിജെഎസ് മത്സരിക്കുമോ എന്നതും വ്യക്തമല്ല . ചവറയിൽ യു ഡി…
Read More » -
TRENDING
കോവിഡ് പരിശോധന ശക്തമാക്കണമെന്ന നിർദ്ദേശവുമായി ഐസിഎംആർ
ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളാണ് രാജ്യമെമ്പാടും നിലനില്‍ക്കുന്നത്. പല സംസ്ഥാനങ്ങളും അണ്‍ലോക്കിലാണെങ്കിലും നിയന്ത്രണങ്ങളില്‍ പൂര്‍ണ ഇളവ് അനുവദിച്ചിട്ടില്ല. ഇപ്പോഴിതാ കണ്ടെയ്ന്‍മെന്റ് സോണില്‍ കഴിയുന്ന എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നടത്തണമെന്ന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. കോവിഡ് വ്യാപനം അതിരൂക്ഷമായി ബാധിച്ച നഗരങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കു നിര്‍ബന്ധമായും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിര്‍ദേശം. മാത്രമല്ല മറ്റു രാജ്യങ്ങളിലേക്ക് അല്ലെങ്കില്‍ സംസ്ഥാനങ്ങളിലേക്കു പോകുന്നവര്‍ക്ക് അവിടെ പ്രവേശിക്കുന്നതിനു മുന്‍പ് കോവിഡ് നെഗറ്റീവ് ആയിരിക്കണമെന്ന നിബന്ധന വയ്ക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പുതിയ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരവും നല്‍കിയിട്ടുണ്ട്. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയെങ്കിലും ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ പതിവു പരിശോധനകളില്‍ ആന്റിജന്‍ പരിശോധനയ്ക്കു മുന്‍ഗണന നല്‍കണമെന്നും കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്തിടത്ത് ആര്‍ടി പിസിആര്‍ പരിശോധനകള്‍ക്കായിരിക്കണം മുന്‍ഗണനയെന്നും…
Read More » -
NEWS
കെ എം മാണിയെ കള്ളൻ എന്ന് വിളിച്ചതിന്റെ വേദന ജോസ് കെ മാണിയും കാട്ടുകള്ളൻ എന്ന് വിളിച്ചതിന്റെ ആവേശം സിപിഎമ്മും മറക്കുമ്പോൾ
കെ എം മാണി എന്ന കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനെ അക്ഷരാർത്ഥത്തിൽ വീഴ്ത്തിയത് ബാർ കോഴ ആരോപണമാണ് .എൽ ഡി എഫിന്റെ 2016 നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ ആയുധവും അതുതന്നെയായിരുന്നു .ബിജു രമേശ് തൊടുത്ത് വിട്ട അമ്പ് യു ഡി എഫിന്റെ തുടർ ഭരണ പ്രതീക്ഷകളെ തകിടം മറിച്ചു . ആദ്യ നാല് വർഷം ജനപ്രിയ പദ്ധതികളിലൂടെ വോട്ടർമാരെ കയ്യിലെടുത്ത ഉമ്മൻ ചാണ്ടി സർക്കാരിന് പിഴച്ചത് ഭരണത്തിന്റെ അഞ്ചാം വർഷമാണ് .സരിതയുടെ നിരന്തരമുള്ള മൊഴിമാറ്റങ്ങളിലൂടെ സോളാർ വിവാദത്തെ ഒരു വിധം അതിജീവിച്ച യു ഡി എഫ് സർക്കാരിനെ അടിതെറ്റിച്ചത് ബാർ കോഴ ആരോപണമാണ് .ഇതിലെ കേന്ദ്ര ബിന്ദു കെ എം മാണിയും കേരള കോൺഗ്രസുമായി . കെ എം മാണിക്ക് വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന പ്രചാരണമൊക്കെ വോട്ടർമാരെ നിർണായകമായി സ്വാധീനിച്ചു .ഓരോ ഘട്ടത്തിൽ ഓരോ വെളിപ്പെടുത്തലുമായി ബിജു രമേശ് വന്നപ്പോൾ പ്രതിപക്ഷത്തിന് പ്രത്യേകിച്ച് സിപിഎമ്മിന് അത് വലിയ രാഷ്ട്രീയ ആയുധമായി .അതിനു…
Read More » -
TRENDING
സത്യത്തിന്റെ കാലം കഴിയുക ആണെന്ന് തോന്നുന്നു :മുരളി തുമ്മാരുകുടി
നുണപ്രചാരണങ്ങളെ പൊളിച്ചടുക്കി ഒരു പോസ്റ്റ്. സത്യാനന്തര ലോകത്തെ കുറിച്ചാണ് മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ് – മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ് – സത്യാനന്തര ലോകം ചാനലുകളിൽ വന്നിരുന്നു നുണ പറയുന്നത് ഇപ്പോൾ ഒരു സംഭവമല്ലാതായിക്കുകയാണ്. പത്രങ്ങൾ പറയുന്നത് പോലെ “അത്രേ”യും “ഇത്രേ”യും ഒന്നുമില്ല, നേരിട്ട് നുണപറയുകയാണ്. ഒരിക്കൽ തങ്ങൾ പറഞ്ഞ കാര്യം നുണയാണെന്ന് കണ്ടാൽ ഒരുളുപ്പുമില്ലാതെ അത് ആവർത്തിക്കുന്നവരും വീഡിയോയിൽ പകർത്തിയിട്ടുണ്ടെങ്കിൽ പോലും തങ്ങൾ അങ്ങനെ പറഞ്ഞില്ല എന്ന് പറയുന്നവരും ഒക്കെയുണ്ട്. ഇതൊക്കെ സ്ഥിരമായി കണ്ട് നമുക്കിപ്പോൾ അതൊരു ശീലമായി. “ഈ നുണയൻ പറയുന്നതൊന്നും ഞാൻ ഇനി വിശ്വസിക്കില്ല എന്ന് മാത്രമല്ല കേൾക്കുക പോലുമില്ല” എന്നൊന്നും നാം തീരുമാനിക്കാറില്ല. നിർഭാഗ്യവശാൽ ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ നമ്മൾ സത്യത്തിന് പുതിയ നിർവ്വചനങ്ങൾ ഉണ്ടാക്കുകയാണ്. സത്യാനന്തരം എന്നൊരു വാക്ക് ഇപ്പോൾ ഇംഗ്ളീഷിൽ ഉണ്ട് (Post truth). വസ്തുതകൾക്കും ലോജിക്കിനും അപ്പുറം വിശ്വാസങ്ങൾക്കും വികാരങ്ങൾക്കും അടിപ്പെട്ട് പൊതുബോധം രൂപപ്പെടുത്തുന്നതിനെ…
Read More » -
NEWS
ഞങ്ങൾ കുടിയാന്മാർ അല്ല ,പാർട്ടിയുടെ തുല്യാവകാശക്കാർ ,പുതിയ യുദ്ധമുഖം തുറന്ന് ആനന്ദ് ശർമ്മ
കോൺഗ്രസിൽ പുതിയ യുദ്ധമുഖം തുറന്ന് ആനന്ദ് ശർമ്മ .പരസ്യ പ്രതികരണം പാടില്ലെന്ന് നേതൃത്വം അന്ത്യശാസനം നൽകിയിട്ടും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആനന്ദ് ശർമ്മ ആഞ്ഞടിച്ചു . ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയ്ക്കും കോൺഗ്രസിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തി എന്ന നിലയ്ക്കും ചിലതെല്ലാം പറയേണ്ടി വരുമെന്ന് ആനന്ദ് ശർമ്മ ആമുഖമായി പറഞ്ഞു .ഭയത്തിന്റെ ഒരു പൊതുവികാരം ഇന്ത്യയിലാകെ അലയടിക്കുന്നു .നീതി താമസിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യപ്പെടുന്നു . 2019 ലെ ലോക്സഭാ പരാജയത്തിന് ശേഷം പാർട്ടിയിൽ ഒരു തിരിഞ്ഞു നോട്ടം വേണമായിരുന്നു .പല പ്രമുഖ നേതാക്കളും പാർട്ടി വിട്ടു .ഈ പശ്ചാത്തലത്തിൽ കോൺഗ്രസിനെ പുനരുജ്ജീവിപിക്കുക എ ന്നത് അത്യാവശ്യമാണ് .അവസാന അഞ്ച് മാസം പാർട്ടി യോഗങ്ങൾ പോലുമില്ലായിരുന്നു .എന്നാൽ ഓൺലൈൻ യോഗങ്ങളിൽ രഹസ്യങ്ങൾ സംരക്ഷിക്കപ്പെടുമോ എന്ന ഭയം താനടക്കം ഉള്ളവർക്ക് ഉണ്ടായിരുന്നു .ഈ പശ്ചാത്തലത്തിലാണ് കത്തെഴുതുക എന്ന തീരുമാനത്തിലേക്ക് വന്നതെന്ന് ആനന്ദ് ശർമ്മ പറഞ്ഞു . കത്തെഴുതിയ…
Read More » -
TRENDING
റഷ്യയുടെ സ്പുട്‌നിക്-5 കോവിഡ് വാക്‌സിന്‍; ഫലപ്രദം, പ്രതീക്ഷയോടെ ലോകം
മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ സ്പുട്നിക് 5 സുരക്ഷിതമെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ്. വാക്സിന്‍ പരീക്ഷിച്ച മനുഷ്യരില്‍ വിപരീതഫലങ്ങളൊന്നും കൂടാതെ തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ചതായി ലാന്‍സെറ്റ് വെള്ളിയാഴ്ച പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവരുടെ ശരീരത്തിലും 21 ദിവസംകൊണ്ട് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടു എന്ന് കണ്ടെത്തി. ഗുരുതരമായ വിപരീതഫലങ്ങളൊന്നും കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ടത്തില്‍ വാക്സിന്‍ 76 പേരിലായിരുന്നു പരീക്ഷിച്ചത്. സ്പുടിനിക് 5 പ്രയോഗിച്ചവരിലെല്ലാം 21 ദിവസത്തിനുള്ളില്‍ ആന്റിബോഡി ഉത്പാദിക്കപ്പെട്ടു. ആര്‍ക്കും തന്നെ ശാരീരികപ്രശ്നങ്ങളോ വിപരീതഫലങ്ങളോ രൂപപ്പെട്ടിട്ടുമില്ല എന്ന് പഠനത്തില്‍ പറയുന്നു. 42 ദിവസമായി ഇവരെ നിരീക്ഷിച്ചുവരികയാണ്. ഈ ദിവസങ്ങളിലൊന്നും തന്നെ പാര്‍ശ്വഫലങ്ങളൊന്നും കാണിക്കാതിരുന്നത് വാക്സിന്‍ സുരക്ഷിതമാണെന്ന് അനുമാനിക്കുന്നതിനുള്ള സൂചനയാണെന്ന് ലാന്‍സെറ്റിന്റെ പ്രാഥമികതല റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ കൂടാതെ വാക്സിന്‍ 28 ദിവസത്തിനുള്ളില്‍ ടി സെല്‍ റെസ്പോണ്‍സും നല്‍കുന്നുണ്ടെന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വാക്സിന് പൂര്‍ണ്ണമായ അംഗീകാരം നല്‍കുന്നതിന് മുന്‍പ് ദീര്‍ഘകാല അടിസ്ഥാനത്തിനുള്ള പ്ലാസിബോ താരതമ്യ പഠനമടക്കം…
Read More » -
TRENDING
ജിമ്മിൽ ആദ്യമായി പോകാൻ തുടങ്ങുന്നവർ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ഫിറ്റ്നസ് ട്രെയിനർ വികാസ് ബാബുവിന്റെ നിർദേശങ്ങൾ
ജിം മികച്ച വ്യായാമ സംവിധാനമാണ് .എന്നാൽ തുടക്കക്കാർ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം .ഇക്കാര്യങ്ങൾ വിശദീകരിക്കുകയാണ് ഫിറ്റ്നസ് ട്രെയിനർ ആയ വികാസ് ബാബു .വികാസ് ബാബുവിനെ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് -9895754471
Read More »