NEWS

പി.ജെ ജോസഫ് നുണ പ്രചരിപ്പിക്കുന്നു: റോഷി അഗസ്റ്റിന്‍

കെ.എം മാണിയുടെ വേര്‍പാടിന് ശേഷം കേരള കോണ്‍ഗ്രസ്സിലുണ്ടായ പിളര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയും, കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും അവകാശപ്പെട്ടുകൊണ്ടാണ് രണ്ടു വിഭാഗവും തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ഒരു വര്‍ഷത്തോളം നീണ്ടുനിന്ന നിയമനടപടികളുടെ ഒടുവില്‍ രണ്ടില ചിഹ്നവും, കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേരും പൂര്‍ണ്ണമായും ജോസ് കെ.മാണിക്ക് അവകാശപ്പെട്ടതാണെന്ന വിധിയാണ് ഓഗസ്റ്റ് 31 കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ഈ വിധിയോടുകൂടി ജോസ് കെ.മാണിയുടെ നേതൃത്വം അംഗീകരിക്കാത്ത എല്ലാവരും കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ഭാഗമല്ലാതാവുകയും കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേര് ഉപയോഗിക്കാനുള്ള അവകാശം അവര്‍ക്ക് നഷ്ടമാവുകയും ചെയ്തു എന്നത് സാമാന്യ നിയമപിജ്ഞാനമുള്ള എല്ലാവര്‍ക്കും മനസ്സിലാവും.

Signature-ad

പി.ജെ ജോസഫിനും, അദ്ദേഹത്തിന് ഒപ്പം നില്‍ക്കുന്നവരും ഒരു അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി അല്ലാതായിരിക്കുന്നു.വസ്തുത ഇതാണെന്നിരിക്കെ പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കനാണ് പി.ജെ ജോസഫ് ശ്രമിക്കുന്നതെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു

Back to top button
error: