മിഥുനത്തിലെ നെടുമുടി സ്വാമിയെപ്പോലെ ഒടുവിൽ തേങ്ങ ഉടച്ചിട്ടുണ്ട് കേട്ടോ, പടത്തിന് പേരിട്ടു

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ കടവുള്‍ സകായം നടന സഭ ‘.സത്യനേശന്‍ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഇന്ന് പ്രശസ്ത ചലച്ചിത്ര താരങ്ങള്‍ തങ്ങളുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബിബിന്‍ ചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്.

മിഥുനത്തിലെ നെടുമുടി സ്വാമിയെപ്പോലെ ഒടുവില്‍ തേങ്ങ ഉടച്ചിട്ടുണ്ട് കേട്ടോ. പടത്തിന് പേരിട്ടു എന്ന് ഹാസ്യരൂപേണ പറഞ്ഞ് വെയ്ക്കുകയാണ് ബിബിന്‍ ചന്ദ്രന്‍. ചിത്രത്തിന്റെ പേരും ധ്യാനിന്റെ കഥാപാത്രത്തിന്റെ പേരും പ്രേക്ഷകരില്‍ ഏറേ കൗതുകവും ആകാംക്ഷയും ഉണര്‍ത്തിയിരിക്കുകയാണ്.

മഹാനടനായ മോഹന്‍ലാല്‍ ഞാന്‍ എഴുതുന്ന ഒരു സിനിമയുടെ ടൈറ്റില്‍ ഷെയര്‍ ചെയ്തതിന്റെ ഞെട്ടലും സന്തോഷവും ഇതുവരെ വിട്ടുമാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. പ്രിയപ്പെട്ട നടന്മാരായ നിവിന്‍ പോളിയ്ക്കും കുഞ്ചാക്കോ ബോബനും ആസിഫ് അലിയ്ക്കും ഉണ്ണി മുകുന്ദനും വിനീത് ശ്രീനിവാസനും ആന്റണിക്കും ചിത്രത്തിലെ നായകനായ ധ്യാന്‍ ശ്രീനിവാസനും അദ്ദേഹം നന്ദിയും പറഞ്ഞു.

ആത്യന്തികമായി പ്രേക്ഷകരുടെതാണ് സിനിമ.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പിന്തുണയും തുടര്‍ന്നും തരണേ. കടവുള്‍ സകായം നടനസഭയെ നിങ്ങളുടെ സഹായ ഹസ്തങ്ങളിലേക്ക് നിക്ഷേപിക്കുന്നു. ബിബിന്‍ കുറിച്ചു.

രാജശ്രീ ഫിലിംസിന്റെ ബാനറില്‍ കെ ജി രമേശ്,സീനു മാത്യൂസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബിപിന്‍ ചന്ദ്രനാണ്.
ബെസ്റ്റ് ആക്ടര്‍,1983, പാവാട,സൈറ ഭാനു എന്നി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ ചന്ദ്രന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്.

അഭിനന്ദ് രാമാനുജന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം- സാം സി എസ്, പ്രൊജക്റ്റ് ഡിസൈനര്‍-ബാദുഷ,കലാ സംവിധാനം നിമേഷ് താനൂര്‍ നിര്‍വഹിക്കുന്നു.എഡിറ്റര്‍-പ്രവീണ്‍ പ്രഭാകര്‍, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍,വസ്ത്രാലങ്കാരം-ആഷ എം തോമസ്സ്,സ്റ്റില്‍സ്- വിഷ്ണു എസ് രാജന്‍,
വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

മിഥുനത്തിലെ നെടുമുടി സ്വാമിയെപ്പോലെ ഒടുവിൽ തേങ്ങ ഉടച്ചിട്ടുണ്ട് കേട്ടോ.പടത്തിന് പേരിട്ടു.കടവുൾ സകായം നടനസഭ.ആരുടെയും…

ഇനിപ്പറയുന്നതിൽ Bipin Chandran പോസ്‌റ്റുചെയ്‌തത് 2020, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

Leave a Reply

Your email address will not be published. Required fields are marked *