ഇന്ന് അധ്യാപക ദിനം. ഒരു കുടുംബത്തിൽ ഒരു ഡസനിലധികം അധ്യാപക പെരുമയുടെ ബെൽ മുഴക്കം
കരുനാഗപ്പള്ളി, തഴവ തോപ്പിൽ കുടുംബത്തിനാണ് ഈ അപൂർവ്വ നേട്ടത്തിന്റെ സദ്കീർത്തി.
പരേതരായ സഹോദരങ്ങൾ കോയാകുഞ്ഞ്, മുഹമ്മദ് കുഞ്ഞ് എന്നിവരുടെ മകൾ ബനാസിർ എ.വി. എൽ.പി സ്ക്കൂളിലും, ബനാസിറിന്റെ ജ്യേഷ്ഠത്തിയുടെ ഭർത്താവ് അബ്ദുൽ റഹിം ബി.പി.ഒ ആയി വിരമിച്ചയാളാണ്. മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ നദീറാ ബീവി, മകൻ ഷാനവാസ്, ഷാനവാസിന്റെ ഭാര്യ വഹീദ (പ്രിൻസിപ്പാൾ തൊടിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ), ഷാനവാസിന്റെ സഹോദരി ഭർത്താവ് മുഹമ്മദ് ഫാസിൽ, കോയാ കുഞ്ഞിന്റെ മറ്റ് സഹോദരങ്ങളായ അബ്ദുൽ റഹുമാൻ കുഞ്ഞിന്റെ മകൻ സലിം ഷാ, ഷഹറ, ഖദീജ എന്നിവരും, ഹമീദ് കുഞ്ഞ് ഭാര്യ ലൈലാബീവി, എന്നിവർ ഹെഡ്മാസ്റ്ററായി വിരമിച്ചവരാണ്.
തോപ്പിൽ ലത്തീഫ് സാറിന്റെ മരുമകൾ ബുഷ്റ പുത്തൻ തെരുവ് അൽ സെയ്ദ സ്ക്കൂളിലും, മകൾ ഷംന ആലംങ്കോടുള്ള സ്ക്കൂളിലെയും അധ്യാപകരാണ് .ചുരുക്കത്തിൽ മക്കളും മരുമക്കളും, അളിയൻമാരും ഒക്കെ ചേർന്ന് ഒരു വാദ്ധ്യാർ പുരാണ കുടുംബകഥ എന്ന് പറയാം. പലരും പ്രിൻസിപ്പാൾമാരും, ഒന്നാം സാറൻമാരും, അതിന് മുകളിലേക്ക് ഉദ്യോഗകയറ്റം ലഭിച്ചവരും.
നാടറിയുന്ന ഈ അക്ഷരപുണ്യത്തിന്റെ ഗുരുത്വത്തിന് ആയിരകണക്കിന് ശിക്ഷ്യസമ്പത്തിന്റെ മഹത്വവും ഉണ്ട്.
-എഴുത്ത് എം.കെ ബിജു മുഹമ്മദ്