NEWS
യൂത്ത് കോൺഗ്രസ് നേതാവ് ലീനയുടെ വീട് ആക്രമിച്ചത് മകൻ തന്നെ
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ചത് മകൻ നിഖിൽ. സംഭവത്തിൽ നിഖിൽ കൃഷ്ണയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഫോൺ രേഖകൾ അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണത്തിൽ ആണ് നിഖിൽ പോലീസ് പിടിയിൽ ആകുന്നത്. ചോദ്യം ചെയ്യലിൽ നിഖിൽ കുറ്റം സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
വെഞ്ഞാറമൂടിലെ ഇരട്ട കൊലപാതകത്തിന് സിപിഐഎം പകരം വീട്ടുന്നുവെന്ന് വരുത്താൻ നിഖിൽ സ്വന്തം വീട് ആക്രമിക്കാൻ പദ്ധതി തയ്യാറാക്കി എന്നാണ് വിവരം. ലീനക്കും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
സംഭവത്തിൽ ആദ്യം മുതലേ ദുരൂഹത ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് തൊട്ടു പിന്നാലെ ആയിരുന്നു ആക്രമണം.