NEWS

കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി എന്ന് പറയുന്നതുപോലെയാണ് പിണറായി സര്‍ക്കാരിന്റെ ഓരോ പദ്ധതികള്‍…..

ഖിയും നിപ്പയും പ്രളയവും കോവിഡുമൊക്കെ കുറ്റമറ്റ നിലയില്‍ നേരിട്ടതിന്റെ പ്രോഗ്രസ്സ് സര്‍ട്ടിഫിക്കറ്റും നേടി നില്‍ക്കുകയായിരുന്നു ഇടതു പക്ഷ സര്‍ക്കാര്‍. തുടര്‍ഭരണം എന്ന സ്വപ്‌നം പൂവണിയും എന്ന് ഏതാണ്ട് തീരുമാനവുമായി. വൈര്യ നിര്യാതന മനോഭാവക്കാരായ മാധ്യമ ശിങ്കങ്ങളും പ്രതിപക്ഷ കേസരികളുമൊക്കെ ഏത്തമിട്ടു. പ്രതിപക്ഷത്തിന്റെ അസ്ത്രങ്ങള്‍ ഓരോന്നും ലക്ഷ്യത്തില്‍ പതിക്കാതെ ബൂമഗാംഗുകളായി തിരിച്ചു വന്നു

Signature-ad

അപ്പോഴിത പഠിക്കല്‍ കൊണ്ടു വന്നു കലം ഉടച്ചു എന്നു പറയുന്നതു പോലെ വയ്ക്കുന്ന ഓരോ ചുവടുകളും പാളി പോകാന്‍ തുടങ്ങി. വിജയത്തിന്റെ ഉന്മാദം ബാധിച്ചതാണോ എന്നറിയില്ല എവിടെയോ വച്ച് ഭരണ നേതൃവത്തിന് കാലിടറി.

സ്പ്രിംഗ്‌ളറും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരന്റെ കൂടി ഒത്താശയോടെ നടന്ന സ്വര്‍ണക്കള്ളക്കടത്തടക്കം ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയും തുടങ്ങി ഈ ഗവണ്‍മെന്റിനെ ഒന്നോടെ വിഴുങ്ങുവാന്‍ കെല്‍പ്പുള്ള അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നു വന്നത്. അഴിമതിയുടെ സുനാമി തിരയില്‍ ഭരണനേതൃത്വത്തിന് ഒന്നടങ്കം കാലിടറിപ്പോയി. ശക്തിയുക്തം ഒന്നിനെപ്പോലും പ്രതിരോധിക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞില്ല.

ഇതിനിടയിലാണ് പിടിപ്പുകേടു കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും സംസ്ഥാന ഖജനാവ് കാലിയായത്. നമ്മുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകള്‍ ലോട്ടറിയില്‍ നിന്നും മദ്യ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന പണമാണ്. നികുതിപ്പിരിവില്‍ എന്തൊക്കെ പാളിച്ചകള്‍ സംഭവിച്ചാലും ഭാഗ്യക്കുറിയും മദ്യക്കച്ചവടവും നമ്മളെ താങ്ങി നിര്‍ത്തുമായിരുന്നു.

പക്ഷേ മഹാമാരിയുടെ വ്യാപനത്തോടെ സാമൂഹിക ജീവിതത്തിന്റെ താളം തെറ്റി. അതോടെ ഭാഗ്യക്കുറി വില്‍പ്പന വടികുത്തിപ്പോയി. പിന്നെയുള്ളത് കള്ളു കച്ചവടമാണ്്…. എന്നുവെച്ചാല്‍ ന വിദേശ മദ്യ വ്യാപാരം

കോവിഡും ലോക്ഡൗണും ഒരു സന്നിദ്ധഘട്ടത്തിലെത്തിയപ്പോള്‍ നബന്ധനകളോടെ മദ്യഷാപ്പുകള്‍ തുറക്കാന്‍ കേന്ദ്ര ഗവണ്‍മെന്റു തന്നെ അനുവാദം നല്‍കി. പക്ഷേ എന്തൊക്കെയോ മരട്ടു ന്യായങ്ങള്‍ പറഞ്ഞ് മൂന്നാഴ്ചകള്‍ക്കു ശേഷമാണ് സംസ്ഥാനത്തെ ബാറുകളും ബീവറേജസ് ഷോപ്പുകളും പ്രവര്‍ത്തിച്ച് തുടങ്ങിയത്.

ആസമയത്തു തന്നെ ബിവ്‌ക്കോ ആപ്പ് എന്ന ഉട്ടോപ്യന്‍ പരിഷ്‌കാരം സര്‍ക്കാര്‍ നടപ്പില്‍ വരുത്തി യഥാര്‍ത്ഥ ഉപഭോക്താവിനെ വട്ടം കറക്കാനും മദ്യരാജാക്കന്മാരെയും സ്വകാര്യ ബാറുകളേയും സ്വകാര്യ ബാറുകളേയും സഹായിക്കാനും മാത്രമാണ് ഈ ആപ്പ് സഹായകരമായത്.

മദ്യഷാപ്പുകള്‍ തുറക്കുന്നതും പ്രതീക്ഷിച്ച് കരള്‍ പിടഞ്ഞു കാത്തിരിക്കുന്ന കള്ളു കുടിയന്മാരെ ഒരാഴ്ച കൂടി മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ആപ്പിനെ ചുറ്റിപ്പറ്റിയുള്ള ഗുലുമാലുകള്‍ ഒരു പരിധി വരെ പരിഹരിച്ചു.

എന്നിട്ടും തീര്‍ന്നോ പ്രശ്‌നങ്ങള്‍..?
ബാര്‍ മുതലാളിമാര്‍ ഒരുക്കിയ കെണിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി രാമകൃ്ഷണനും വീണു പോയി എ്ന്നതാണു വാസ്തവം. ആപ്പിനെക്കുറിച്ചും സോപ്പിനെക്കുറിച്ചുമൊന്നും അന്തവും കുന്തവുമില്ലാത്ത പാവപ്പെട്ടവന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനോ അറിയില്ല. അപൂര്‍വ്വം ചിലര്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ കുത്തിയും ചൊറിഞ്ഞും നോക്കിയിട്ടും വരുന്നതത്രയും സ്വകാര്യബാറുകളുടെ ടോക്കണുകള്‍. ഒരൊറ്റ ബീവറേജ് ഔട്ട്്‌ലെറ്റിന്റെയും ടോക്കണ്‍ കിട്ടുന്നില്ല.

ബാറുകള്‍ക്ക് മുന്നില്‍ നീണ്ട ക്യു. അനധികൃത മദ്യവില്‍പ്പന തകൃതിയായി നടക്കുന്നു. പരിശോധനകളില്ല. ബാറുകാരന്‍ വെയര്‍ ഹൗസുകളില്‍ നിന്നും വാങ്ങുന്നതിന് കൃത്യമായ കണക്കുകളില്ല. വിലയും തോന്നിയ മട്ടില്‍.

ബീവറേജ് ഔട്ട് ലെറ്റുകളില്‍ ഈച്ചയും ആട്ടി ഇരിക്കുകയാണ് ജീവനക്കാര്‍. ആപ്പും ടോക്കണുമില്ലാതെ ഒരു ക്വാര്‍ട്ടറിനോ പൈന്റിനോ ഓടിച്ചെന്നാല്‍ മുഖത്താട്ടി തിരിച്ചോടിക്കും ഈ സാറന്മാര്‍.

ഓണമാണ് മദ്യവ്യാപാരത്തിന്റെ ചാകരക്കാലം. പക്ഷേ ഈ ഓണക്കാലം ബീവറേജസ് കോര്‍പ്പറേഷന്‍ വഴിയുളള മദ്യവില്‍പ്പന കുത്തനെ ഇടിഞ്ഞു. സര്‍ക്കാര്‍ നിലപാട് ഒന്ന് മാത്രമാണ് അതിന് കാരണം.

ബീവറേജസ് കോര്‍പ്പറേഷന്റെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്നത്ര ഗുരുതരമാണ് സ്ഥിതി. എന്നാല്‍ സകല മാനദണ്ഡങ്ങളും കാറ്റില്‍ പരത്തിക്കൊണ്ട് സ്വകാര്യബാറുകളുടെ കൊയ്ത്ത് നിര്‍ബാധം തുടര്‍ന്നു.

പ്രതിദിനം 35കോടി രൂപയായിരുന്നു സംസ്ഥാനത്തെ ബാറുകളുടെ വരുമാനം. പക്ഷേ ഓണത്തിന് തൊട്ടുമുമ്പ് വരെ ആറ് ആറരക്കോടിയിലെത്തി നിന്നു പ്രതിദിന വരുമാനം.

ആപ്പ് ഒന്ന് മാത്രമാണ് ഈ ദുരന്തത്തിന് കാരണം. പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ ഗൗനിച്ചില്ല. പരിഹരിക്കും എന്ന ഒഴുക്കന്‍ മറുപടിയാണ് ബീവറേജസ് കോര്‍പ്പറേഷന്‍ എം.ഡി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞുകൊണ്ടിരുന്നത്.

ഒടുവില്‍ ഓണത്തലേന്നാണ് ചില ഇളവുകള്‍ വന്നത്. അതാകട്ടെ വില്‍പ്പനയില്‍ കാര്യമായി പ്രതിഫലിച്ചതുമില്ല.

Back to top button
error: