യുപിയില്‍ യോഗിയുടെ ഏക പ്രതിയോഗി, പെരുമാറ്റത്തില്‍ ഇന്ദിരാഗാന്ധി, പ്രിയങ്ക ഒരു രാഷ്ട്രീയ നേതാവാകുന്നത് ഇങ്ങനെ
ഐ എന്‍ സിയുടെ തറവാട്ടമ്മയായ സോണിയ ഗാന്ധിയുടെ പുത്രിയായ പ്രിയങ്ക
ഇന്ത്യന്‍ ജനതയുടെ വലിയൊരു വിഭാഗത്തിനും എല്ലായ്പ്പോഴും ഒരു പ്രഹേളികയായിരുന്നു.
സൈക്കോളജിയില്‍ തന്റെ ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷം കോണ്‍ഗ്രസ്സിനോടുള്ള തന്റെ കൂറ് ഉറപ്പാക്കി. തന്റെ കുടുംബത്തിനു വേണ്ടി പ്രചാരണ മാനേജര്‍ എന്ന സ്ഥാനമേറ്റെടുത്ത് ഐ എന്‍ സിയുടെ രാഷ്ട്രീയത്തിന്റെ തിരശ്ശീലയ്ക്ക് പിന്നില്‍ നില്ക്കുവാനായി അവര്‍ തിരഞ്ഞെടുത്തു. അവിടെ, 2007 അസംബ്ലി തിരഞ്ഞെടുപ്പ് കാലയളവില്‍ പാര്‍ട്ടിയ്ക്കുള്ളിലുണ്ടായ അഭിപ്രായഭിന്നതയെ ശാന്തമാക്കുന്നതിനായി ശ്രമിച്ചു. ഗാന്ധി കുടുംബത്തിനുള്ള മുതല്ക്കൂട്ട് എന്ന് തികച്ചും തെളിയിച്ചുകൊണ്ട് ഒടുവില്‍ അവര്‍ രാഷ്ട്രീയ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു. അവിടെ അവര്‍ ഉത്തര്‍ പ്രദേശിന് (ഈസ്റ്റ്) വേണ്ടി കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു.
മുത്തശ്ശി ഇന്ദിരാഗാന്ധിയുമായി കാഴ്ചയിലും പെരുമാറ്റത്തിലും അവര്‍ക്കുണ്ടായിരുന്ന അപൂര്‍വമായ സാമ്യമായിരുന്നു പ്രിയങ്കയുടെ ഈ വരവിന് കാരണം. അതേസമയം, തിരക്കുകളില്‍നിന്ന് ഏറെ മാറിനിന്നിരുന്ന, തന്നിലേക്കുമാത്രം ഒതുങ്ങി ജീവിക്കുന്ന പ്രിയങ്കയെ ആരും അറിഞ്ഞതുമില്ല. എന്നാല്‍ അങ്ങനെ ഒരു കാലവും പ്രിയങ്കയ്ക്ക് ഉണ്ടായിരുന്നു. 12-ാം വയസ്സിലെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ വിയോഗവും 19-ാം വയസ്സിലെ അച്ഛന്‍ രാജീവ് ഗാന്ധിയുടെ വിയോഗവും ഒട്ടൊന്നുമല്ല പ്രിയങ്കയെ തളര്‍ത്തിയത്. മുത്തശ്ശി പ്രധാനമന്ത്രിയോയിരുന്നതോ അച്ഛന്‍ പൈലറ്റ് ആയിരുന്നതോ കണക്കിലെടുക്കുമ്പോള്‍ ഒരു സാധാരണ ജീവിതം നയിച്ചിരുന്ന ഒരു കുടുബമായിരുന്നു പ്രിയങ്കയുടേത്. ഇടയ്ക്കിടെ കേള്‍ക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം സ്‌കൂള്‍ ജീവിതം വീടിനുളളിലായി. പിന്നെ അച്ഛന്റെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍, മാധ്യമങ്ങളും പ്രതിപക്ഷങ്ങളും അച്ഛനെതിരെ തിരിയുന്ന വാര്‍ത്തകള്‍ ഇതൊക്കെ ഒരു സാധാരണ ബാല്യത്തില്‍ നിന്ന് പ്രിയങ്കയടെ ജീവിതം അകലെയായിരുന്നു.
പഠനത്തിലും മറ്റ് ആക്ടിവിറ്റീസിനും അതീവ തല്‍പ്പര്യയായ കുട്ടി മാധ്യമങ്ങളില്‍ നിന്നുളള സമ്മര്‍ദ്ദങ്ങള്‍ കൂടിയതോടെ ഒറ്റപ്പെട്ട ജീവിതം നയിക്കാന്‍ ആഗ്രഹിക്കുകയായിരുന്നു. പിന്നീട് റോബര്‍ട്ട് വദ്രയുമായുളള വിവാഹ ശേഷവും ആ സ്വകാര്യത നിലനിര്‍ത്താന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ എനിക്കുണ്ടായ ബാല്യകാല ജീവിതം കുട്ടികള്‍ക്കും ഉണ്ടാവരുത് എന്ന് ആഗ്രഹിച്ച ഒരു അമ്മ. അതേ സംരക്ഷണം ഇപ്പോഴും അവര്‍ സ്വന്തം കുട്ടികള്‍ക്ക് നല്‍കുന്നു.
അതേസമയം, അവരുടെ രാഷ്ട്രീയ ജിവിതം തികച്ചും വ്യത്യസ്തമായിരുന്നു.
രാഷ്ട്രീയ ചിത്രം മാറിമറയാന്‍ നിമിഷങ്ങള്‍ മതി. ഒരൊറ്റ സംഭവം മതി… പക്ഷേ ആ അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കുന്നതിലാണ് ഒരു നേതാവിന്റെ ഉദയവും കഴിവും അതായിരുന്നു പ്രിയങ്ക ഗാന്ധി.
1999ല്‍ 27-ാം വയസ്സില്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനാവാതെ വിഷമിക്കുകയായിരുന്നു പ്രിയങ്ക. അങ്ങനെ പത്തുദിവസത്തെ ധ്യാനപരിശീലനത്തിനായി അവര്‍ ‘വിപാസന സെന്ററി’ലെത്തി. താന്‍ രാഷ്ട്രീയത്തില്‍ ചേരാനാഗ്രഹിക്കുന്നില്ലെന്ന് അവിടെനിന്ന് അവര്‍ തിരിച്ചറിഞ്ഞു. പിന്നീട് അവരുടെ രാഷ്ട്രീയ ഇടപെടല്‍ അമ്മയുടെയും സഹോദരന്റെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍പോലുള്ള ചെറിയ കാര്യങ്ങളിലൊതുങ്ങി.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കുമുമ്പ് തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് പ്രിയങ്ക സര്‍വരെയും ഞെട്ടിച്ചു. അതിലേറ്റവും ശ്രദ്ധേയമായത്, ദേശീയതലത്തില്‍ അവര്‍ വലിയൊരു ചുമതല ഏറ്റെടുക്കുകയോ ഒരു സീറ്റില്‍ മത്സരിക്കുകയോ ചെയ്തില്ലെന്നുള്ളതാണ്. പകരം, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയെന്നനിലയില്‍ ഏറ്റവും വെല്ലുവിളിനിറഞ്ഞ യു.പി.യിലെ പാര്‍ട്ടി സംഘടനയും സൗഭാഗ്യങ്ങളും തിരിച്ചുപിടിക്കുകയെന്നതാണ് അവര്‍ തിരഞ്ഞെടുത്തത്.
ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദം ഏറ്റെടുത്തതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഒതുങ്ങുന്നതായിരുന്നു കാഴ്ച. പ്രതികരിച്ച പല നേതാക്കളും കേസില്‍ കുടുങ്ങി. ന്യൂനപക്ഷങ്ങളും ദളിതുകളും കൂടുതല്‍ വേട്ടയാടപ്പെടുന്നുവെന്ന ആരോപണവും ഉയര്‍ന്നു. ഉത്തര്‍പ്രദേശില്‍ ശക്തനായ ഒരു പ്രതിപക്ഷ നേതാവിന്റെ അഭാവം പ്രകടമായിരുന്നു. ബിഎസ്പിയുടെ മായാവതിയോ എസ്പിയുടെ അഖിലേഷ് യാദവോ കാര്യമായ യാതൊരു ഇടപെടലും നടത്തുന്നില്ല. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് പ്രിയങ്ക ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എത്തിയത്. എല്‍പ്പിക്കപ്പെട്ട ദൗത്യം 2022 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുക. എന്നാല്‍ ദൗത്യം ഏറ്റെടുത്തതിന് ശേഷമുളള ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആകെയുളള രണ്ടില്‍ ഒരു സീറ്റ് കോണ്‍ഗ്രസിന് നഷ്ടമാവുകയാണ് ചെയ്തത്.
തന്നെ ഏല്‍പ്പിച്ച ദൗത്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് പ്രിയങ്ക പിന്നീട് ചെയ്തത്. ഉത്തര്‍പ്രദേശിലെ ഓരോ പ്രശ്‌നത്തിലും അവര്‍ ഇടപെട്ടു. സോന്‍ഭദ്രയിലെ ആദിവാസി കൂട്ടക്കൊല നടന്ന സ്ഥലത്ത് ആദ്യമെത്തിയ പ്രതിപക്ഷ നേതാവ് പ്രിയങ്കയായിരുന്നു. യോഗിയുടെ എല്ലാ തടസ്സങ്ങളും അവര്‍ ഭേദിച്ചു. മാത്രമല്ല സിഎഎ വിരുദ്ധ സമരത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കടുത്ത പ്രതികാര നടപടിയാണ് .യോഗിസര്‍ക്കാര്‍ സ്വീകരിച്ചത്. അതില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതികളായി. അവിടെയും പേരിന് പ്രിയങ്ക മാത്രമാണ് പ്രതികരിച്ചത്. അങ്ങനെ നിരവധി സംഭവങ്ങള്‍.
ഉത്തര്‍ പ്രദേശ് രാഷ്ട്രീയം തിരിച്ചുപിടിക്കാതെ കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയത്തില്‍ മുഖ്യ പങ്കാളിത്തമുണ്ടാകില്ല. യുപി നഷ്ടപ്പെട്ടപ്പോഴാണ് ദേശീയതലത്തിലും കോണ്‍ഗ്രസ് അപ്രത്യക്ഷമായി തുടങ്ങിയത്. ബിജെപി യുപിയില്‍ വേരോട്ടമുണ്ടാക്കിയപ്പോഴാണ് ദേശീയ രാഷ്ട്രീയത്തിലും അവര്‍ ഉയര്‍ന്നുവന്നത് എന്ന കാര്യവും കഴിഞ്ഞകാല ചരിത്രം.