NEWS

മുൻ എംഎൽഎ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിൽ മുൻ എംഎൽഎ കൊല്ലപ്പെട്ടു .മൂന്ന് തവണ എംഎൽഎ ആയിട്ടുള്ള നിർവേന്ദ്ര കുമാർ മിശ്ര ആണ് കൊല്ലപ്പെട്ടത് .

ഉത്തർപ്രദേശിലെ ലാഖീപ്മുർ ഖേറിയിലാണ് സംഭവം .ഒരു വസ്തുതർക്കവുമായി ബന്ധപ്പെട്ട് എംഎൽഎയെയും മകനെയും ഒരു കൂട്ടം ആളുകൾ ആക്രമിക്കുക ആയിരുന്നുവെന്നാണ് റിപ്പോർട്ട് .എംഎൽഎ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു .മകൻ ഗുരുതരാവസ്ഥയിൽ ചികില്സയിൽ കഴിയുകയാണ് .

രണ്ട് തവണ സ്വതന്ത്രനായും ഒരു തവണ സമാജ്‌വാദി പാർട്ടി ടിക്കറ്റിലുമാണ് നിർവേന്ദ്ര കുമാർ മിശ്ര മത്സരിച്ചു ജയിച്ചത് .ഉത്തർപ്രദേശിൽ കാട്ടുനീതി ആണെന്ന് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും പ്രതികരിച്ചു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker