റംസിയെ ഹാരിസും കുടുംബവും ഇല്ലാതാക്കിയത് ഇങ്ങനെ
പ്രേമിക്കുന്ന ഏതൊരു പെണ്ണിന്റേയും വിശ്വാസം സ്‌നേഹിക്കുന്ന പുരുഷനിലുളള വിശ്വാസം ആണ്. അത് നഷ്ടമായാല്‍ പിന്നെ എല്ലാം നഷ്ടമായി. കേരളം ഇന്ന് ഏറെ ഞെട്ടലോടെ ചര്‍ച്ച ചെയ്യുന്ന വാര്‍ത്തയാണ് കൊട്ടിയത്തെ റംസി എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യ.
വിവാഹ വാഗ്ദാനം നല്‍കി പിന്നീട് വഞ്ചിച്ച പ്രതി ഹാരിസിനെ അറസ്റ്റ് ചെയ്‌തെങ്കിലും കേസില്‍ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്. ഓരോ ദിവസവും ഞെട്ടിക്കുന്ന വാര്‍ത്തകളുമാണ് പുറത്ത് വരുന്നതും.
ഹാരിസിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ട് എന്ന വാര്‍ത്ത കേള്‍ക്കുമ്പോഴും
അത് തന്നെ പറ്റിക്കാനാണ് ഒരിക്കലും തന്നെ ഉപേക്ഷിക്കില്ല എന്ന വിശ്വാസത്തിലായിരുന്നു മരണത്തിന് മുമ്പ് വരെ റംസി. എന്നാല്‍ പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടതോടെയാണ് തമാശയല്ലെന്ന് ഞെട്ടലോടെ റംസി മനസ്സിലാക്കിയത്. എന്നിട്ടും പ്രതീക്ഷ നഷ്ടപ്പെടാതെ ഹാരിസിനെ വിളിച്ച റംസിക്ക് കേള്‍ക്കേണ്ടി വന്നത് അവളെ വളരെയധികം വേദനിപ്പിക്കുന്ന വാക്കുകളായിരുന്നു. നിനക്ക് വിശ്വസിക്കാന്‍ ഞങ്ങളുടെ രാത്രിയിലെ ഫോട്ടോ അയച്ചുതരണോ എന്ന ഹാരിസിന്റെ ചോദ്യത്തിന് മുന്നില്‍ നിസ്സഹായയായിരുന്നു റംസി.
ഹാരിസ് തന്നെ മനപൂര്‍വ്വം ഒഴിവാക്കുകയാണ് എന്ന് മനസ്സിലാക്കിയ റംസി ജലപാനം കഴിക്കാതെ ദിവസങ്ങളോളം മുറിക്കുളളില്‍ അടച്ചിരുന്നു. റംസിയുടെ ഈ അവസ്ഥ കണ്ട് മാതാപിതാക്കള്‍ സഹോദരിയെ വിവരം അറിയിച്ചു. റംസിയെ കാണാന്‍ എത്തിയ സഹോദരിക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് റംസി തന്നെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി പറഞ്ഞത്. അപ്പോഴാണ് റംസി ഗര്‍ഭിണിയായെന്നും അബോര്‍ഷന്‍ ആക്കിയെന്നുമുളള വിവരങ്ങള്‍ സഹോദരി അറിഞ്ഞത്. സഹോദരിക്ക് മുമ്പില്‍ എല്ലാം തുറന്ന് പറഞ്ഞപ്പോഴും തനിക്ക് ഹാരിസിനെ നഷ്ടപ്പെടില്ല എന്ന ഒരു തരിമ്പ് വിശ്വാസത്തിലായിരുന്നു ആ പാവം. സഹോദരി പറഞ്ഞപ്രകാരം സഹോദരിയുടെ ഭര്‍ത്താവ് മുനീര്‍ ഹാരിസിനെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വീണ്ടും ഹാരിസിനെ വിളിച്ച റംസിയോട് അതിക്രൂരമായി നിലയിലാണ് ഹാരിസ് പെരുമാറിയത്. തന്നെ ഉപേക്ഷിച്ചാല്‍ താന്‍ ആത്മഹത്യചെയ്യുമെന്ന് പറഞ്ഞെങ്കിലും നീ ആത്മഹത്യ ചെയ്താല്‍ കുടുങ്ങുന്നത് ഞാനും എന്റെ കുടംബവുമാകും എന്ന് ഹാരിസ് പറയുന്നു. എന്ത് വന്നാലും ഞാന്‍ നിങ്ങളുടെ പേര് പറയില്ല എന്ന് വേദനയോടെ റംസി പറയുമ്പോഴും അപ്പോഴെങ്കിലും ഹാരിസ് തനിക്ക് ഒപ്പമുണ്ടാകും എന്ന് വിശ്വസിച്ചിരുന്നു. എല്ലാം നഷ്ടപ്പെട്ട് നിരാലംബയായി നിന്ന റംസിയുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന വാക്കുകളായിരുന്നു ഹാരിസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഇതില്‍ മനംനൊന്താണ് റംസി ആത്മഹത്യയ്ക്ക് ഒരുങ്ങിയത്. മാത്രമല്ല തനിക്ക് ഒരു കുട്ടിയെ സമ്മാനിച്ച പുരുഷനെ സഹോദരനായി കാണണമെന്ന ഹാരിസിന്റെ മാതാവിന്റെ വാക്കുകളും മനസ്സിനെ മുറിവേല്‍പ്പിക്കുന്നതായിരുന്നു. അങ്ങനെയാണ് സഹോദരിയുടെ കുഞ്ഞിനായി കെട്ടിയ തൊട്ടിലിന്റെ കയറില്‍ കുരുക്കിട്ടവള്‍ ജീവിതം അവസാനിപ്പിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ നിന്ന് മനംനൊന്ത് കൊട്ടിയം സ്വദേശി റംസി ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്‍മാറിയതാണെന്നു റംസിയുടെ രക്ഷിതാക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
സീരിയല്‍ നടിയുടെ ഗൂഢാലോചനയാണ് ഹാരീസില്‍ നിന്ന് ഗര്‍ഭിണിയായ റംസിയെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനു വിധേയമാക്കിയതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നടിയെ ചോദ്യം ചെയ്യുകയും പ്രാഥമിക പരിശോധനയ്ക്കായി നടി ഉള്‍പ്പെടെയുള്ള പ്രതിയുടെ കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു
ഹാരിസും റംസിയും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നുവെന്ന കാര്യം ലക്ഷ്മി പോലീസിനോട് പറഞ്ഞു .എന്നാല്‍ പിന്നീട് ഹാരിസ് റംസിയെ വേണ്ടെന്നു പറഞ്ഞു .ഈ പശ്ചാത്തലത്തില്‍ വീട്ടുകാര്‍ ഹാരിസിന് വേറെ വിവാഹം ആലോചിച്ചുവെന്ന് ലക്ഷ്മി വെളിപ്പെടുത്തി.ഇതാദ്യമായാണ് ഹാരിസിന്റെ വീട്ടുകാര്‍ ഉള്‍പ്പെട്ടാണ് പുതിയ വിവാഹ ആലോചന നടത്തിയത് എന്ന വെളിപ്പെടുത്തല്‍ വരുന്നത് .
ജയിലില്‍ കഴിയുന്ന ഹാരിസിന്റെ ഉമ്മ ആരിഫയെയും പോലീസ് ചോദ്യം ചെയ്തു .ആരിഫ ഹാരിസുമായുള്ള ബന്ധത്തില്‍ നിന്ന് റംസിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു .പുറത്ത് വന്ന ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം വ്യക്തമാണ് .10 ലക്ഷത്തോളം കടമുള്ളത് കൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാന്‍ ഹാരിസ് ശ്രമിക്കുന്നതെന്നും വീട്ടുകാരുടെ നിര്‍ദേശപ്രകാരം മറ്റൊരു വിവാഹം കഴിക്കണം എന്നുമാണ് ആരിഫ റംസിയോട് പറയുന്നത് .
വിവാഹം കഴിഞ്ഞാലും ഹാരിസിന്റെ വീട്ടില്‍ റംസിക്ക് വരാമെന്നും ആരിഫ പറയുന്നുണ്ട് .റംസി ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പാണ് ഈ സംഭാഷണം നടന്നത് .ഇനിയാര്‍ക്കും താന്‍ ശല്യം ആകില്ലെന്നാണ് റംസി ഒടുവില്‍ പറയുന്നത് .
ഹാരിസില്‍ നിന്ന് റംസി ഗര്‍ഭം ധരിച്ചിരുന്നുവെന്നു ഹാരിസിന്റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു .അബോര്‍ഷന്‍ നടത്തിയതും ഇവരുടെ അറിവോടെയാണ്. റംസിയെ ഗര്‍ഭഛിദ്രം നടത്താനായി തയ്യാറാക്കിയ വ്യജ വിവാഹ സര്‍ട്ടിഫിക്കറ്റ് റംസിയുടെ മാതാപിതാക്കളുടെ പേരു വിവരങ്ങളും തീയതികളും മാറ്റിയ വ്യാജ സര്‍ട്ടിഫിക്കേറ്റാണെന്ന് കാണിച്ച് കൊല്ലൂര്‍വിള മുസ്ലീം ജമാ അത്ത് ഭാരവാഹികള്‍ പോലിസിനെ സമീപിച്ചിരുന്നു.
2017ല്‍ നല്‍കിയിരിക്കുന്ന വിവാഹ സര്‍ട്ടിഫിക്കേറ്റില്‍ 2016 ഫെബ്രുവരിയില്‍ നടന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആ തീയതിയില്‍ അവിടെ ഒരു വിവാഹം നടന്നിട്ടില്ല. മാത്രമല്ല സര്‍ട്ടിഫിക്കേറ്റില്‍ പറയുന്ന ട്രഷാറര്‍ 2012 വരെ ഉണ്ടായിരുന്നുളളൂ. 2017ലെ സര്‍ട്ടിഫിക്കേറ്റും ഇങ്ങനെയല്ല, ഹാരിസിന്റെ മേല്‍വിലാസം കൊടുത്തിരിക്കുന്നത് റംസിയുടെ പിതാവിന്റെ കുടംബ വീടിന്റേതുമാണ് ഇത്തരത്തില്‍ വ്യാജ രേഖ ചമച്ചതിന് ഹാരിസിനെതിരെ ജമാ അത്ത് ഭാരവാഹികള്‍ പരാതി നല്‍കി. 1995ലാണ് റംസിയുടെ മാതാപിതാക്കളുടെ കല്യാണം കഴിഞ്ഞത് എന്നാല്‍ അവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കേറ്റ് കൊടുത്തത് 2010ലാണ്. ഈ സര്‍ട്ടിഫിക്കേറ്റ് വെച്ചാണ് ഇവര്‍ വ്യാജരേഖ ചമച്ചത്.
ലക്ഷ്മി സ്ഥിരമായി റംസിയെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ കൊണ്ടുപോയിരുന്നു .അബോര്‍ഷന് കൊണ്ട് പോയതും ഇതിന്റെ മറവില്‍ ആണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം .പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ പോലീസ് ഈ വിഷയത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയിട്ടില്ല .
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം .വിളിച്ചാല്‍ ഉടന്‍ പോലീസ് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .സംസ്ഥാനം വിട്ടുപോകരുതെന്നും നിര്‍ദേശം ഉണ്ട്. അതേസമയം, സീരിയല്‍ താരം ലക്ഷ്മി പ്രമോദും കുടുബവും ഒളിവിലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഹാജരായില്ല . വീട്ടില്‍ അന്വേഷിച്ചപ്പോഴും ഇവരെ കണ്ടെത്താന്‍ ആയില്ലെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റ് ഭയന്നാണ് ഇപ്പോള്‍ നടിയും കൂട്ടരും ഒളിവില്‍ പോയതെന്നാണ് സൂചന.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനുള്ള തെളിവുകള്‍ റംസിയുടെയും ഹാരിസിന്റെയും സംഭാഷണങ്ങളിലും ഹാരിസിന്റെ ഉമ്മ ആരിഫയും റംസിയും തമ്മിലുള്ള സംഭാഷണങ്ങളിലും ഉണ്ട്. തന്നെ വഞ്ചിച്ചാല്‍ താന്‍ സ്വയം ഇല്ലാതാവുമെന്ന് പുറത്തു വന്ന ശബ്ദരേഖയില്‍ റംസി കൃത്യമായി പറയുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ ഹാരിസിനു പുറമെ കുടുംബവും പ്രതി ചേര്‍ക്കപ്പെടാന്‍ സാധ്യത ഉണ്ട്.ഇത് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ നടിയും ബന്ധുക്കളും ഒളിവില്‍ പോയതെന്നാണ് കിട്ടുന്ന വിവരം.