മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു, രാജി ആവശ്യപ്പെട്ട് യു ഡി എഫ്, പുറത്താക്കണമെന്ന് ബിജെപി

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തെന്നു റിപ്പോർട്ട് .രാവിലെ 9 30 മുതൽ കൊച്ചിയിൽ വച്ചാണ് ചോദ്യം ചെയ്തത് .ഇക്കാര്യം ഇ ഡിയുടെ ഡൽഹി ഓഫീസ് സ്ഥിരീകരിക്കുന്നുണ്ട് .എന്നാൽ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല .ചോദ്യം ചെയ്യൽ ഉച്ചക്ക് അവസാനിച്ചു എന്നാണ് വിവരം .

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ .നയതന്ത്ര ചാനൽ വഴി ഖുർആൻ കൊണ്ട് വന്നതിൽ ദുരൂഹതയുണ്ട് എന്ന ആരോപണങ്ങൾ നിലനില്കക്കെയാണ് ചോദ്യം ചെയ്യൽ

മന്ത്രി ജലീൽ രാജി വെക്കണമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ ആവശ്യപ്പെട്ടു.
സംശയമുനയിൽ ഉള്ള ജലീലിനെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു .ശിവശങ്കറിന്റെ കാര്യത്തിൽ എടുത്ത പോലെ നടപടി ജലീലിന്റെ കാര്യത്തിലും ഉണ്ടാകണമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി .

Leave a Reply

Your email address will not be published. Required fields are marked *