NEWS
മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിക്കാൻ ആവശ്യപ്പെട്ടു, ,സംവിധായകനെതിരെ നടി
ഹിന്ദി സംവിധായകൻ സാജിദ് ഖാനെതിരെ ലൈംഗികാരോപണവുമായി നടി രംഗത്ത്. മോഡൽ കൂടിയായ നടി ഇൻസ്റ്റാഗ്രാമിലെ പോസ്റ്റിലൂടെ ആണ് ആരോപണം ഉന്നയിച്ചത്. ഹൗസ്ഫുൾ എന്ന സിനിമയിലെ റോൾ ലഭിക്കാൻ തന്നോട് നഗ്നയായി നിൽക്കാൻ സാജിദ് ഖാൻ ആവശ്യപ്പെട്ടെന്ന് നടി ആരോപിച്ചു. ആ സമയത്ത് താൻ പതിനേഴുകാരി ആയിരുന്നുവെന്നും നടി പറയുന്നു.
നേരത്തെ മീ ടു പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സാജിദ് ഖാനെതിരെ ആരോപണം വന്നപ്പോൾ തനിക്ക് തുറന്ന് പറയാൻ ധൈര്യം ഉണ്ടായില്ലെന്നു നടി പറയുന്നു. 2018 ലെ മീടു മൂവ്‌മെന്റിൾ സാജിദ് ഖാനെതിരെ സിനിമാ മേഖലയിലെയും മാധ്യമരംഗത്തെയും സ്ത്രീകള്‍ ആരോപണം ഉന്നയിച്ചിരുന്നു.