സ്വാമി അഗ്നിവേശ് അന്തരിച്ചു

പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ സ്വാമി അഗ്നിവേശ് അന്തരിച്ചു. 80 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഡൽഹി എയിംസിൽ ആയിരുന്നു മരണം.

ആര്യ സമാജം പ്രവർത്തകൻ, പണ്ഡിതൻ എന്നീ നിലകളിൽ ഒക്കെ അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്. ഹൈന്ദവത കച്ചവടചരക്ക് ആക്കുന്നതിനെയും രാഷ്ട്രീയ നേട്ടത്തിന് ഉപോയോഗിക്കുന്നതിനെയും അദ്ദേഹം എന്നും എതിർത്തിരുന്നു.

അദ്ധ്യാപകൻ ആയും അഭിഭാഷകൻ ആയും പ്രവർത്തിച്ചു. ഹരിയാന നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച് വിദ്യാഭ്യാസ മന്ത്രി ആയി. 2008 ൽ നിലപാടുകളിലെ വിയോജിപ്പ് മൂലം ആര്യ സാമാജം അദ്ദേഹത്തെ പുറത്താക്കി. എങ്കിലും അദ്ദേഹം സന്യാസ ജീവിതം ഉപേക്ഷിച്ചില്ല. സംഘപരിവാറിനെതിരായ നിലപാടുകൾ പലപ്പോഴും അദ്ദേഹം ശാരീരികമായി ആക്രമിക്കപ്പെടാൻ കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *