സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട : മുഖ്യ പ്രതി എക്‌സൈസ് പിടിയിൽ

ആറ്റിങ്ങൽ കഞ്ചാവ് കേസിലെ മുഖ്യ പ്രതി എക്‌സൈസ് പിടിയിൽ, വഞ്ചിയൂർ സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിൽ അന്വേഷണ സംഘം പ്രതിയെ ചോദ്യം ചെയ്യുന്നു. ആറ്റിങ്ങൽ മുടപുരം സ്വദേശി ജയചന്ദ്രൻ ആണ് പിടിയിലായത്

ആറ്റിങ്ങൽ തിരുവനന്തപുരം ദേശീയ പാതയിൽ കോരാണി ജംഗ്ഷന് സമീപം വച്ച് നാഷണൽ പെർമിറ്റ് കണ്ടെയ്നർ ലോറിയുടെ രഹസ്യ അറയിൽ കടത്തി കൊണ്ട് വന്ന 500 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെൻറ്റ് സ്ക്വാഡ് (SEES) തിരുവനന്തപുരത്ത് വച്ച് പിടികൂടുക ആയിരുന്നു.സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട ആണ് ഇത്.

വാഹനത്തിൽ ഉണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുൽവന്ത് സിംഗ് ഝാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇവർക്ക് കഞ്ചാവ് കൊടുത്ത് അയച്ചവരെ പറ്റിയും ഇവിടെ കൈപ്പറ്റുന്നവരെ കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.

വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം എക്സൈസ് കമ്മിഷണർ ശ്രീ എസ് ആനന്തകൃഷ്ണൻ IPS എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെൻറ്റ് സ്ക്വാഡ് കഴിഞ്ഞ ഒരു വർഷ കാലത്തിനുള്ളിൽ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനകളിൽ അന്താരാഷ്ട്ര വിപണിയിൽ 100 കോടിയോളം രൂപ വിലമതിക്കുന്ന 100 കിലോ ഹാഷിഷ് ഓയിൽ , 1000 കിലോ കഞ്ചാവ് ,3500 ലിറ്റർ സ്പിരിറ്റ് എന്നിവ ഉൾപ്പെടെ നിരവധി മേജർ Ndps/ വേട്ട നടന്നു .സംസ്ഥാനചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണ് ഈ കാലയളവിൽ നടന്നിട്ടുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *