NEWS

കെ ടി ജലീലിന്റെ മൊഴിയുടെ വിശദ വിവരങ്ങൾ പുറത്ത്

മതഗ്രന്ഥം വിതരണം ചെയ്ത സംഭവം ,സ്വപ്നയുമായും സരിത്തുമായുമുള്ള ബന്ധം ,സ്വന്തം ആസ്തിവിവരങ്ങൾ എന്നിവയായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മന്ത്രി കെ ടി ജലീലിനോട് ചോദിക്കാൻ ഉണ്ടായിരുന്നത് .മതഗ്രന്ഥം വിതരണം ചെയ്തത് തെറ്റാണെന്നു തോന്നുന്നില്ലെന്ന് ജലീൽ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി .അത് ആർക്കൊക്കെ വിതരണം ചെയ്തു എന്നതിന് രേഖയുണ്ട് .ആവശ്യമെങ്കിൽ അവ തിരിച്ചെടുക്കാമെന്നും മന്ത്രി അറിയിച്ചു .

താൻ സമ്പന്നൻ അല്ല എന്ന് മന്ത്രി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു .തനിക്ക് ഒന്നര ലക്ഷം രൂപയുടെ ബാധ്യത ഉണ്ട് .പത്തൊമ്പതര സെൻറ് സ്ഥലം മാത്രമാണ് ഉള്ളത് .ട്രഷറിയിൽ മൂന്നര ലക്ഷം രൂപ ഉണ്ടെന്നും മന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു .വാഹനമോ സ്വർണമോ ഇല്ല .

സ്വപ്ന അടക്കമുള്ളവരോട് ഔദ്യോഗിക ബന്ധം മാത്രം .വ്യക്തിപരമായ കാര്യങ്ങൾക്ക് ഈ ബന്ധം ഉപയോഗിച്ചിട്ടില്ല .അസ്വാഭാവികമായ ഒരു ബന്ധവും കോൺസുൽ ജനറലുമായില്ല .ഇക്കാര്യങ്ങളിൽ പ്രോട്ടോകോൾ ലംഘനത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും മന്ത്രി ഇ ഡി ഉദ്യോഗസ്ഥരോട് പറഞ്ഞു .

Back to top button
error: