മൂത്രസാംപിളിൽ വെള്ളം ചേർത്ത് നൽകി രാഗിണി ,സാമ്പിൾ നൽകാനാകില്ലെന്നു വാശി പിടിച്ച് സഞ്ജന ,അന്വേഷണം അട്ടിമറിക്കാൻ നടിമാരുടെ നീക്കം ഇങ്ങനെ

ബെംഗളൂരു ലഹരി മരുന്ന് കേസിൽ അന്വേഷണം അട്ടിമറിക്കാൻ കസ്റ്റഡിയിൽ ഉള്ളപ്പോൾ തന്നെ നടിമാർ നീക്കം നടത്തിയെന്ന് റിപ്പോർട്ട് .മൂത്ര സാമ്പിളിൽ കൃത്രിമം കാണിച്ചും സാമ്പിൾ നൽകാതെയുമാണ് രണ്ടു നടിമാർ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയത് .

നടി രാഗിണിയുടെ അട്ടിമറി ശ്രമം കണ്ടുപിടിച്ചത് ഡോക്ടർമാരാണ് .സമീപ കാലത്ത് നടിമാർ ലഹരിമരുന്നു ഉപയോഗിച്ചിരുന്നു എന്നറിയാൻ രണ്ടു നടിമാരുടെയും മൂത്രം പരിശോധിക്കാൻ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു .ഇത് പ്രകാരം നടി രാഗിണി ദ്വിവേദി മൂത്രം നല്കാൻ തയ്യാറായി .എന്നാൽ സാമ്പിൾ കുപ്പിയിൽ മൂത്രത്തോടൊപ്പം വെള്ളവും ചേർത്താണ് നടി നൽകിയത് .ഡോക്ടർമാർ ഇത് കണ്ടു പിടിച്ച് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചു .

മല്ലേശ്വരത്തെ കെ സി ജനറൽ ആശുപത്രിയിൽ ആയിരുന്നു രാഗിണി ദ്വിവേദിയുടെ പരിശോധന ,അടുത്ത ദിവസങ്ങളിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മൂത്രത്തിന് സാധാരണയിൽ കവിഞ്ഞ താപനില ഉണ്ടാകും .ഇത് മറികടക്കാനാണ് നടി മൂത്രത്തിൽ വെള്ളം ചേർത്തത് .

ഇത് കണ്ടുപിടിച്ചതോടെ നടിയെ കൊണ്ട് വേറെ മൂത്ര സാമ്പിൾ ഉദ്യോഗസ്ഥർ എടുപ്പിച്ചു .ഇതിൽ വെള്ളം ചേർത്തിട്ടില്ലെന്നു ഉറപ്പാക്കുകയും ചെയ്തു .മജിസ്‌ട്രേറ്റിനു മുമ്പിൽ നടിയെ ഹാജരാക്കിയപ്പോൾ ക്രൈം ബ്രാഞ്ച് ഇക്കാര്യം അറിയിച്ചു .മൂന്നു ദിവസത്തേക്ക് നടിയെ കസ്റ്റഡിയിൽ വിടുകയും ചെയ്തു .സുഹൃത്തായ രവിശങ്കറിൽ നിന്നും വിദേശിയായ സൈമണിൽ നിന്നും നടി ലഹരി മരുന്ന് വാങ്ങി ഉപയോഗിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ .

അറസ്റ്റിലായ മറ്റൊരു നടി സഞ്ജന ഗൽറാണിയെയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധനക്കായി ലാബിൽ എത്തിച്ചു .എന്നാൽ സാമ്പിൾ നൽകില്ലെന്ന് നടി നിലപാട് എടുത്തു .ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും തട്ടിക്കയറുകയും ചെയ്ത നടി സാമ്പിൾ നൽകില്ലെന്ന് പറഞ്ഞ് ബഹളം വച്ചു .ഒടുവിൽ അഭിഭാഷകർ ഇടപെട്ടാണ് നടി സാമ്പിൾ നൽകിയത് .പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ് .കേസിൽ നിർണായക തെളിവാണ് മൂത്ര പരിശോധനാ ഫലം .

Leave a Reply

Your email address will not be published. Required fields are marked *