വൻ ട്വിസ്റ്റ് , ലക്ഷ്മി റംസിയെ സീരിയൽ സെറ്റിൽ കൊണ്ട് വന്നത് കുഞ്ഞിനെ നോക്കാനാണെന്ന വാദം തെറ്റെന്നു സീരിയൽ പ്രവർത്തകർ

കുഞ്ഞിനെ നോക്കാനാണ് സീരിയൽ താരം ലക്ഷ്മി പ്രമോദ് റംസിയെ സീരിയൽ സെറ്റുകളിൽ കൊണ്ട് വന്നത് എന്ന വാദം പൊളിയുന്നു .ലക്ഷ്മി ഇതുവരെ കുഞ്ഞിനെ സീരിയൽ സെറ്റുകളിൽ കൊണ്ട് വന്നിട്ടില്ല എന്ന് സീരിയൽ പ്രവർത്തകർ തന്നെ വെളിപ്പെടുത്തുന്നു .

എന്തിനാണ് ലക്ഷ്മി പ്രമോദ് റംസിയെ സീരിയൽ സെറ്റുകളിൽ കൊണ്ട് വന്നത് എന്ന ചോദ്യമാണ് റംസിയുടെ ആത്മഹത്യയുമായി ഉയർന്നു വന്ന ഒരു പ്രധാന ചോദ്യം .കുഞ്ഞിനെ നോക്കാൻ എന്നായിരുന്നു ഉത്തരം .എന്നാൽ ഈ വാദം തെറ്റെന്നു ലൊക്കേഷനിൽ ഉണ്ടായിരുന്ന സീരിയൽ പ്രവർത്തകർ തന്നെ പറയുന്നു .

ലക്ഷ്മി അഭിനയിക്കുന്ന സീരിയലുകളിലെ സെറ്റുകളിലെ ഏതാണ്ട് മുഴുവൻ പേരും ലക്ഷ്മിയുടെ കുഞ്ഞിനെ കണ്ടിട്ടുപോലുമില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ .ഇതുമായി ബന്ധപ്പെട്ട് NewsThen സംസാരിച്ചവരിൽ ആരും തന്നെ ലക്ഷ്മിയുടെ കുഞ്ഞിനെ നേരിൽ കണ്ടിട്ടില്ല .

ഈ ഓണക്കാലത്തെ ഒരു ഫോട്ടോഷൂട്ടിലാണ് ലക്ഷ്മിയുടെ കുഞ്ഞിനെ പലരും കാണുന്നത് തന്നെ .അതും ലക്ഷ്മി ചിത്രം ഷെയർ ചെയ്തതോടെ . ഇതോടെ ലക്ഷ്മി എന്തിനാണ് റംസിയെ സെറ്റിൽ കൊണ്ട് വന്നത് എന്ന കാര്യത്തിൽ ദുരൂഹത ഏറുകയാണ് .

ലക്ഷ്മിയും റംസിയും തമ്മിലുള്ള ടിക്‌ടോക് വിഡിയോകളിലും കുഞ്ഞിന്റെ സാന്നിധ്യം ഇല്ല, മിക്ക വിഡിയോയും ഷൂട്ട് ചെയ്തിരിക്കുന്നത് സീരിയൽ ലൊക്കേഷനുകളിൽ ആണ് .കുഞ്ഞിന്റെ സാന്നിധ്യം സീരിയൽ ലൊക്കേഷനുകളിൽ ഉണ്ടായിരുന്നെങ്കിൽ കുഞ്ഞിനെ കൂടി വീഡിയോകളിൽ ഉൾപ്പെടുത്തുമായിരുന്നില്ലേ എന്നാണ് പലരും ഉയർത്തുന്ന ചോദ്യം .

ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരൻ വഞ്ചിച്ചതിനെ തുടർന്നാണ് റംസി എന്ന 24 കാരി ആത്മഹത്യ ചെയ്തത് .10 വര്ഷം പ്രണയത്തിലായിരുന്ന ഹാരിസും റംസിയും തമ്മിലുള്ള വിവാഹം നടത്താൻ ഇരു വീട്ടുകാരും നിശ്ചയിച്ചിരുന്നതാണ് .വളയിടൽ ചടങ്ങും കഴിഞ്ഞിരുന്നു .ഇതിന്റെ പശ്ചാത്തലത്തിൽ റംസിയുടെ വീട്ടുകാർ ഹാരിസിനെ സാമ്പത്തികമായും സഹായിച്ചിരുന്നു .

എന്നാൽ കുറച്ചു കൂടി ധനസ്ഥിതിയുള്ള പെൺകുട്ടിയെ കണ്ടപ്പോൾ ഹാരിസിന്റെ മനസ് മാറുകയായിരുന്നു .ഇക്കാര്യം റംസിയും ഹാരിസുമുൾപ്പെടുന്ന ശബ്ദരേഖയിൽ വ്യക്തമാണ് .ആ പെൺകുട്ടിയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണം എന്നാണ് റംസി ആവശ്യപ്പെടുന്നത് .ഇങ്ങോട്ടു വെച്ച് നീട്ടിയ ജീവിതമല്ലേ എന്നും റംസി ചോദിക്കുന്നുണ്ട് .ഈ അവസരത്തിലാണ് തന്നെ ഗർഭിണിയാക്കിയ കാര്യവും റംസി സൂചിപ്പിക്കുന്നത് .എന്നാൽ ഹാരിസ് വളരെ പരുഷമായാണ് റംസിയോട് മറുപടി പറയുന്നത് .പുതിയ പെൺകുട്ടിയെ വിവാഹം ചെയ്ത് ആറു മാസം കൂടി കഴിഞ്ഞ് റംസിയെ ജീവിതത്തിലേക്ക് കൊണ്ട് വരാമെന്ന ഗൂഢ പദ്ധതിയും ഹാരിസ് പറയുന്നുണ്ട് .

ഹാരിസിന്റെ ‘ഉമ്മ ആരിഫയുമായും റംസി ഇക്കാര്യങ്ങൾ സംസാരിക്കുന്നുണ്ട് .എന്നാൽ റംസിയോട് വേറെ കല്യാണം കഴിക്കാൻ ആണ് ആരിഫ ആവശ്യപ്പെടുന്നത് .ഇതിൽ നിന്ന് ഹാരിസിന്റെ വിവാഹാലോചനയോട് കുടുംബവും യോജിക്കുന്നുണ്ടെന്നു വ്യക്തമാകുകയാണ് .

റംസിയെ ലക്ഷ്മി സീരിയൽ സെറ്റിൽ കൊണ്ട് പോകുന്നത് ഹാരിസുമായി ബന്ധപ്പെടുത്താൻ ആണെന്ന് റംസിയുടെ കുടുംബം ആരോപിച്ചിരുന്നു .ഇക്കാര്യത്തിൽ ലക്ഷ്മിക്ക് കൃത്യമായി പങ്കുണ്ടെന്നു ഇവർ വ്യക്തമാക്കുന്നു .റംസിയെ സീരിയൽ സെറ്റിൽ ലക്ഷ്മി കൊണ്ട് പോയതിനെ കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു .പോലീസ് ഈ വഴിക്ക് അന്വേഷണം നടത്തും എന്ന് തന്നെയാണ് റംസിയുടെ കുടുംബത്തിന്റെ പ്രതീക്ഷ .

Leave a Reply

Your email address will not be published. Required fields are marked *