ജസ്റ്റിസ് ഫോർ റംസി ,പോലീസിനെതിരെ റംസിയുടെ പിതാവ് ,സമരത്തിൽ അണി ചേരാൻ ഓരോ മലയാളിയോടും ആക്ഷൻ കൗൺസിലിന്റെ ആഹ്വാനം  

റംസി സംഭവത്തിൽ പോലീസ് നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച് പിതാവ് റഹീം .കൂടുതൽ നടപടികളിലേക്ക് പോലീസ് നീങ്ങിയില്ലെങ്കിൽ പ്രക്ഷോഭമെന്നു ആക്ഷൻ കൗൺസിൽ നേതാവ് മൈലക്കാട് ഷാ .

ഹാരിസിന്റെ കുടുംബത്തിന് റംസിയുടെ ബന്ധത്തിലുള്ള ബന്ധം സുവ്യക്തമാണെന്ന് ശബ്ദരേഖയിലൂടെ തന്നെ വെളിപ്പെട്ടിരിക്കുകയാണ് .അതുകൊണ്ട് ഹാരിസിന്റെ കുടുംബമൊന്നാകെ ഈ കേസിൽ പ്രതികൾ ആണെന്നും റഹീം പറഞ്ഞു .പോലീസ് നടപടി ഉണ്ടായില്ലെങ്കിൽ സമരമെന്നു മൈലക്കാട് ഷായും പ്രഖ്യാപിച്ചു .

കേസിൽ പോലീസ് ഇത് വരെ കാമുകൻ ഹാരിസിനെ മാത്രമാണ് അറസ്റ്റ് ചെയ്തത് .റംസിയെ സീരിയൽ സെറ്റുകളിൽ കൊണ്ടുപോകുമായിരുന്ന  നടി ലക്ഷ്മി പ്രമോദിനെ അടക്കം അറസ്റ്റ് ചെയ്യണം എന്നതാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം .

Leave a Reply

Your email address will not be published. Required fields are marked *