റിയയ്ക്ക് പിന്നാലെ രാകുല്‍ പ്രീതും സാറ അലി ഖാനും അഴിക്കുളളിലേക്കോ?

ടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലാണ് ബോളിവുഡിലെ എന്ന് മാത്രമല്ല സിനിമ മേഖലയിലെ ലഹരി കടത്ത് ബന്ധത്തിന്റെ ചുരുളഴിയുന്നത്. സുശാന്തിന്റെ കാമുകി നടി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെ ജയിലാകുമ്പോള്‍ പിന്നാലെ ആരൊക്കെ കുടുങ്ങും എന്ന ചോദ്യമുയരുന്നതിനിടയിലാണ് തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീതിന്റേയും സാറ അലി ഖാന്റേയും പേരുകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡുമായി ബന്ധപ്പെടുന്ന 15ലധികം നടീനടന്മാരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും പേരുകളാണ് റിയ നല്‍കിയിട്ടുളളത്. ബോളിവുഡില്‍ കാര്യമായി കഴിവ് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും തെന്നിന്ത്യന്‍ സിനിമകളില്‍ പ്രത്യേകിച്ച് തമിഴിലും തെലുങ്കിലും ഏറെ തിരക്കുളള നടിയാണ് രാകുല്‍ പ്രീത്, സാറാ അലിഖാനാവട്ടെ ബോളിവുഡ് നായകന്‍ സെയ്ഫ് അലിഖാന്റെ മകളും സുശാന്തിന്റെ ഹിറ്റ് സിനിമകളിലൊന്നായ കേദാര്‍നാഥിലെ നായികയും ഇവര്‍ക്ക് പുറമെ സുശാന്തിന്റെ അവസാന ചിത്രമായ ദില്‍ബച്ചാരേയുടെ സംവിധായകനായ മുകേഷ് ചാബ്രയും സുശാന്തിന്റെ മുന്‍ മാനേജര്‍ രോഹിണി അയ്യരും ഈ ലിസ്റ്റിലുണ്ട്.

റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 25 പ്രമുഖ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എന്‍സിബി. റിയയുടെ സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തിയാണ് സുശാന്ത് സിംഗ് രജപുത്തിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നതെന്നും ഇതിനായി പണം മുടക്കിയത് റിയയായിരുന്നു എന്നും കണ്ടെത്തിയിരുന്നു. റിയയുടെ വാട്സ്ആപ്പില്‍ നിന്നും മയക്കുമരുന്ന് കൈമാറലുമായി ബന്ധപ്പെട്ട ചാറ്റ് കണ്ടെത്താന്‍ ഇടയായതോടെയാണ് നാര്‍ക്കോട്ടിക്സ് ക്രൈം ബ്യൂറോയുടെ അന്വേഷണത്തില്‍ നിന്നും റിയ കുടുങ്ങിയത്. മുംബൈ ബൈക്കുള ജയിലിലാണ് റിയ ഇപ്പോള്‍. റിയയുടെ സഹോദരന്‍ ഷൊവീക്കും റിയയും നല്‍കിയ ജാമ്യഹര്‍ജി വെളളിയാഴ്ച കോടതി തളളിയിരുന്നു. ഈ മാസം 22 വരെയാണ് റിയയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ഇനി ലഹരിമരുന്ന് കേസില്‍ ബോളിവുഡിലെ ആരൊക്കെ കുടുങ്ങുമെന്ന് കണ്ടറിയാം.

Leave a Reply

Your email address will not be published. Required fields are marked *