LIFENEWS

മൂന്നര വര്‍ഷത്തിനിടെ കോണ്‍സുലേറ്റിലേക്ക് എത്തിയത് 17000 കിലോ ഗ്രാം ഈന്തപ്പഴം: സംഭവത്തിലെ അസ്വഭാവികത അന്വേഷിക്കും

യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര ബാഗേജുകളിലെ അസ്വഭാവികതയെത്തുടര്‍ന്ന് തിരുവനന്തപുരത്തെ എല്ലാ കോണ്‍സലുറ്റുകളുടെയും നയതന്ത്ര ഇറക്കുമതികള്‍ പരിശോഖിക്കാന്‍ കസ്റ്റംസിന് കര്‍ശന നിര്‍ദേശം. യു.എ.ഇ കോണ്‍സുലേറ്റ് പ്രവര്‍ത്തനമാരംഭിച്ച കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെയില്‍ നാട്ടിലേക്ക് നയതന്ത്ര ബാഗ് വഴിയെത്തിയത് 17000 കിലോയോളം ഈന്തപ്പഴമാണ്. ഈന്തപ്പഴമല്ലേ അതിലെന്തിത്ര സംശയിക്കാനിരിക്കുന്നു എന്ന് ചോദിക്കുന്നവരോട് ഈന്തപ്പഴം മറയാക്കി ഒളിച്ചു കടത്താന്‍ ഒരുപാട് സാധ്യതകളുണ്ടെന്നോര്‍ക്കുക. കുറച്ച് നാളായി പുറത്ത് വരുന്ന വാര്‍ത്തകളും, വസ്തുതകളും നമുക്കിത് ബോധ്യപ്പെടുത്തി തന്നിട്ടുള്ളതാണ്.

2016 ഒക്ടോബറിലാണ് യു.എ.ഇ കോണ്‍സുലേറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇതിനു ശേഷം ഏറ്റവുമധികം എത്തിയത് ഈന്തപ്പഴമാണെന്ന് കണ്ടെത്തി. കോണ്‍സുലേറ്റ് ജനറലിന്റെ വ്യക്തിപരമായ ആവശ്യത്തിനെന്ന പേരിലാണ് ഇത്രയധികം ഈന്തപ്പഴം നാട്ടിലേക്ക് എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് സ്വര്‍ണം പിടിച്ചെടുത്ത ബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു.

വ്യക്തിപരമായ ആവശ്യത്തിന് വിദേശത്ത് നിന്നും എന്തു വസ്തു കൊണ്ടു വരാനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിന് മുകളിലുള്ള സാധനങ്ങള്‍ക്ക് വാണിജ്യ ആവശ്യത്തിന് എത്തുന്നവ എന്ന വിഭാഗത്തിലായാണ് കസ്റ്റംസ് ഉള്‍പ്പെടുത്തുക. ഇത്തരത്തില്‍ കണക്കാക്കപ്പെടുന്ന വസ്തുക്കള്‍ക്ക് വിലയുടെ 38.5 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയായി അടയ്ക്കണം. ഇതിന് തയ്യാറായില്ലെങ്കില്‍ കസ്റ്റംസിന് പ്രസ്തുത വസ്തു പിടിച്ചു വെക്കാന്‍ അധികാരമുണ്ട്

കോണ്‍സുലേറ്റിലെ എല്ലാവരും വീതം വെച്ചു എന്നവകാശപ്പെട്ടാല്‍ പോലും ഇത്രയധികം ഈന്തപ്പഴം എത്തിയെന്നത് അമ്പരപ്പുണ്ടാക്കുന്നതാണ്. ഇതേക്കുറിച്ച് സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് എന്ത് അറിയിപ്പാണ് നല്‍കിയതെന്ന് ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ വാക്കുകളാണിത്. സാധാരണ ഗതിയില്‍ കോണ്‍സുലറ്റേുകളോ, വിദേശ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളോ വിദേശത്ത് നിന്ന് വരുന്ന സാധനങ്ങള്‍ക്ക് നിികുതി അടയ്ക്കാറില്ല. അതേ സമയം വ്യക്തി പരമായ ആവശ്യത്തിന് വരുന്ന സാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്ത് നല്‍കരുതെന്ന നിയമമുണ്ട്. അതവാ പുറത്ത് നല്‍കിയാല്‍ അതിന് കസ്റ്റംസ് നിശ്ചയിച്ചിരിക്കുന്ന നികുതി അടയ്ക്കണം. പക്ഷേ പലപ്പോഴും ഇത്തരം നിയമങ്ങളൊക്കെ കടലാസില്‍ മാത്രമായി ഒതുങ്ങാറാണ് പതിവ്. വ്യക്തി പരമായ ആവശ്യത്തിനായി വിദേശത്ത് നിന്നും ഗൃഹോപകരണങ്ങള്‍, ശൗചാലയ ഉപകരണങ്ങള്‍, ഭക്ഷണവസ്തുക്കള്‍ എന്നിവയെല്ലാം നയതന്ത്ര ബാഗേജായി എത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതെല്ലാം ശരിയാണോ എന്ന് അന്വേഷിച്ചു വരികയാണ്. തിരുവനന്തപുരത്തെ മറ്റ് കോണ്‍സലേറ്റുകളും ഇത്തരം ഇറക്കുമതി നടത്തിയിട്ടുണ്ടോയെന്നും അവയുടെ വിവരങ്ങള്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസില്‍ അറിയിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചു വരികയാണ്.

Back to top button
error: