കൊല്ലം കൊട്ടിയത്തെ റംസിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ആലപ്പുഴയിലെ ആറാട്ടുപുഴയിലും സമാനമായ സംഭവം .ആറാട്ടുപുഴ സ്വദേശി അർച്ചനയാണ് ജീവനൊടുക്കിയത്. ഇരുപത്തി ഒന്ന് വയസേ അർച്ചനയ്ക്ക് ആയിട്ടുള്ളു. ബി എസ് സി അവസാന വർഷ നഴ്സിങ് വിദ്യാർത്ഥിനി ആണ് അർച്ചന.
വിവാഹ വാഗ്ദാനം നൽകി പ്രണയിച്ചതിനു ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് കാമുകൻ ഒഴിവാക്കിയതോടെയാണ് അർച്ചന സ്വയം ജീവനൊടുക്കിയത്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
ഇക്കാര്യങ്ങൾ ഒക്കെ അർച്ചന വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്