Month: September 2020

  • NEWS

    സർക്കാർ ഗുരുതരമായ ആക്രമണം നേരിടുമ്പോൾ സിപിഎം സംസ്ഥാന കമ്മിറ്റി 26 ന്

    സ്വർണക്കടത്ത് കേസും ലഹരി മരുന്ന് കേസുമൊക്കെയായി സർക്കാരിനും സിപിഎമ്മിനും എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ സിപിഎം സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് ചേരും .ഒരു മന്ത്രി ,മന്ത്രി പുത്രൻ ,സംസ്ഥാന സെക്രട്ടറിയുടെ മകൻ തുടങ്ങിയവർ ഒക്കെ ആരോപണ വിധേയരായി നിൽക്കുമ്പോൾ ആണ് സംസ്ഥാന സമിതി ചേരുന്നത് .സംസ്ഥാന സമിതിക്ക് മുമ്പ് സെക്രെട്ടറിയേറ്റും കൂടും . ഓൺലൈൻ ആയി യോഗം ചേരാനാണ് ആദ്യം തീരുമാനിച്ചിരുന്നത് .എന്നാൽ ചർച്ചയ്ക്കുള്ള സാധ്യത പരിമിതപ്പെടും എന്നതിനാൽ നേരിട്ടുള്ള യോഗം ആക്കുക ആയിരുന്നു .21 ന് നിയന്ത്രണങ്ങൾ അയയുന്നു എന്ന സാഹചര്യവുമുണ്ട് . വിവിധ ആരോപണങ്ങളിൽ പാർട്ടി നേതാക്കളുടെ മക്കളും ബന്ധുക്കളും ഒക്കെ ഉൾപ്പെട്ടിട്ടുണ്ട് .ഒപ്പം ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന മന്ത്രിയെ ഇ ഡി ചോദ്യം ചെയ്യുകയുമുണ്ടായി .ഇക്കാര്യങ്ങൾ ഒക്കെ യോഗങ്ങൾ ചർച്ച ചെയ്യും . ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ചും ചർച്ചയുണ്ടാകും .ഈ സാഹചര്യത്തിൽ അത് വൈകിക്കേണ്ട എന്നാണ് ഭൂരിപക്ഷ അഭിപ്രായം .

    Read More »
  • LIFE

    വർക്കലയിൽ ഒരു കുടുംബത്തിലെ 3 പേർ പൊള്ളൽ ഏറ്റ് മരിച്ച നിലയിൽ

    വർക്കലയിൽ വീടിനുള്ളിൽ ഒരു കുടുംബത്തിലെ 3 പേർ പൊള്ളൽ ഏറ്റ് മരിച്ച നിലയിൽ .അച്ഛനും അമ്മയും മകളുമാണ് മരിച്ചത് . വെട്ടൂർ സ്വദേശി 60 വയസുള്ള ശ്രീകുമാർ ,55 വയസുള്ള ഭാര്യ മിനി ,26 വയസുള്ള മകൾ അനന്തലക്ഷ്മി എന്നിവരാണ് മരിച്ചത് .ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം .

    Read More »
  • NEWS

    മെഡിക്കൽ കോളേജിൽ നിന്ന് സ്വപ്ന വിളിച്ചതാരെ ?

    മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ സെല്ലിൽ നിന്ന് സ്വപ്ന ഫോൺ ഉപയോഗിച്ചതായി റിപ്പോർട്ട് .വിളിച്ചതാരെ എന്ന് അന്വേഷിക്കുകയാണ് അന്വേഷണ ഏജൻസികൾ . അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും ആശൂപത്രി സൂപ്രണ്ട് വിളിച്ചു വരുത്തി കാര്യങ്ങൾ അന്വേഷിച്ചു .എന്നാൽ ഒന്നുമറിയില്ല എന്നായിരുന്നു ജീവനക്കാരുടെ പ്രതികരണം .പക്ഷെ ജീവനക്കാരിൽ ഒരാളുടെ ഫോണിൽ നിന്ന് സ്വപ്ന തിരുവനന്തപുരത്തേക്ക് വിളിച്ചു എന്നാണ് റിപ്പോർട്ട് . സ്വപ്ന 6 ദിവസമാണ് മെഡിക്കൽ കോളേജിൽ വനിതാ സെല്ലിൽ ചികിത്സയിൽ കഴിഞ്ഞത് .അവിടെ ജോലി ചെയ്ത എല്ലാ ജീവക്കാരുടെയും ഫോൺ കാൾ വിവരങ്ങൾ അന്വേഷണ ഏജൻസി ശേഖരിക്കുക ആണെന്നാണ് വിവരം ,

    Read More »
  • LIFE

    ഒസാക്കയുടെ തേരോട്ടം വർണവെറിയുടെ മുഖത്തേറ്റ അടി-ദേവദാസ്

    യു എസ് ഓപ്പൺ ടെന്നീസ് വനിത കീരീടം നേടിയ നവോമി ഒസാക്ക ഈ ടൂർണമെൻ്റിൽ വെറുമൊരു ടെന്നീസ് പടയോട്ടം മാത്രമല്ല നടത്തിയത് .അമേരിക്കയിൽ നടക്കുന്ന ഭരണകൂട വംശീയ കൊലപാതകങ്ങൾ, കറുത്ത വർഗ്ഗക്കാരെ തിരഞ്ഞ് പിടിച്ച് പോലീസ് ശ്വാസം മുട്ടിച്ചും ,വെടിവെച്ച് കൊല്ലുന്നതിനെതിരെ നവോമി ഓരോ റൗണ്ടിലും അമേരിക്കൻ പോലീസ് കൊന്ന കറുത്ത വർഗ്ഗക്കാരുടെ പേര് മാസ്ക്കിൽ ധരിച്ച് കളിച്ചത് ലോക ശ്രദ്ധ പിടിച്ചുപറ്റി -കറുത്ത വർഗ്ഗക്കാരുടെ ജീവനു വിലയുണ്ട് (Black lives matter) സ്പോർട്‌സിലും പടരുന്നത് ആളി കത്തിക്കാൻ വെറും 22 വയസുകാരിയായ നവോമിയുടെ യുഎസ് ഓപ്പൺ പ്രതിഷേധം കാരണമായി. അധികാരികളുടെ മുന്നിൽ എല്ലിൻ കഷ്ണത്തിന് വേണ്ടി നട്ടെല്ല് വളക്കുന്ന എല്ലാവർക്കും ഒരു പാഠമാണ് നവോമി പകർന്നു നൽകിയിരിക്കുന്നത്. ക്യൂബൻ വിപ്ലവനേതാവ് ഫിഡൽ കാസ്ട്രോവിൻ്റെ വാക്ക് കടമെടുത്താൽ സ്വന്തം മുട്ടിൽ നിന്ന് മരിക്കുന്നതാണ് മുട്ട് വളച്ച് ഇഴഞ്ഞ് ജീവിക്കുന്നതിനെക്കാൾ നല്ലത് എന്നത് ജപ്പാൻ – ഹവായിയൻ നവോമി ഒസാക്ക അക്ഷരാർത്ഥത്തിൽ കാണിച്ച്…

    Read More »
  • NEWS

    കെട്ടിച്ചമച്ച അപവാദത്തിന്റെ പേരിൽ ജലീൽ രാജിവക്കേണ്ടതില്ല ,നയം വ്യക്തമാക്കി മുഖ്യമന്ത്രി

    കെട്ടിച്ചമച്ച അപവാദത്തിന്റെ പേരിൽ ജലീൽ രാജിവക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ .യു എ ഇ കോൺസുലേറ്റ് വഴി ഖുർആൻ കൊണ്ട് വന്നതുമായി ബന്ധപ്പെട്ടാണ് ജലീലിനെ ചോദ്യം ചെയ്തത് .ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഇ ഡിയ്ക്ക് കിട്ടിയിരുന്നു ഈ പശ്ചാത്തലത്തിൽ ആണ് ചോദ്യം ചെയ്തത് . ഖുർആൻ കാര്യത്തിൽ ജലീൽ യു എ ഇ കോൺസുലേറ്റ് ജനറലിനെ വിളിച്ചതിൽ തെറ്റില്ല .വഖഫുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്നത് ജലീൽ ആണ് .സാധാരണ നടക്കാറുള്ള കാര്യങ്ങൾ മാത്രമാണ് നടന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു .അന്വേഷണത്തിന്റെ പേരിൽ മന്ത്രി രാജിവെക്കേണ്ട കാര്യമില്ല .എന്ത് ആരോപണമാണ് ജലീലിന്റെ പേരിൽ ഉള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു . ഇ പി ജയരാജന്റെ ഭാര്യ ബാങ്കിൽ പോയി ലോക്കർ തുറന്നതിൽ അസ്വാഭാവികത ഇല്ല .അന്വേഷണ ഏജൻസികളെ വഴിതെറ്റിക്കാൻ പലരും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു .

    Read More »
  • NEWS

    ബന്ധുക്കൾക്ക് സ്വപ്നയെ കാണാൻ അനുമതി, സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി

    സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ കാണാൻ ബന്ധുക്കൾക്ക് അനുമതി. ഒരു മണിക്കൂർ സ്വപ്നയുമായി കൂടിക്കാഴ്ച നടത്താം. രണ്ടാഴ്ച കൂടുമ്പോൾ ഒരു മണിക്കൂർ അനുവദിക്കണമെന്നും നിർദ്ദേശം.സ്വപ്നയുടെ ബന്ധുക്കൾ തൃശൂരിലേക്കു പുറപ്പെട്ടു.ഭർത്താവിനും മക്കൾക്കും അമ്മയ്ക്കും എൻ.ഐ. എ കോടതിയാണ് അനുമതി നൽകിയത്. ഇതിനിടെ സ്വപ്ന സുരേഷ് അടക്കമുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണം എന്നാവാശ്യപ്പെട്ട് എൻ ഐ എ കോടതിയെ സമീപിച്ചു. ഫോണിലും ലാപ്പിലും നിന്നു നിർദ്ധാരണം ചെയ്തെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ ആകും ചോദ്യം ചെയ്യൽ.

    Read More »
  • TRENDING

    മഞ്ജു വാര്യര്‍ ചിത്രം “കയറ്റം”ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍

    അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ നേടിയ എസ്. ദുർഗ്ഗക്കും ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ, മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത “കയറ്റം” (A’HR),ഒക്ടോബര്‍ ഏഴ് മുതല്‍ നടക്കുന്ന 25-ാംമത് ബുസാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നു. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ” കയറ്റം” ചിത്രത്തിന്റെ തിരക്കഥ രചന,എഡിറ്റിംങ്,സൗണ്ട് ഡിസെെന്‍ എന്നിവയും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്നെ നിര്‍വ്വഹിക്കുന്നു. ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.ചന്ദ്രു സെൽവരാജ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. കയറ്റം എന്ന ചിത്രത്തിനു വേണ്ടി തയാറാക്കിയ അഹർസംസ എന്ന ഭാഷയാണ് മറ്റൊരു പ്രത്യേകത. ഈ ഭാഷയിൽ കയറ്റം എന്നതിനുള്ള വാക്കായ “അഹർ” ആണ് ചിത്രത്തിന്റെ മറ്റൊരു…

    Read More »
  • TRENDING

    വെള്ളരിക്കാപട്ടണത്തിന് വന്‍വരവേല്പ് ആശംസനേര്‍ന്ന് പ്രമുഖര്‍

    ‘ഈ പോസ്റ്ററില്‍ എന്റെ കണ്ണുകളുടക്കിയത് അതിന്റെ മനോഹാരികത കൊണ്ട് മാത്രമല്ല. എനിക്ക് പ്രിയപ്പെട്ടവരായ മഞ്ജുവിന്റെയും സൗബിന്റെയും സാന്നിധ്യം കൊണ്ടുകൂടിയാണ്. സ്മാഷിങ് മഞ്ജുവാര്യര്‍ ആന്‍ഡ് ബ്രില്യന്റ് സൗബിന്‍’പ്രമുഖ സംവിധായകന്‍ ഗൗതം വാസുദേവ മേനോന്റെ വാക്കുകളാണിത്. ഇദ്ദേഹം മാത്രമല്ല ബോളിവുഡ് താരം അനില്‍ കപൂറും തെന്നിന്ത്യന്‍ നായകന്‍ മാധവനും പ്രിയദര്‍ശനും ടൊവിനോ തോമസും ബിജുമേനോനും സൈറസ് ബ്രോച്ചയുമെല്ലാം മഞ്ജുവും സൗബിനും ആദ്യമായി പ്രധാനവേഷങ്ങളില്‍ ഒരുമിക്കുന്ന ‘വെള്ളരിക്കാപട്ടണ’ണത്തിന് ആശംസകളുമായെത്തി. മലയാളത്തില്‍ അടുത്ത കാലത്ത് ഒരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ഇത്ര വലിയ വരവേല്പ് ലഭിച്ചിട്ടില്ല. ഞായറാഴ്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യന്‍സിനിമയുടെ വിവിധമേഖലകളില്‍ നിന്നുള്ളവരാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആശംസ നേരാനെത്തിയത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടും സംവിധായകന്‍ മഹേഷ് വെട്ടിയാറിന് ആശംസനേര്‍ന്നുമായിരുന്നു അനില്‍ കപൂറിന്റെ ട്വീറ്റ്. ‘വെള്ളരിക്കാപട്ടണം ലാഫ് റവലൂഷന്‍’ എന്ന ആശംസയുമായാണ് മാധവന്‍ ട്വിറ്ററിലെത്തിയത്. മലയാളസിനിമയിലെ പ്രമുഖരെല്ലാം ആശംസകളുമായി വെള്ളരിക്കപട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തു. ബിജുമേനോനും ടൊവിനോയ്ക്കും…

    Read More »
  • TRENDING

    സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രം

      ഒരേ ലിംഗത്തില്‍പെട്ട വ്യക്തികള്‍ തമ്മിലുളള സ്വര്‍ഗ വിവാഹത്തെപ്പറ്റിയുളള വാര്‍ത്തകള്‍ പുതിയതൊന്നുമല്ല. പലരാജ്യങ്ങളും ഈ വിവാഹത്തെ നിയമപരമായി അംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ കേന്ദ്രത്തിന്നിലപാടാണ് ചര്‍ച്ചയാവുന്നത്. ഹിന്ദുവവിവാഹ നിയമപ്രകാരം സ്വവര്‍ഗവിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് കേന്ദ്രം പറയുന്നു. 1956 -ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡല്‍ഹി ഹൈക്കോടതിയല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത് ഹിന്ദുനിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമാകുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വിവാഹം വിശുദ്ധമായാണ് ഇന്ത്യന്‍ സമൂഹം കണക്കാക്കുന്നതെന്നും ഒരേ ലിംഗത്തില്‍പ്പെട്ട ദമ്പതിമാരെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് സാധിക്കില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. പ്രത്യേക ഉത്തരവ് ഇല്ലാതെ സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അബിജിത് അയ്യര്‍ മിത്ര എന്നയാളും മറ്റ് ചിലരും ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും വിവാഹം…

    Read More »
  • NEWS

    ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി ജോര്‍ജ് (62), പാലക്കാട് സ്വദേശി ഗംഗാധരന്‍ (65), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി അയിഷ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശിനി ബാബുരാജന്‍ (56), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരന്‍ (65), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പന്‍ (37), എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79), മലപ്പുറം…

    Read More »
Back to top button
error: