അലക്‌സ സംസാരിക്കുന്നത് ഇനി ബിഗ്ബിയുടെ ശബ്ദത്തില്‍

ബോളിവുഡ് സിനിമയിലെ ബിഗ്ബി അമിതാഭ് ബച്ചന്‍ എന്നും ആരാധകര്‍ക്ക് ഒരു ഹരമാണ്. അദ്ദേഹത്തിന്റെ ശബ്ദമോ പറയുകയും വേണ്ട, ഇപ്പോഴിതാ ആമസോണിന്റെ ഡിജിറ്റല്‍ വോയ്സ് അസിസ്റ്റന്റ് സേവനമായ അലക്സയ്ക്ക് അമിതാബ് ബച്ചന്റെ ശബ്ദമാണ് നല്‍കിയിരിക്കുന്നത്. ബച്ചനുമായി സഹകരിക്കുന്ന വിവരം ആമസോണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2021 മുതലാണ് അമിതാബ് ബച്ചന്റെ ശബ്ദം അലക്സയില്‍ ലഭ്യമാവുക. എന്നാല്‍ പണം നല്‍കി ഉപയോഗിക്കാവുന്ന ഫീച്ചര്‍ ആയാണ് ഇത് ലഭിക്കുക. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സെലിബ്രിറ്റി അലക്സയ്ക്ക് ശബ്ദം നല്‍കുന്നത്.

തമാശകള്‍, കാലാവസ്ഥ, നിര്‍ദേശങ്ങള്‍, ഉറുദു കവിതകള്‍, പ്രചോദനദായകമായ ഉദ്ധരണികള്‍ ഉള്‍പ്പടെയുള്ളവ അമിതാബ് ബച്ചന്റെ ശബ്ദത്തില്‍ കേള്‍ക്കാം. എന്നാല്‍ നിങ്ങള്‍ക്ക് അമിതാബ് ബച്ചന്റെ ശബ്ദം എങ്ങനെയുണ്ടെന്ന് കേട്ടറിയാന്‍ അലക്സയുള്ള ഉപകരണത്തോട് ‘Alexa, say hello to Mr. Amitabh Bachchan.’ എന്ന് പറഞ്ഞാല്‍ മതി. ‘പുതിയ രൂപവുമായി പൊരുത്തപ്പെടാന്‍ സാങ്കേതികവിദ്യ എല്ലായ്പ്പോഴും എനിക്ക് അവസരം നല്‍കാറുണ്ടെന്നും ആമസോണും അലക്സയുമായി സഹകരിക്കുന്നതില്‍ ആവേശമുണ്ടെന്നും അമിതാബ് ബച്ചന്‍ പറഞ്ഞു.

അലക്സയ്ക്ക് ശബ്ദം നല്‍കുന്ന ആദ്യ ഇന്ത്യന്‍ സിനിമാ താരമാണ് അമിതാബ് ബച്ചന്‍ എന്നാല്‍ അലക്സയ്ക്ക് ശബ്ദം നല്‍കിയ ആദ്യ സെലിബ്രിറ്റി സാമുവെല്‍ എല്‍. ജാക്സണ്‍ ആണ്. ബച്ചന്റെ ശബ്ദവും ഇന്ത്യയില്‍ മാത്രമേ ലഭിക്കൂ എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *