NEWS

സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ വിവാദമായ ലൈഫ് മിഷന്‍ ഇടപാട് അന്വേഷണവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടുപ്പിക്കുന്നു,യുവി ജോസിനെ ചോദ്യം ചെയ്യും

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍പ്രകാരം നമ്മുടെ സംസ്ഥാനത്ത് 4.32 ലക്ഷം കുടുംബങ്ങളാണ് ഭവന രഹിതര്‍. ഇതില്‍ 1.58 ലക്ഷംപേര്‍ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്. ലൈഫ് പ്രോജക്ടിന്റെ ഗുണഭോക്തങ്ങളായി വരുന്നത് ഈ ഭൂമിയില്ലാത്ത ഭവന രഹിതരാണ്. എന്നാല്‍ ഈ പദ്ധതിയുടെ മറവില്‍ അഴിമതിയും നടക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിക്കായി ലഭിച്ച തുകയുടെ ഒരു ഭാഗം തിരുവനന്തപുരം സ്
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന് കമ്മീഷനായി നല്‍കിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇപ്പോഴിതാ ലൈഫ് മിഷന്‍ സിഇഒ യു.വിജോസിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

എന്നു ഹാജരാകണം എന്നതുസംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍ ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് യു.വി.ജോസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് യു.വി.ജോസായിരുന്നു. അതിനാല്‍പദ്ധതി സംബന്ധിച്ച ധാരണപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ യുവി ജോസിന് നോട്ടീസ് നല്‍കിയിരുന്നു.

റെഡ് ക്രസന്റ് കേരളത്തിലേക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഇടയായ സാഹചര്യം, നിര്‍മാണത്തിനായി യൂണിടെക്കിനെ തെരഞ്ഞെടുത്ത സാഹചര്യം, ഇതിന്റെ പേരിലുളള കൈക്കൂലി ഇടപാട് എന്നിവയിലാണ് യുവി ജോസിനെ ചോദ്യം ചെയ്യുക.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസ് ധാരണാപത്രം ഒപ്പിട്ടത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേകാല്‍ കോടി രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നതായാണ് ആരോപണം.

നടപടിക്രമങ്ങള്‍ പാലിച്ചല്ല ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് എന്ന ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഈ ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു. നാലേകാല്‍ കോടി രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നതായി പറയുമ്പോള്‍ അതിലെ അഴിമതി സാധ്യതകള്‍ ഉളളതായി എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യു.വി.ജോസിനോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, മൊഴി പരിശോധന ഉടന്‍ പൂര്‍ത്തിയാക്കിയ ശേഷം ബിനീഷ് കോടിയേരി ,മന്ത്രി കെ.ടി ജലീല്‍ എന്നിവരെ ഈയാഴ്ച തന്നെ ചോദ്യം ചെയ്യും.

ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ സര്‍ക്കാരിന്റെ രണ്ടേക്കറില്‍ 140 ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയതിന് സ്വപ്‌നയ്ക്ക് കമ്മീഷന്‍ നല്‍കിയതായി യൂണിടാക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ സന്തോഷ് ഈപ്പന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി നഗരസഭ നല്‍കിയ ഭൂമിയിലാണ് റെഡ്ക്രസന്റ് എന്ന യു.എ.ഇയിലെ സന്നദ്ധ സംഘടന വഴി ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കുന്നത്. അതിനിടെ വടക്കാഞ്ചേരിക്ക് പുറമെ മറ്റ് ചില പ്രദേശങ്ങളിലും ഇതേ മാതൃകയില്‍ യു.എ.ഇ റെഡ്ക്രസന്റ് പണം നല്‍കി ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ നീക്കം നടന്നിരുന്നുവെന്ന സൂചനകള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കാനാണ് തീരുമാനം.

Back to top button
error: