Month: September 2020

  • LIFE

    അർച്ചന കേസിൽ ശ്യാംലാലിനെ ഇന്ന് ചോദ്യം ചെയ്യും,ഫോൺ രേഖകൾ തെളിവ്

    അർച്ചന കേസിൽ സുഹൃത്ത് ശ്യാംലാലിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും .ഫോൺ രേഖകൾ നിർണായകമാകും . 7 വര്ഷം പ്രണയിച്ച കാമുകൻ വഞ്ചിച്ചതിനെ തുടർന്ന് ആറാട്ടുപുഴ സ്വദേശി ഇരുപത്തിയൊന്നുകാരി അർച്ചന ആത്മഹത്യ ചെയ്തത് .താൻ വഞ്ചിക്കപ്പെട്ടതായുള്ള അർച്ചനയുടെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു . വിവാഹ വാഗ്ദാനം നൽകി പ്രണയിച്ചതിനു ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് കാമുകൻ ഒഴിവാക്കിയതോടെയാണ് അർച്ചന സ്വയം ജീവനൊടുക്കിയത്. പെരുമ്പള്ളി മുരിക്കിൻ വീട്ടിൽ വിശ്വനാഥന്റെ മകളാണ് അർച്ചന. യുവാവിന്റെ വീട്ടിൽ മറ്റൊരു വിവാഹ നിശ്ചയം നടക്കുമ്പോൾ ആത്മഹത്യ ചെയ്യുകയാണെന്നു വാട്സ്ആപ്പിൽ സന്ദേശം അയച്ച് അർച്ചന ജീവൻ ഒടുക്കുക ആയിരുന്നു. വെള്ളിയാഴ്ച്ച ആയിരുന്നു സംഭവം. ഇന്നലെ മൃതദേഹം സംസ്കരിച്ചതിനു ശേഷം ആണ് വിവരങ്ങൾ പുറത്ത് വരുന്നത്. പെൺകുട്ടി പ്രണയം സംബന്ധിച്ച് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോ സന്ദേശവും പുറത്ത് വന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ ആണ് അർച്ചന സ്‌കൂളിന് അടുത്തുള്ള യുവാവുമായി പ്രണയത്തിൽ ആകുന്നത്. പ്ലസ് ടു കഴിഞ്ഞപ്പോൾ യുവാവ്…

    Read More »
  • NEWS

    കോവിഡ് നിയന്ത്രണം മാറ്റി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇനി ശനിയാഴ്ചയും പ്രവര്‍ത്തി ദിനം

    തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇനി ശനിയാഴ്ചയും പ്രവര്‍ത്തി ദിനം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച ഒഴിവു നല്‍കിയിരുന്നു ഈ തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ഔദ്യോഗിക ഉത്തരവ് ഇന്ന് ഇറങ്ങും. ഇനി മുതല്‍ ശനി പ്രവര്‍ത്തി ദിനമായിരിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കിയത്. നിലവില്‍ അത്യാവശ്യ സേവനങ്ങളിലൊഴികെ പകുതിപ്പേര്‍ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്. ലോക്ക്ഡൗണ്‍ നാലാം ഘട്ട ഇളവുകള്‍ അനുസരിച്ച് ഒരുവിധം മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്ന തീരുമാനമെന്നാണ് പുറത്ത് വരുന്ന വിവരം.

    Read More »
  • LIFE

    സ്വപ്നയുടെ ചാറ്റുകൾ എൻഐഎയുടെ പക്കൽ ,ഉന്നതരുമായുള്ള പരിധി വിട്ടുള്ള ചാറ്റുകളുടെ സ്‌ക്രീൻ ഷൂട്ടുകൾ സ്വപ്നയുടെ ഗൂഗിൾ ഡ്രൈവിൽ

    ഉന്നതരുമായുള്ള പരിധി വിട്ടുള്ള ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ചിരുന്നതായി എൻഐഎ കണ്ടെത്തിയതായി റിപ്പോർട് .ഇവ എൻഐഎ കണ്ടെടുത്തതായും റിപ്പോർട്ടുണ്ട് .ഉന്നതരുടെ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സ്വപ്ന പിന്നീട് ബ്ലാക്ക്മെയിലിംഗിന് വേണ്ടിയാണു സൂക്ഷിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം . ഓരോ ചാറ്റും സ്വപ്ന സൂക്ഷിച്ചിരുന്നു എന്നാണ് വിവരം .ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിംഗിനു പോയി എന്നും വിവരം ഉണ്ട് .കുടുംബത്തിലെ അംഗങ്ങളുമായുള്ള ബന്ധം സ്വപ്ന മനപ്പൂർവം ഉണ്ടാക്കുന്നതാണ് എന്നാണ് നിഗമനം .സ്വപ്നയുടെ ബിസിനസുകളിൽ ഒരു ഉന്നതന്റെ മകന് പങ്കാളിത്തം ഉണ്ടെന്ന വിവരവും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട് .

    Read More »
  • LIFE

    ദിലീപിന് നിർണായക ദിനം ,ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ഇന്ന് പരിഗണിക്കും

    നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ ഇന്ന് പ്രത്യേക കോടതി പരിഗണിക്കും .കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ദിലീപ് അഭിഭാഷകൻ മുഖേന ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം . നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതിയിൽ വിചാരണ നടക്കുകയാണ് .ഇതിനിടെ ചില പ്രതികൾ മൊഴി മാറ്റിയിരുന്നു .പ്രധാന സാക്ഷിയും മൊഴി മാറ്റിയതോടെയാണ് പ്രോസിക്യൂഷൻ കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചത് . തൃശൂർ ടെന്നീസ് ക്ലബിൽ വച്ച് ദിലീപും പൾസർ സുനിയും തമ്മിൽ കണ്ടു എന്ന് വെളിപ്പെടുത്തിയ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത് .ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനം ആണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു .സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണം നേരിടുന്ന തൃശ്ശൂരിലെ അഭിഭാഷകനെ കോടതി വിളിച്ചു വരുത്തിയിട്ടുണ്ട് .കേസിൽ നടൻ മുകേഷിനെ ഇന്ന് വിസ്തരിച്ചേക്കും .സിദ്ധിഖ് ,ഭാമ തുടങ്ങിയവരെ അടുത്ത ആഴ്ച…

    Read More »
  • LIFE

    രാഹുൽ ഗാന്ധി എന്നെ പ്രോത്സാഹിപ്പിച്ചു ,രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാൻ ദിവ്യ സ്പന്ദന

    കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവി ആയിരുന്ന നടി ദിവ്യ സ്പന്ദന ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം സജീവമാകുകയാണ് .ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ദിവ്യ രാഷ്ട്രീയത്തിൽ നിന്ന് ബ്രേക്ക് എടുക്കുകയായിരുന്നു .അതിനു ശേഷം ഒരു മാസം മുൻപ് ദിവ്യ വീണ്ടും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു . രാഹുൽ ഗാന്ധിയാണ് തന്നെ പ്രോത്സാഹിപ്പിക്കുന്ന നേതാവെന്ന് ദിവ്യ സ്പന്ദന പറയുന്നു .അദ്ദേഹത്തിന്റെ ആശയങ്ങൾ തന്നെ സ്വാധീനിക്കുന്നുണ്ട് .ചെയ്തിരുന്ന ജോലി ആത്മാർത്ഥമായാണ്‌ ചെയ്തത് .സമൂഹ മാധ്യമ മേധാവി സ്ഥാനത്ത് നിന്നുള്ള തന്റെ രാജി കോൺഗ്രസ് സ്വീകരിച്ചിരുന്നില്ല .തനിക്ക് ശരിയെന്നു ബോധ്യമുള്ളതാണ് പറഞ്ഞത് . ദേശീയ പതാകയും പിടിച്ച് അതിർത്തിയിൽ നിൽക്കുന്നതല്ല ദേശസ്നേഹമെന്നും ദിവ്യ പറഞ്ഞു .പറയേണ്ടത് പറയേണ്ട സമയത്ത് പറയുന്നതാണ് ഒരു പൗരന്റെ കടമ .ആ കടമയാണ് താൻ നിറവേറ്റിയിരുന്നതെന്നും ദിവ്യ വ്യക്തമാക്കുന്നു . ജീവിതത്തിൽ പുതിയ ചിന്തകൾക്കാണ് ബ്രേക്ക് എടുത്തത് .ശരീരത്തിനും മനസിനും അത് അത്യാവശ്യം ആയിരുന്നു .വേദാന്താ പരിപാടികളിൽ സജീവമായിരുന്നു ,ഒപ്പം പഠനവും .ഒരു കോഴ്സ്…

    Read More »
  • TRENDING

    പ്രിയനെ വിശ്വസിച്ചാണ് എല്ലാവരും കുഞ്ഞാലി മരയ്ക്കാനിറങ്ങിയത് -മോഹൻലാൽ

    പ്രിയദർശന്റെ പ്രതിഭയിൽ ഉള്ള വിശ്വാസം കൊണ്ടാണ് കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമക്കിറങ്ങിയത് എന്ന് മോഹൻലാൽ .ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത് .വിവിധ ഭാഷകളിൽ നിരവധി സിനിമകൾ എടുത്ത പ്രിയദർശന് എടുക്കാൻ പോകുന്ന സിനിമയെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടെന്നും മോഹൻലാൽ പറഞ്ഞു . പ്രിയനെ വിശ്വസിച്ചാണ് താനും ആന്റണി പെരുമ്പാവൂരുമൊക്കെ ഈ സിനിമക്കായി ഇറങ്ങിയത് .സിനിമയുടെ ഒരു ഘട്ടത്തിലും പ്രിയദര്ശന് സംശയങ്ങൾ ഉണ്ടായിരുന്നില്ലെന്നും മോഹൻലാൽ വ്യക്തമാക്കി . അതേസമയം മോഹൻലാൽ തനിക്ക് സിനിമക്കായി കൂടുതൽ ദിവസം തന്നത് ഉത്തരവാദിത്വം കൂട്ടിയെന്നു പ്രിയദർശൻ പറഞ്ഞു .100 ദിവസമാണ് മോഹൻലാൽ ചിത്രത്തിനായി നൽകിയതെന്നും പ്രിയൻ പറഞ്ഞു .

    Read More »
  • NEWS

    സർക്കാർ ഗുരുതരമായ ആക്രമണം നേരിടുമ്പോൾ സിപിഎം സംസ്ഥാന കമ്മിറ്റി 26 ന്

    സ്വർണക്കടത്ത് കേസും ലഹരി മരുന്ന് കേസുമൊക്കെയായി സർക്കാരിനും സിപിഎമ്മിനും എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ സിപിഎം സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് ചേരും .ഒരു മന്ത്രി ,മന്ത്രി പുത്രൻ ,സംസ്ഥാന സെക്രട്ടറിയുടെ മകൻ തുടങ്ങിയവർ ഒക്കെ ആരോപണ വിധേയരായി നിൽക്കുമ്പോൾ ആണ് സംസ്ഥാന സമിതി ചേരുന്നത് .സംസ്ഥാന സമിതിക്ക് മുമ്പ് സെക്രെട്ടറിയേറ്റും കൂടും . ഓൺലൈൻ ആയി യോഗം ചേരാനാണ് ആദ്യം തീരുമാനിച്ചിരുന്നത് .എന്നാൽ ചർച്ചയ്ക്കുള്ള സാധ്യത പരിമിതപ്പെടും എന്നതിനാൽ നേരിട്ടുള്ള യോഗം ആക്കുക ആയിരുന്നു .21 ന് നിയന്ത്രണങ്ങൾ അയയുന്നു എന്ന സാഹചര്യവുമുണ്ട് . വിവിധ ആരോപണങ്ങളിൽ പാർട്ടി നേതാക്കളുടെ മക്കളും ബന്ധുക്കളും ഒക്കെ ഉൾപ്പെട്ടിട്ടുണ്ട് .ഒപ്പം ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന മന്ത്രിയെ ഇ ഡി ചോദ്യം ചെയ്യുകയുമുണ്ടായി .ഇക്കാര്യങ്ങൾ ഒക്കെ യോഗങ്ങൾ ചർച്ച ചെയ്യും . ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ചും ചർച്ചയുണ്ടാകും .ഈ സാഹചര്യത്തിൽ അത് വൈകിക്കേണ്ട എന്നാണ് ഭൂരിപക്ഷ അഭിപ്രായം .

    Read More »
  • LIFE

    വർക്കലയിൽ ഒരു കുടുംബത്തിലെ 3 പേർ പൊള്ളൽ ഏറ്റ് മരിച്ച നിലയിൽ

    വർക്കലയിൽ വീടിനുള്ളിൽ ഒരു കുടുംബത്തിലെ 3 പേർ പൊള്ളൽ ഏറ്റ് മരിച്ച നിലയിൽ .അച്ഛനും അമ്മയും മകളുമാണ് മരിച്ചത് . വെട്ടൂർ സ്വദേശി 60 വയസുള്ള ശ്രീകുമാർ ,55 വയസുള്ള ഭാര്യ മിനി ,26 വയസുള്ള മകൾ അനന്തലക്ഷ്മി എന്നിവരാണ് മരിച്ചത് .ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം .

    Read More »
  • NEWS

    മെഡിക്കൽ കോളേജിൽ നിന്ന് സ്വപ്ന വിളിച്ചതാരെ ?

    മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ സെല്ലിൽ നിന്ന് സ്വപ്ന ഫോൺ ഉപയോഗിച്ചതായി റിപ്പോർട്ട് .വിളിച്ചതാരെ എന്ന് അന്വേഷിക്കുകയാണ് അന്വേഷണ ഏജൻസികൾ . അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും ആശൂപത്രി സൂപ്രണ്ട് വിളിച്ചു വരുത്തി കാര്യങ്ങൾ അന്വേഷിച്ചു .എന്നാൽ ഒന്നുമറിയില്ല എന്നായിരുന്നു ജീവനക്കാരുടെ പ്രതികരണം .പക്ഷെ ജീവനക്കാരിൽ ഒരാളുടെ ഫോണിൽ നിന്ന് സ്വപ്ന തിരുവനന്തപുരത്തേക്ക് വിളിച്ചു എന്നാണ് റിപ്പോർട്ട് . സ്വപ്ന 6 ദിവസമാണ് മെഡിക്കൽ കോളേജിൽ വനിതാ സെല്ലിൽ ചികിത്സയിൽ കഴിഞ്ഞത് .അവിടെ ജോലി ചെയ്ത എല്ലാ ജീവക്കാരുടെയും ഫോൺ കാൾ വിവരങ്ങൾ അന്വേഷണ ഏജൻസി ശേഖരിക്കുക ആണെന്നാണ് വിവരം ,

    Read More »
  • LIFE

    ഒസാക്കയുടെ തേരോട്ടം വർണവെറിയുടെ മുഖത്തേറ്റ അടി-ദേവദാസ്

    യു എസ് ഓപ്പൺ ടെന്നീസ് വനിത കീരീടം നേടിയ നവോമി ഒസാക്ക ഈ ടൂർണമെൻ്റിൽ വെറുമൊരു ടെന്നീസ് പടയോട്ടം മാത്രമല്ല നടത്തിയത് .അമേരിക്കയിൽ നടക്കുന്ന ഭരണകൂട വംശീയ കൊലപാതകങ്ങൾ, കറുത്ത വർഗ്ഗക്കാരെ തിരഞ്ഞ് പിടിച്ച് പോലീസ് ശ്വാസം മുട്ടിച്ചും ,വെടിവെച്ച് കൊല്ലുന്നതിനെതിരെ നവോമി ഓരോ റൗണ്ടിലും അമേരിക്കൻ പോലീസ് കൊന്ന കറുത്ത വർഗ്ഗക്കാരുടെ പേര് മാസ്ക്കിൽ ധരിച്ച് കളിച്ചത് ലോക ശ്രദ്ധ പിടിച്ചുപറ്റി -കറുത്ത വർഗ്ഗക്കാരുടെ ജീവനു വിലയുണ്ട് (Black lives matter) സ്പോർട്‌സിലും പടരുന്നത് ആളി കത്തിക്കാൻ വെറും 22 വയസുകാരിയായ നവോമിയുടെ യുഎസ് ഓപ്പൺ പ്രതിഷേധം കാരണമായി. അധികാരികളുടെ മുന്നിൽ എല്ലിൻ കഷ്ണത്തിന് വേണ്ടി നട്ടെല്ല് വളക്കുന്ന എല്ലാവർക്കും ഒരു പാഠമാണ് നവോമി പകർന്നു നൽകിയിരിക്കുന്നത്. ക്യൂബൻ വിപ്ലവനേതാവ് ഫിഡൽ കാസ്ട്രോവിൻ്റെ വാക്ക് കടമെടുത്താൽ സ്വന്തം മുട്ടിൽ നിന്ന് മരിക്കുന്നതാണ് മുട്ട് വളച്ച് ഇഴഞ്ഞ് ജീവിക്കുന്നതിനെക്കാൾ നല്ലത് എന്നത് ജപ്പാൻ – ഹവായിയൻ നവോമി ഒസാക്ക അക്ഷരാർത്ഥത്തിൽ കാണിച്ച്…

    Read More »
Back to top button
error: