LIFENEWS

ദിലീപിന് നിർണായക ദിനം ,ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ഇന്ന് പരിഗണിക്കും

ടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ ഇന്ന് പ്രത്യേക കോടതി പരിഗണിക്കും .കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ദിലീപ് അഭിഭാഷകൻ മുഖേന ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം .

Signature-ad

നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതിയിൽ വിചാരണ നടക്കുകയാണ് .ഇതിനിടെ ചില പ്രതികൾ മൊഴി മാറ്റിയിരുന്നു .പ്രധാന സാക്ഷിയും മൊഴി മാറ്റിയതോടെയാണ് പ്രോസിക്യൂഷൻ കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചത് .

തൃശൂർ ടെന്നീസ് ക്ലബിൽ വച്ച് ദിലീപും പൾസർ സുനിയും തമ്മിൽ കണ്ടു എന്ന് വെളിപ്പെടുത്തിയ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത് .ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനം ആണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു .സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണം നേരിടുന്ന തൃശ്ശൂരിലെ അഭിഭാഷകനെ കോടതി വിളിച്ചു വരുത്തിയിട്ടുണ്ട് .കേസിൽ നടൻ മുകേഷിനെ ഇന്ന് വിസ്തരിച്ചേക്കും .സിദ്ധിഖ് ,ഭാമ തുടങ്ങിയവരെ അടുത്ത ആഴ്ച വിസ്തരിച്ചേക്കും .

2017 ഫെബ്രുവരി 18 നാണു കേസിന് ആസ്പദമായ സംഭവം .2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി .85 ദിവസത്തെ ജയിൽവാസത്തിനു ശേഷം കർശന ഉപാധികളോടെ ആണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത് .കേസിൽ 50 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു .

Back to top button
error: