മെഡിക്കൽ കോളേജിൽ നിന്ന് സ്വപ്ന വിളിച്ചതാരെ ?

മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ സെല്ലിൽ നിന്ന് സ്വപ്ന ഫോൺ ഉപയോഗിച്ചതായി റിപ്പോർട്ട് .വിളിച്ചതാരെ എന്ന് അന്വേഷിക്കുകയാണ് അന്വേഷണ ഏജൻസികൾ .

അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും ആശൂപത്രി സൂപ്രണ്ട് വിളിച്ചു വരുത്തി കാര്യങ്ങൾ അന്വേഷിച്ചു .എന്നാൽ ഒന്നുമറിയില്ല എന്നായിരുന്നു ജീവനക്കാരുടെ പ്രതികരണം .പക്ഷെ ജീവനക്കാരിൽ ഒരാളുടെ ഫോണിൽ നിന്ന് സ്വപ്ന തിരുവനന്തപുരത്തേക്ക് വിളിച്ചു എന്നാണ് റിപ്പോർട്ട് .

സ്വപ്ന 6 ദിവസമാണ് മെഡിക്കൽ കോളേജിൽ വനിതാ സെല്ലിൽ ചികിത്സയിൽ കഴിഞ്ഞത് .അവിടെ ജോലി ചെയ്ത എല്ലാ ജീവക്കാരുടെയും ഫോൺ കാൾ വിവരങ്ങൾ അന്വേഷണ ഏജൻസി ശേഖരിക്കുക ആണെന്നാണ് വിവരം ,

Leave a Reply

Your email address will not be published. Required fields are marked *