രാഹുൽ ഗാന്ധി എന്നെ പ്രോത്സാഹിപ്പിച്ചു ,രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാൻ ദിവ്യ സ്പന്ദന

കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവി ആയിരുന്ന നടി ദിവ്യ സ്പന്ദന ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം സജീവമാകുകയാണ് .ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ദിവ്യ രാഷ്ട്രീയത്തിൽ നിന്ന് ബ്രേക്ക് എടുക്കുകയായിരുന്നു .അതിനു ശേഷം ഒരു മാസം മുൻപ് ദിവ്യ വീണ്ടും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു .

രാഹുൽ ഗാന്ധിയാണ് തന്നെ പ്രോത്സാഹിപ്പിക്കുന്ന നേതാവെന്ന് ദിവ്യ സ്പന്ദന പറയുന്നു .അദ്ദേഹത്തിന്റെ ആശയങ്ങൾ തന്നെ സ്വാധീനിക്കുന്നുണ്ട് .ചെയ്തിരുന്ന ജോലി ആത്മാർത്ഥമായാണ്‌ ചെയ്തത് .സമൂഹ മാധ്യമ മേധാവി സ്ഥാനത്ത് നിന്നുള്ള തന്റെ രാജി കോൺഗ്രസ് സ്വീകരിച്ചിരുന്നില്ല .തനിക്ക് ശരിയെന്നു ബോധ്യമുള്ളതാണ് പറഞ്ഞത് .

ദേശീയ പതാകയും പിടിച്ച് അതിർത്തിയിൽ നിൽക്കുന്നതല്ല ദേശസ്നേഹമെന്നും ദിവ്യ പറഞ്ഞു .പറയേണ്ടത് പറയേണ്ട സമയത്ത് പറയുന്നതാണ് ഒരു പൗരന്റെ കടമ .ആ കടമയാണ് താൻ നിറവേറ്റിയിരുന്നതെന്നും ദിവ്യ വ്യക്തമാക്കുന്നു .

ജീവിതത്തിൽ പുതിയ ചിന്തകൾക്കാണ് ബ്രേക്ക് എടുത്തത് .ശരീരത്തിനും മനസിനും അത് അത്യാവശ്യം ആയിരുന്നു .വേദാന്താ പരിപാടികളിൽ സജീവമായിരുന്നു ,ഒപ്പം പഠനവും .ഒരു കോഴ്സ് ഏതാനും മാസങ്ങൾ കൊണ്ട് പൂർത്തിയാകുമെന്നും ദിവ്യ വ്യക്തമാക്കി .

തന്റെ സോഷ്യൽ മീഡിയ അനുഭവവും ദിവ്യ പങ്കുവച്ചു .സമയമാണ് പ്രധാനം .കൃത്യ സമയത്ത് സമൂഹ മാധ്യമ ഇടപെടൽ നടത്തണം .എന്നാലേ ഫലവത്താകൂ .നിങ്ങൾ മറ്റു തിരക്കിലാണോ അല്ലയോ എന്നതൊന്നും പ്രശ്നമല്ല ഇടപെടലുകൾ കൃത്യ സമയത്ത് നടത്തണം -ദിവ്യ വിവരിക്കുന്നു .

ഹിന്ദുസ്ഥാനിയും കർണാട്ടിക്കും പാശ്ചാത്യ സംഗീതവും ഇഷ്ടപ്പെടുന്ന ദിവ്യ ഒരു ചിത്രകാരി കൂടിയാണ് .ദക്ഷിണേന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുമ്പോൾ ആണ് ദിവ്യ കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമാകുന്നത് .പിന്നാലെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവി ആയി ഉയർത്തപ്പെട്ടു .ബിജെപി സർക്കാരിന്റെയും നരേന്ദ്ര മോദിയുടേയുടെയും കടുത്ത വിമർശക ആയാണ് ദിവ്യ അറിയപ്പെടുന്നത് .

വിനോദ സിനിമ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച നടിയാണ് ദിവ്യ സ്പന്ദന എന്ന കുത്ത് രമ്യ .കുത്ത് എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് കുത്ത് രമ്യ എന്ന പേര് വീണത് .ഗൗതം മേനോന്റെ വരണം ആയിരം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് ദിവ്യ കാഴ്ച വച്ചത് .രാഹുൽ ഗാന്ധി കൈപിടിച്ചുയർത്തിയ കോൺഗ്രസ്സ് യുവ നേതാവ് കൂടിയാണ് ദിവ്യ .

Leave a Reply

Your email address will not be published. Required fields are marked *