പ്രിയനെ വിശ്വസിച്ചാണ് എല്ലാവരും കുഞ്ഞാലി മരയ്ക്കാനിറങ്ങിയത് -മോഹൻലാൽ

പ്രിയദർശന്റെ പ്രതിഭയിൽ ഉള്ള വിശ്വാസം കൊണ്ടാണ് കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമക്കിറങ്ങിയത് എന്ന് മോഹൻലാൽ .ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത് .വിവിധ ഭാഷകളിൽ നിരവധി സിനിമകൾ എടുത്ത പ്രിയദർശന് എടുക്കാൻ പോകുന്ന സിനിമയെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടെന്നും മോഹൻലാൽ പറഞ്ഞു .

പ്രിയനെ വിശ്വസിച്ചാണ് താനും ആന്റണി പെരുമ്പാവൂരുമൊക്കെ ഈ സിനിമക്കായി ഇറങ്ങിയത് .സിനിമയുടെ ഒരു ഘട്ടത്തിലും പ്രിയദര്ശന് സംശയങ്ങൾ ഉണ്ടായിരുന്നില്ലെന്നും മോഹൻലാൽ വ്യക്തമാക്കി .

അതേസമയം മോഹൻലാൽ തനിക്ക് സിനിമക്കായി കൂടുതൽ ദിവസം തന്നത് ഉത്തരവാദിത്വം കൂട്ടിയെന്നു പ്രിയദർശൻ പറഞ്ഞു .100 ദിവസമാണ് മോഹൻലാൽ ചിത്രത്തിനായി നൽകിയതെന്നും പ്രിയൻ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *