സർക്കാർ ഗുരുതരമായ ആക്രമണം നേരിടുമ്പോൾ സിപിഎം സംസ്ഥാന കമ്മിറ്റി 26 ന്
സ്വർണക്കടത്ത് കേസും ലഹരി മരുന്ന് കേസുമൊക്കെയായി സർക്കാരിനും സിപിഎമ്മിനും എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ സിപിഎം സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് ചേരും .ഒരു മന്ത്രി ,മന്ത്രി പുത്രൻ ,സംസ്ഥാന സെക്രട്ടറിയുടെ മകൻ തുടങ്ങിയവർ ഒക്കെ ആരോപണ വിധേയരായി നിൽക്കുമ്പോൾ ആണ് സംസ്ഥാന സമിതി ചേരുന്നത് .സംസ്ഥാന സമിതിക്ക് മുമ്പ് സെക്രെട്ടറിയേറ്റും കൂടും .
ഓൺലൈൻ ആയി യോഗം ചേരാനാണ് ആദ്യം തീരുമാനിച്ചിരുന്നത് .എന്നാൽ ചർച്ചയ്ക്കുള്ള സാധ്യത പരിമിതപ്പെടും എന്നതിനാൽ നേരിട്ടുള്ള യോഗം ആക്കുക ആയിരുന്നു .21 ന് നിയന്ത്രണങ്ങൾ അയയുന്നു എന്ന സാഹചര്യവുമുണ്ട് .
വിവിധ ആരോപണങ്ങളിൽ പാർട്ടി നേതാക്കളുടെ മക്കളും ബന്ധുക്കളും ഒക്കെ ഉൾപ്പെട്ടിട്ടുണ്ട് .ഒപ്പം ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന മന്ത്രിയെ ഇ ഡി ചോദ്യം ചെയ്യുകയുമുണ്ടായി .ഇക്കാര്യങ്ങൾ ഒക്കെ യോഗങ്ങൾ ചർച്ച ചെയ്യും .
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ചും ചർച്ചയുണ്ടാകും .ഈ സാഹചര്യത്തിൽ അത് വൈകിക്കേണ്ട എന്നാണ് ഭൂരിപക്ഷ അഭിപ്രായം .