യു എസ് ഓപ്പൺ ടെന്നീസ് വനിത കീരീടം നേടിയ നവോമി ഒസാക്ക ഈ ടൂർണമെൻ്റിൽ വെറുമൊരു ടെന്നീസ് പടയോട്ടം മാത്രമല്ല നടത്തിയത് .അമേരിക്കയിൽ നടക്കുന്ന ഭരണകൂട വംശീയ കൊലപാതകങ്ങൾ, കറുത്ത വർഗ്ഗക്കാരെ തിരഞ്ഞ് പിടിച്ച് പോലീസ് ശ്വാസം മുട്ടിച്ചും ,വെടിവെച്ച് കൊല്ലുന്നതിനെതിരെ നവോമി ഓരോ റൗണ്ടിലും അമേരിക്കൻ പോലീസ് കൊന്ന കറുത്ത വർഗ്ഗക്കാരുടെ പേര് മാസ്ക്കിൽ ധരിച്ച് കളിച്ചത് ലോക ശ്രദ്ധ പിടിച്ചുപറ്റി -കറുത്ത വർഗ്ഗക്കാരുടെ ജീവനു വിലയുണ്ട് (Black lives matter) സ്പോർട്‌സിലും പടരുന്നത് ആളി കത്തിക്കാൻ വെറും 22 വയസുകാരിയായ നവോമിയുടെ യുഎസ് ഓപ്പൺ പ്രതിഷേധം കാരണമായി.
അധികാരികളുടെ മുന്നിൽ എല്ലിൻ കഷ്ണത്തിന് വേണ്ടി നട്ടെല്ല് വളക്കുന്ന എല്ലാവർക്കും ഒരു പാഠമാണ് നവോമി പകർന്നു നൽകിയിരിക്കുന്നത്. ക്യൂബൻ വിപ്ലവനേതാവ് ഫിഡൽ കാസ്ട്രോവിൻ്റെ വാക്ക് കടമെടുത്താൽ സ്വന്തം മുട്ടിൽ നിന്ന് മരിക്കുന്നതാണ് മുട്ട് വളച്ച് ഇഴഞ്ഞ് ജീവിക്കുന്നതിനെക്കാൾ നല്ലത് എന്നത് ജപ്പാൻ – ഹവായിയൻ നവോമി ഒസാക്ക അക്ഷരാർത്ഥത്തിൽ കാണിച്ച് തന്നത് ടെന്നീസ് വിജയത്തേക്കാൾ ആവേശകരമയ കാഴ്ചയായിരുന്നു.1968 ബോക്സിങ്ങ് ഇതിഹാസം മുഹമ്മദലി, അത്ലറ്റ് ടോമി സ്മിത്ത് ,അമേരിക്കൻ റൂൾസ് ഫുട്ബോളർ കോയ്പക്ക, ടെന്നീസ് ഇതിഹാസങ്ങളായ ആർതർ ആ ഷെ, ബില്ലി ജീൻ കിങ്ങ് മുതലായ സ്പോർട്സ് ഇതിഹാസങ്ങൾ തുടങ്ങി വെച്ച വഴിയേ നവോമി ഒസാക്ക തൻ്റെ ടെന്നീസ് പ്രകടനം വഴി ലോകത്തിനേ രാഷ്ട്രിയ ജീർണ്ണത വെളിപ്പെടുത്തുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കളിക്കളത്തിലേ അസുലഭ മുഹുർത്തമാണ്.