NEWS
കഞ്ചാവ് കേസിലെ പ്രതികൾ ഏറ്റുമുട്ടി ,19 കാരൻ മരിച്ചു

നെട്ടൂരിൽ കഞ്ചാവ് കേസിലെ പ്രതികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 19 കാരൻ മരിച്ചു .വെളിപ്പറമ്പിൽ വീട്ടിൽ ഫഹദ് ഹുസ്സൈൻ ആണ് കൊല്ലപ്പെട്ടത് .നെട്ടൂർ പാലത്തിനടുത്തുള്ള പറമ്പിലാണ് കഞ്ചാവ് കേസിലെ പ്രതികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത് .
പോലീസ് കേസിന്റെ പേരിലായിരുന്നു ഞായറാഴ്ച ഏറ്റുമുട്ടൽ നടന്നത് .ഇതിൽ ഒരാളെ പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോൾ ആണ് ഫഹദ് ഹുസൈന് വെട്ടേറ്റത് .വടിവാൾ ഉപയോഗിച്ചാണ് വെട്ടിയത് .കൈത്തണ്ടയിൽ ആണ് വെട്ടു കൊണ്ടത് .ദേശീയ പാത മുറിച്ച് കടന്നു ഫഹദ് ഓടിയെങ്കിലും തളർന്നു വീണു .20 മണിക്കൂറോളം വെന്റിലേറ്ററിൽ കിടന്ന ഫഹദ് ഒടുവിൽ മരണത്തിനു കീഴടങ്ങി .ഫഹദിനെ ആശുപത്രിയിൽ എത്തിക്കാനും വൈകിയത്രെ .

മുമ്പ് ഒരു വനിതാ മുഖ്യപ്രതിയായ കേസ് പനങ്ങാട് പോലീസ് രെജിസ്റ്റർ ചെയ്തിരുന്നു .ഇതിൽ ഉൾപ്പെട്ടവർ ആണ് പരസ്പരം ഏറ്റുമുട്ടിയത് .