തലസ്ഥാനത്ത് വൻ സംഘർഷം ,ശബരിയ്ക്കും ഷാഫിയ്ക്കും പരിക്ക്

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വലതുപക്ഷ യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം .യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു .കെ എസ് ശബരീനാഥൻ ,ഷാഫി പറമ്പിൽ എന്നിവരടക്കം നിരവധി പേർക്ക് പരിക്കേറ്റു .

യുവമോർച്ച ,മഹിളാ മോർച്ച മാർച്ചുകൾക്ക് നേരെയും പോലീസ് ലാത്തി വീശി .തുടർച്ചയായ നാലാം ദിവസമാണ് പ്രതിപക്ഷ സംഘടനകൾ പ്രക്ഷോഭവുമായി ഇറങ്ങുന്നത് .സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പോലീസും സമരക്കാരും ഏറ്റുമുട്ടി .

Leave a Reply

Your email address will not be published. Required fields are marked *