യു. എ. ഇയിലെ ഏറ്റവും ഉയരത്തിലുള്ള റെസ്റ്റോറന്റ് അടുത്ത മാസം മുതൽ ജബൽ ജെയ്‌സിൽ

യു .എ. ഇ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട അവധിക്കാല ടൂറിസ്റ്റ് സ്പോട്ടുകളിൽ ഒന്നായ ജബൽ ജെയ്‌സിൽ മലകൾക്കും കുന്നുകൾക്കും ഒക്കെ മുകളിൽ ദൃശ്യ ചാരുത വെളിവാക്കിക്കൊണ്ടു സമുദ്ര നിരപ്പിനു 1484 മീറ്റർ ഉയരത്തിൽ പുതിയൊരു ഹോട്ടൽ വരുന്നു. യു. എ. യിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ ആണിതെന്ന പ്രത്യേകതയും 1484 ബൈ പ്യുറോ എന്ന ഹോട്ടലാണിതെന്നും
റാസ് അൽഖൈമ ഹോസ്പിറ്റാലിറ്റി ഹോൾഡിങ്ങിന്റെ സി.ഇ.ഒ ആയ അലിസൺ ഗ്രിന്നിൽ പറയുന്നു.

1484 ബൈ പ്യുറോ എന്ന ഹോട്ടൽ വരുന്നതോടു കൂടി ജബൽ ജൈസ് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ പ്രാപ്തമാകും. അകാശ സഞ്ചാരവും സാഹസികയാത്രയും മാത്രമല്ല തെളിഞ്ഞ ആകാശ നീലിമയിൽ പർവതങ്ങളുടെ പ്രശാന്തത ആസ്വദിച്ച് കൊണ്ടു രുചി രസക്കൂട്ടുകളുടെ ആസ്വാദനം കൂടിയാകുമ്പോൾ ഇതിലും മികച്ചൊരു അനുഭവവും വേറെവിടെയും സഞ്ചാരികൾക്കു ല ഭിക്കാൻ ഇടയില്ലെന്നദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.വിശേഷിച്ചും സാഹസികത ഇഷ്ട്ടപ്പെടുന്ന സഞ്ചാരികൾക്ക് ഇതൊരു നവ്യ അനുഭവം ആകും.

ശുചിത്വത്തിലും സുരക്ഷാ മാനദണ്ഡങ്ങളിലും അന്താരാഷ്ട നിലവാരമുള്ള ഏജൻസികളുടെ നിയന്ത്രണത്തിലുള്ള 1484 ബൈ പ്യുറോ എന്ന ഹോട്ടലിൽ ഒരേ സമയം 76 അഥിതികൾക്കു ഇരുന്നു ഭക്ഷണം കഴിക്കാവുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *