LIFE

ഇരുളുമായി ഫഹദ് ഫാസില്‍

രുളുമായി ഫഹദ് ഫാസില്‍. സി യു സൂണിന് ശേഷം താരത്തെത്തിന്റെ രണ്ടാമത്തെ സിനിമയായ ഇരുളിന്റെ ചിത്രീകരണം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടിക്കാനം പ്രധാന ലോക്കേഷനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ്. ഫഹദിന് പുറമെ സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജോമോന്‍ ടി. ജോണാണ്. പ്രോജെക്ട് ഡിസൈനര്‍ ബാദുഷ. നിര്‍മാണം ആന്റോജോസഫ് ജോമോന്‍ ടി ജോണ്‍ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.

Back to top button
error: