Month: September 2020
-
LIFE
ഉമ്മന്‍ചാണ്ടിക്ക് കെ.പി.സി.സിയുടെ ആദരം 18ന്
നിയമസഭാ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിക്ക് ആദരസൂചകമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സെപ്തംബര്‍ 18ന് രാവിലെ 11 ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടക്കുന്ന ആഘോഷപരിപാടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുന്‍ പ്രസിന്റുമാര്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍,വൈസ് പ്രസിഡന്റുമാര്‍,ജനറല്‍ സെക്രട്ടറിമാര്‍,ഡി.സി.സി പ്രസിഡന്റുമാര്‍,എം.പിമാര്‍,എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വരും ദിവസങ്ങളില്‍ കെ.പി.സി.സി സെക്രട്ടറിമാര്‍ ഉള്‍പ്പെടയുള്ള കൂടുതല്‍ നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായ ആഘോഷപരിപാടികള്‍ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read More » -
NEWS
സെപ്‌റ്റംബര്‍ 22ന് കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളിൽ സിപിഎമ്മിന്റെ ബഹുജനകൂട്ടായ്‌മ
മോദിസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്‌റ്റംബര്‍ 22ന് കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളിലും ബഹുജനകൂട്ടായ്‌മ സംഘടിപ്പിക്കും.സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിലൂടെ അറിയിച്ചാണ് ഇക്കാര്യം. ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങളുടേയും ബാങ്ക് അക്കൗണ്ടില്‍ അടുത്ത 6 മാസത്തേക്ക് ഓരോ മാസവും 7500/ രൂപ വീതം നല്‍കുക. ആവശ്യക്കാരായ എല്ലാവര്‍ക്കും ഓരോ മാസവും 10 കിലോഗ്രാം വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രതിവര്‍ഷം 200 തൊഴില്‍ദിനമെങ്കിലും ഉയര്‍ന്ന വേതനത്തില്‍ ലഭ്യമാക്കുക. നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ നിയമം കൊണ്ടുവരണം. എല്ലാ തൊഴില്‍രഹിതര്‍ക്കും വേതനം നല്‍കണം. ഭരണഘടന സംരക്ഷിക്കുകയും സ്വാതന്ത്യം, സമത്വം, സാഹോദര്യം എന്നീ മൗലികാവകാശങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ഉറപ്പാക്കുകയും ചെയ്യുക. എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്‌ഥിരീകരിക്കാനുള്ള നീക്കത്തിനെതിരെ അണിചേരുക എന്നീ ആവശ്യങ്ങളാണ് സി പി ഐ എം ഉയര്‍ത്തുന്നത്. ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനുമെതിരായി വലിയ കടന്നാക്രമണം നടക്കുന്ന സാഹചര്യത്തിലാണ് ഈ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ…
Read More » -
NEWS
ആരോപണങ്ങളില്‍ ക്ഷോഭമല്ല, വ്യക്തമായ മറുപടിയാണ് വേണ്ടത്, മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്
തിരുവനന്തപുരം:ഇപ്പോള്‍ പുറത്ത് വന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് മുതല്‍ ലൈഫ് മിഷന്‍ തട്ടിപ്പ് വരെയുള്ള വീഴ്ചകളിലും, അഴിമതികളിലും ക്ഷോഭമല്ല വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച തുറന്ന കത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യമാവശ്യപ്പെട്ടത്. കേരളത്തിന്റെ ചരിത്രത്തില്‍ എത്രയേറെ ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ദേശദ്രോഹകുറ്റമുള്‍പ്പെടെ ചുമത്താവുന്ന തരത്തിലുളള ആരോപണങ്ങളുണ്ടായി. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ ഉണ്ടായതും അതീവ ഗുരുതരമായ ആരോപണങ്ങളാണുണ്ടായത്. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയില്‍ നിന്നും വ്യക്തമായ മറുപടിയാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തില്‍ പറയുന്നു. കത്തിന്റെ പൂര്‍ണ്ണരൂപം താഴെ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് ——– പ്രിയപ്പെട്ട മുഖ്യമന്ത്രി, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാതെ വന്നപ്പോള്‍ സാങ്കല്പികമായ കെട്ടുകഥകളുണ്ടാക്കി പ്രതിപക്ഷം അപവാദം പ്രചരിപ്പിക്കുകയാണെന്നാണല്ലോ താങ്കള്‍ കഴിഞ്ഞ രണ്ടു ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി അലയടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റില്‍ താങ്കള്‍ അസ്വസ്ഥനും…
Read More » -
TRENDING
തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് സംവിധാനം
കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആയതിനാല്‍ അത് എത്രത്തോളം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നത് ഒരു വെല്ലുവിളി തന്നെയാണ്. അതിന് കുറച്ച് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കും. കോവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. നേരിട്ടെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്തും. കിടപ്പു രോഗികള്‍ക്കും കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടു ചെയ്യാം. ഇതിനായി പഞ്ചായത്ത്, മുന്‍സിപ്പല്‍ നിയമത്തില്‍ ഭേദഗതി വരുത്തും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള വോട്ടെടുപ്പില്‍ എല്ലാവര്‍ക്കും അവസരം ലഭിക്കണമെങ്കില്‍ വോട്ടെടുപ്പ് സമയം നീട്ടണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഇത് രാവിലെ ഏഴു മുതല്‍ വൈകിട്ട്…
Read More » -
NEWS
മാനസികനില തെറ്റിയത് മുഖ്യമന്ത്രിക്ക്,പിണറായി വിജയൻ സിപിഎം ക്രിമിനലുകൾക്ക് അക്രമത്തിന് സന്ദേശം നൽകുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപിക്കെതിരെ പരസ്യ വെല്ലുവിളി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി ക്രിമിനലുകൾക്കും സിപിഎമ്മിൻ്റെ പോലീസിനും അക്രമം നടത്താനുള്ള സന്ദേശമാണ് നൽകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിജെപി അധ്യക്ഷനെ വേറെ കണ്ടോളാം എന്നു പറയുന്ന പിണറായിയുടെ ഉദ്ദേശ്യം വ്യക്തമാണ്. ചതിയും അക്രമവും നടത്തി സമരത്തെ നേരിടാനാണ് ഭാവമെങ്കിൽ ഞങ്ങളും തയ്യാറാണെന്ന് സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മന്ത്രി ജലീലിൻ്റെയും രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയുമായി ബന്ധപ്പെട്ടും രാഷ്ട്രീയമായുമുള്ള ആരോപണങ്ങളാണ് ബിജെപി ഉന്നയിച്ചിട്ടുള്ളത്. അതിനൊന്നും മറുപടി പറയാൻ പിണറായി തയ്യാറായിട്ടില്ല. മാനസിക നില തെറ്റിയത് പിണറായിക്കാണ്. ഭയമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. സ്വന്തം നിഴലിനെ പോലും അദ്ദേഹം ഭയപ്പെടുന്നു. അന്വേഷണ ഏജൻസികൾ എപ്പോഴാണ് തന്നിലേക്ക് എത്തുന്നത് എന്ന ആശങ്കയിലാണ് അദ്ദേഹം. പിണറായിയുടെ ഭീഷണി ബിജെപിക്ക് നേരെ വേണ്ട. ഭീഷണി കൊണ്ട് പിന്മാറുന്നവരല്ല ബിജെപിയെന്ന് പിണറായിക്ക് വ്യക്തമായി അറിയാം. മറ്റു തലത്തിൽ മറുപടി തരും…
Read More » -
LIFE
സ്വപ്ന സുരേഷുമായി നിരന്തരം സന്ദേശങ്ങൾ ,ബാലരാമപുരത്തെ സ്വപ്നയുടെ വീട്ടിൽ നാലുതവണ പോയ വ്യക്തി ,ഡിജിറ്റൽ തെളിവുകളിൽ തെളിഞ്ഞു വന്നുവെന്ന് പറയുന്ന രണ്ടാമത്തെ മന്ത്രി ആര് ?
https://www.youtube.com/watch?v=Ego5ieDuYkY സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന് മാധ്യമങ്ങൾ ആരോപിക്കുന്ന മന്ത്രി ആരാണെന്നു പരതുകയാണ് രാഷ്ട്രീയ കേരളം .സ്വപ്ന സുരേഷിന്റെ ഡിജിറ്റൽ റെക്കോർഡുകൾ ഇ ഡി പരിശോധിച്ചപ്പോൾ ആണ് ഈ മന്ത്രിയുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ട് എന്ന് തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട് .ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും ഉണ്ടത്രേ . മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് പ്രതിപക്ഷത്തിന് നല്ല ആയുധമാണ് നൽകിയത് .മന്ത്രിയെ ഇ ഡി ഇനിയും ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട് .അതിനു പിന്നാലെയാണ് മന്ത്രിസഭയിലെ മറ്റൊരു മന്ത്രി കൂടി വിവാദത്തിൽ പെടുന്നത് . ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയുടെ മന്ത്രിയാണ് ഇദ്ദേഹം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .മന്ത്രിയുടെ മകനുമായി ബന്ധപ്പെട്ട വിദേശ ആവശ്യത്തിന് മന്ത്രി സ്വപ്നയുമായി നിരന്തരം ബന്ധപ്പെട്ടു എന്നാണ് വിവരം .മന്ത്രിയുടെയും സ്വപ്നയുടെയും സന്ദേശങ്ങളിലൂടെയുള്ള ആശയ വിനിമയം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു എന്നാണ് റിപ്പോർട്ട് . സ്വപ്നയുടെ ബാലരാമപുരത്തെ വീട്ടിൽ മന്ത്രി നാല് പ്രാവശ്യം…
Read More » -
NEWS
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ തുടങ്ങി
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. വിചാരണക്കായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും കോടതിയില്‍ എത്തി. രഹസ്യ വിചാരണ ആയതിനാല്‍ നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുണ്ട്. ബലാല്‍സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്തതായി കേസിലെ സാക്ഷികളെ നോട്ടീസ് നല്‍കി വിളിച്ചു വരുത്തും. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂണ്‍ 27നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം…
Read More » -
സ്വപ്നയുമായി ബന്ധമുള്ള രണ്ടാമത്തെ മന്ത്രിയെ തനിക്കറിയാം ,വെടി പൊട്ടിച്ച് ചെന്നിത്തല
സ്വർണക്കടത്ത് കേസിൽ സ്വപ്‍ന സുരേഷുമായി ബന്ധമുള്ള രണ്ടാമത്തെ മന്ത്രി ആരാണ് എന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .എന്നാൽ താൻ ആ പേര് പറയില്ല .സർക്കാർ തന്നെ ഇക്കാര്യം വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു . സ്വപ്ന സുരേഷ് ഉൾപ്പെട്ട കേസിൽ ഒരു മന്ത്രിയുടെ കൂടി പേര് ആരോപണമായി ഉയർന്നു വരുന്നുണ്ട് .എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വപ്നയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പുതിയ ആരോപണം .സ്വപ്നയുമായി നിരന്തരം ചാറ്റ് ചെയ്യുന്ന ആളാണ് ഈ മന്ത്രി എന്നാണ് റിപ്പോർട്ട് .മന്ത്രി സ്വപ്നയുടെ ഫ്ലാറ്റിൽ സന്ദർശനം നടത്തിയെന്നും ആരോപണം ഉയർന്നിട്ടുണ്ട് .
Read More » -
TRENDING
ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ചോദ്യ ചെയ്യലിന് ഹാജരായി താരദമ്പതികള്‍
ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ നടി സഞ്ജന ഗല്‍റാണി, നടി രാഗിണി ദിവ്ദി അടക്കം അറസ്റ്റിലായ സാഹചര്യത്തില്‍ കന്നഡ സിനിമ താരദമ്പതികളായ ദിഗന്തും ഐന്ദ്രിതയുംചോദ്യം ചെയ്യലിന് ഹാജരായി. ബെംഗളൂരു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 11 മണിയോടെയാണ് ഇവര്‍ എത്തിയത്. കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാരായ ഇവര്‍ 2018ലാണ് വിവാഹിതരായത്. പതിനഞ്ച് വര്‍ഷമായി സിനിമാ മേഖലയിലുള്ള നടനാണ് ദിഗന്ത്. ഐന്ദ്രിത മുപ്പതോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം, നടി രാഗിണി ദ്വിവേദിയടക്കം അഞ്ച് പ്രതികള്‍ നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് 14 ദിവസത്തേക്കാണ് നടി രാഗിണി ദ്വിവേദിയെ മാറ്റിയത്. സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക സെല്ലിലാണ് നടിയെ പാര്‍പ്പിച്ചിരിക്കുന്നത്. സഞ്ജന ഗല്‍റാണിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നടി നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയും. ജാമ്യം നിഷേധിച്ചാല്‍ സഞ്ജനയേയു പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റുമെന്നാണ് അധികൃതര്‍ പറയുന്നത്.
Read More » -
LIFE
ബാലഭാസ്കറുടെ മരണത്തിൽ സത്യം തെളിയാൻ സാഹചര്യം ഒരുങ്ങുന്നു,നുണ പരിശോധനയ്ക്ക് സമ്മതിച്ച് നാലുപേർ
ബാലഭാസ്കറുടെ മരണത്തിൽ സത്യം തെളിയാൻ സാഹചര്യമൊരുങ്ങുന്നു .ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും തെളിയിക്കാതെ വിട്ട കേസ് ആണ് സി ബി ഐ തുമ്പുണ്ടാക്കുന്നത് . കാർ ഡ്രൈവർ അർജുൻ ,ദൃക്‌സാക്ഷി കലാഭവൻ സോബി ജോർജ് ,ബാലഭാസ്കറിന്റെ സംഗീത ട്രൂപ്പ് മാനേജർ വിഷ്ണു സോമസുന്ദരം ,സുഹൃത്ത് പ്രകാശ് തമ്പി എന്നിവർ നുണ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ചു . തിരുവനതപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നാല് പേരും സമ്മതം എഴുതി നൽകി .നാല് പേരോടും ഫോറൻസിക് ലാബിൽ നുണ പരിശോധനയ്ക്ക് ഹാജരാകാൻ കോടതി നിർദേശിച്ചു .സി ബി ഐ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് . നുണ പരിശോധനയ്ക്ക് വിധേയന്റെ സമ്മതം ആവശ്യമുണ്ടെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആണ് കോടതി നാല് പേരുടെയും സമ്മതം എഴുതി വാങ്ങിയത് .നുണ പരിശോധന ഫലം തെളിവായി ഉപയോഗിക്കാൻ പാടില്ല .എന്നാൽ അന്വേഷണത്തെ നേരായ പാതയിൽ മുന്നോട്ട് നയിക്കാൻ ഇത് ഉപയോഗിക്കാം . ബാലഭാസ്കറിന്റെ പിതാവ്…
Read More »