സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമെന്ന ആരോപണവുമായി ബിജെപി

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ആരോപണവുമായി ബിജെപി .സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു .മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യണമെന്ന ആവശ്യവും ബിജെപി മുന്നോട്ട് വച്ചു .

മുഖ്യമന്ത്രിയുടെ മകൾ സ്വപ്ന സുരേഷുമായി ഫർണിച്ചർ കടയിൽ പോയി കല്യാണ സമ്മാനമായി ഫർണിച്ചർ വാങ്ങിയെന്നു സന്ദീപ് വാര്യർ ആരോപിച്ചു .മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തലേന്നും വിവാഹ ദിനവും ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും സന്ദീപ് വാര്യർ പറഞ്ഞു .

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങൾക്ക് മുമ്പിൽ വെക്കാൻ തയ്യാറാവണം .മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിയിരിക്കുകയാണ് .മനോനില തകർന്ന മുഖ്യമന്ത്രി ഭരിക്കുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *