ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി കാന്തി
എട്ടാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ചിത്രമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട നീലമ്മയുടെയും മകൾ കാന്തിയുടെയും കഥയാണ് ചിത്രം പറയുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ അതിജീവനം, ആദിവാസി ചൂഷണം എല്ലാം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചെറുത്തുനില്ക്കുന്ന സ്ത്രീ സമൂഹത്തിന്റെ നേർക്കാഴ്ച കൂടിയാണ് കാന്തി.
വിവിധ വിഭാഗങ്ങളിൽ, 60 രാജ്യങ്ങളിൽ നിന്നെത്തിയ 460 – ഓളം ചിത്രങ്ങളിൽ നിന്നാണ് മികച്ച ഫീച്ചർ ഫിലിമായി കാന്തി തിരഞ്ഞെടുക്കപ്പെട്ടത്. നാമനിർദ്ദേശപ്പട്ടികയിൽ ഉൾപ്പെട്ട ഏക മലയാള ചിത്രവും കാന്തി തന്നെ. കാന്തിയെ കൃഷ്ണ ശ്രീയും നീലമ്മയെ ഷൈലജ പി അമ്പുവും അവതരിപ്പിക്കുന്നത്.
കൃഷ്ണശ്രീ , ഷൈലജ പി അമ്പു, സാബു പ്രൗദീൻ, അരുൺ പുനലൂർ, ഡോ. ആസിഫ് ഷാ, പ്രവീൺകുമാർ , വിജയൻ മുഖത്തല, മധുബാലൻ, അനിൽ മുഖത്തല, ബിനി പ്രേംരാജ് തുടങ്ങിയവർ അഭിനയിക്കുന്നു.
ബാനർ – സഹസ്രാരാ സിനിമാസ് , നിർമ്മാണം – സന്ദീപ് ആർ, കഥ, സംവിധാനം – അശോക് ആർ നാഥ് , തിരക്കഥ, സംഭാഷണം – അനിൽ മുഖത്തല, ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് , എഡിറ്റിംഗ് – വിജിൽ Fx, പശ്ചാത്തലസംഗീതം – രതീഷ്കൃഷ്ണ , കല-വിഷ്ണു എരുമേലി, ചമയം -ലാൽ കരമന, വസ്ത്രാലങ്കാരം – റാഫിർ തിരൂർ, അസ്സോ: ഡയറക്ടേഴ്സ് – ജിനി സുധാകരൻ, സുരേഷ് ഗോപാൽ, അസി: ഡയറക്ടേഴ്സ് – അരുൺ ഉടുമ്പൻചോല , കല്ലട ബാലമുരളി, സൗണ്ട് എഞ്ചിനീയർ – എൻ ഹരികുമാർ , സൗണ്ട് എഫക്ട്സ് – സുരേഷ് & സാബു , പ്രൊ: കൺട്രോളർ – വിജയൻ മുഖത്തല, പ്രൊ: മാനേജർ – മണിയൻ മുഖത്തല, സ്റ്റിൽസ് – ജോഷ്വാ പി വർഗ്ഗീസ്, സ്‌റ്റുഡിയോ – ചിത്രാഞ്ജലി, പി ആർ ഓ – അജയ് തുണ്ടത്തിൽ.