” പ്ലാവില ” ഗാനങ്ങള്‍

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നല്കി ഗിരീഷ് കുന്നമ്മൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പ്ലാവില “.ശ്രീമൂകാംബിക കമ്മ്യൂണിക്കേഷസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ റിക്കോർഡ് ചെയ്തു.പി ജയചന്ദ്രനും ശ്രേയക്കുട്ടിയും ഗാനങ്ങളാലപിച്ചു.കെെതപ്രം രചിച്ച ഒരു താരാട്ടു പാട്ടിനും റഫീഖ് അഹമ്മദിന്റെ ഒരു ഗസലിനും പ്രമോദ് കാപ്പാട് എഴുതിയ രണ്ടു ഗ്രാമീണ ഗാനങ്ങൾക്കും സംഗീതം പകരുന്നത് ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രനാണ്.

ജി വേണുഗോപാൽ,മധു ബാലകൃഷ്ണൻ,സിത്താര കൃഷ്ണ കുമാർ, എന്നിവരാണ് മറ്റു ഗായകർ. കഥ തിരക്കഥ സംഭാഷണം പ്രകാശ് വാടിക്കൽ എഴുതുന്നു.
ഛായാഗ്രഹണം-വി കെ പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ,കല-സ്വാമി,മേക്കപ്പ്-പട്ടണം ഷാ,വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ,സ്റ്റിൽസ്-രാകേഷ് പുത്തൂർ,എഡിറ്റർ-വി സാജൻ,ചീഫ് അസോസിയേറ്റ് ഡറക്ടർ-കമൽ പയ്യന്നൂർ,ഫിനാൻസ് കൺട്രോളർ-ബാലൻ വി കാഞ്ഞങ്ങാട്,ഓഫീസ്സ് നിർവ്വഹണം-എ കെ ശ്രീജയൻ,പ്രൊഡക്ഷൻ കോർഡിനേറ്റർ-ബിജു രാമകൃഷ്ണൻ,കാർത്തിക വെെഖരി.

കോവിഡ് കാല പ്രതിസന്ധി മറികടക്കാന്‍ കോവിഡ് നിബന്ധനങ്ങള്‍ക്കു വിധേയമായി ഒറ്റ ലോക്കേഷനില്‍ അമ്പതില്‍ താഴെ അംഗങ്ങളുമായി ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയാക്കുകയെന്നതാണ് ലക്ഷ്യമെന്ന് സംവിധായകന്‍ ഗിരീഷ് കുന്നേല്‍ പറഞ്ഞു.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *