LIFENEWS

മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു ,മന്ത്രി മടങ്ങുന്നത് തിരുവനന്തപുരത്തേക്ക്

മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു.ഏതാണ്ട് 9 മണിക്കൂറോളമാണ് മന്ത്രിയെ ദേശീയ സുരക്ഷാ ഏജൻസി ചോദ്യം ചെയ്തത് .നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു .

ഇന്ന് രാവിലെ ആറു മണിക്ക് തന്നെ മന്ത്രി കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് എത്തി .ചോദ്യം ചെയ്യലുകൾക്ക് ശേഷം ചിരിച്ചു കൊണ്ടാണ് മന്ത്രി പുറത്തെത്തിയത് .മന്ത്രി തിരുവനന്തപുരത്തേക്കാണ് മടങ്ങുന്നത് .

Signature-ad

സ്വപ്നയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലും ചോദ്യങ്ങൾ ഉണ്ടായി എന്നാണ് വിവരം .മതഗ്രന്ഥം കൊണ്ട് വന്നതിന്റെ മറവിൽ സ്വർണക്കടത്ത് നടന്നിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും എൻഐഎ പരിശോധിച്ചത് .

സ്വപ്നയെ യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു അറിയാമെന്നാണ് കെ ടി ജലീൽ ചോദ്യം ചെയ്യലിൽ സ്വീകരിച്ച നിലപാട് എന്നാണ് വിവരം.സ്വപ്നയുടെ മറ്റു കാര്യങ്ങൾ അറിയില്ലെന്നാണ് മന്ത്രി എൻഐഎയെ അറിയിച്ചത് .

Back to top button
error: