NEWS

അതിര്‍ത്തി തര്‍ക്കം കടുത്ത വെല്ലുവിളി; നിരീക്ഷണത്തോടെ സജ്ജമായി ഇന്ത്യന്‍ സൈന്യം

ന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം കടുത്ത വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. ചര്‍ച്ചകള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായി പരിഹാരം കാണാന്‍ രാജ്യങ്ങള്‍ക്ക് ആവുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോഴിതാ സംഭവത്തില്‍ രാജ്യസഭയില്‍ വിശദീകരണം നല്‍കുകയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തിയിലെ സ്ഥിതി ഇപ്പോഴും മോശമാണ്. വിശദീകരിക്കാന്‍ പറ്റാത്ത തന്ത്രപ്രധാനമായ പലപ്രശ്‌നങ്ങളും അവിടെ നിലനില്‍ക്കുന്നു. വിവിധ തന്ത്രപ്രധാന പോയിന്റുകളില്‍ സൈന്യം നിലയുറപ്പിച്ചിരിക്കകയാണ്. അതേസമയം, ഏത് സാഹചര്യത്തെ നേരിടാനും സൈന്യം സജ്ജമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ് ചൈനയുടെ പല പ്രവര്‍ത്തികളും. മാത്രമല്ല സൈനീക വിന്യാസം വര്‍ധിപ്പിക്കുന്നതിനായി വന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ചൈന ടത്തിയത്. അതിര്‍ത്തിയില്‍ സമാധനം കൊണ്ടുവരാന്‍ വേണ്ട അടിസ്ഥാന കാര്യം നിയന്ത്രണരേഖയെ മാനിക്കുകയും കര്‍ശന നിരീക്ഷണവുമാണ്.

Signature-ad

ഗല്‍വാനില്‍ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ചാണ് നാജ്‌നാഥ് സിങ് രാജ്യസഭയിലെ പ്രസംഗം ആരംഭിച്ചത്. കേണ്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 സൈനികര്‍ ഗല്‍വാന്‍ താഴ്വരയില്‍ വീരമൃത്യും വരിച്ചത് ഇന്ത്യുടെ ഭൂപ്രദേശം സംരക്ഷിക്കുന്നതിനാണെന്ന് രാജ്‌നാഥ് സിങ് അനുസ്മരിച്ചു. അര്‍ഹമായ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ വരുന്ന ചൈനീസ് പട്ടാളത്തോട് വിട്ടുവീഴ്ച്ചയില്ലാത്ത ഇന്ത്യയുടെ നിലപാട് സ്വീകരിക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരെ മയക്കാന്‍ ഫിംഗര്‍ 4 ലൗഡ്‌സ്പീക്കര്‍ വെച്ച് പഞ്ചാബി പാട്ടുകള്‍ കേള്‍പ്പിക്കുകയാണ് ഇപ്പോള്‍ ചൈനീസ് പട്ടാളം. ഇതിലൂടെ ശ്രദ്ധ മാറ്റി അട്ടിമറി ശ്രമത്തിനായി ചൈന ശ്രദ്ധ തിരിക്കുകയാണോ എന്ന സംശയം ഇന്ത്യന്‍ വൃത്തങ്ങള്‍ക്ക് ഇല്ലാതെ ഇല്ല.

അതിര്‍ത്തിയില്‍ ചൈനീസ് സേനയുടെ വന്‍തോതിലുള്ള വിന്യാസം ഏപ്രില്‍ മുതല്‍ ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടു. മേയില്‍ ഗാല്‍വന്‍ താഴ്വരയില്‍ റോന്തുചുറ്റല്‍ തടസ്സപ്പെടുത്താന്‍ ചൈനീസ് സൈന്യം ശ്രമിച്ചത് സംഘര്‍ഷത്തിലേക്കു നീങ്ങി. മേയ് മധ്യത്തോടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കമാന്‍ഡര്‍മാരുടെ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ത്തന്നെ എല്‍.എ.സി. കടന്ന് ചൈന സംഘര്‍ഷത്തിനുശ്രമിച്ചു. ഇവ ഇന്ത്യന്‍ സൈന്യം തിരിച്ചറിയുകയും യുക്തമായ മറുപടി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, ഏകപക്ഷീയമായി തത്സ്ഥിതി മാറ്റാനുള്ള ശ്രമങ്ങള്‍ സ്വീകാര്യമല്ലെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. സംഘര്‍ഷം പരിഹരിക്കാന്‍ ജൂണ്‍ ആറിനു ചേര്‍ന്ന കമാന്‍ഡര്‍തല യോഗത്തില്‍ ധാരണയായി. ഈ ധാരണ ലംഘിച്ച് ചൈന ജൂണ്‍ 15-ന് അക്രമം നടത്തി.

ഈ സംഘര്‍ഷം ലഘൂകരിക്കാന്‍ ചര്‍ച്ച നടക്കുന്നതിനിടയില്‍ കഴിഞ്ഞമാസം പാംഗോങ് തടാകതീരത്ത് വീണ്ടും ചൈന പ്രകോപനമുണ്ടാക്കി. ഈ മാസം മോസ്‌കോയില്‍ പ്രതിരോധമന്ത്രിമാരും വിദേശകാര്യമന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ചില ധാരണകള്‍ ഇരുപക്ഷവും രൂപപ്പെടുത്തിയിട്ടുണ്ട്. സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാട്. എങ്കിലും അതിര്‍ത്തി പരിപാലിക്കുന്നതിലും പരമാധികാരം സംരക്ഷിക്കുന്നതിലും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ചൈനയെ അറിയിച്ചിട്ടുണ്ട്.

കിഴക്കന്‍ ലഡാക്കില്‍ 17,000 അടി ഉയരത്തില്‍ ദൗലത് ബേഗ് ഓള്‍ഡിയിലെ പര്‍വ്വതത്തിലാണ് വെളളത്തിനായി സൈന്യം പരിയവേഷണം നടത്തുന്നത്. 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡിബിഒയില്‍ നിലനിന്നിരുന്ന ഒരു തടാകം പുനര്‍നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. രാജ്യത്തിന്റെ വിദൂരവും ഏറ്റവും തന്ത്രപ്രധാനവുമായ ഔട്ട്‌പോസ്റ്റാണ്് ഡിബിഒ. അവിടെ സ്ഥിരതയാര്‍ന്ന ഒരു ഭൂഗര്‍ഭ ജലവിഭവ സ്രോതസ്സ് കണ്ടെത്തുന്നതിനാണ് നീക്കം. പ്രശസ്ത ജിയോളജിസ്റ്റ് ഡോ. റിതേഷ് ആര്യയാണ്് പരിവേഷണത്തിന് കൂടെയുളളത്.

യുദ്ധ സാഹചര്യം ചൈന സൃഷ്ടിക്കുകയാണെങ്കില്‍ മികച്ച പരിശീലനം സിദ്ധിച്ച സജ്ജരായ സൈനികരെയാണ് നേരിടേണ്ടി വരിക. ചൈനീസ് സൈന്യം നഗരത്തില്‍ നിന്ന് വരുന്നവരാണ്. എന്നാല്‍ മലനിരകളില്‍ നിന്നും മറ്റും അഭ്യാസം സിദ്ധിച്ചവരാണ് ഇന്ത്യന്‍ സൈന്യം. ഇതാണ് ഇന്ത്യയ്ക്ക് പറയാനുളളത്.

നേരത്തേയും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. ഇക്കുറി അവസ്ഥ വ്യത്യസ്തമാണ്. ചൈന വന്‍തോതില്‍ സൈനികരെയും ആയുധങ്ങളും വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുളള ശ്രമങ്ങള്‍ മുന്നോട്ട് പോവുമ്പോള്‍ എത്രനാള്‍ വേണമെങ്കിലും സൈനികപരമായി നില്‍ക്കാന്‍ തയ്യാറാണെന്നാണ് ഇന്ത്യന്‍ സൈന്യം അറിയിച്ചിരിക്കുന്നത്. ഈ ഒരു ശക്തി തന്നെയാണ് എന്നും രാജ്യത്തിന്റെ ഊര്‍ജ്ജവും.

Back to top button
error: